Headlines

സര്‍ക്കാർ ലക്ഷ്യമിടുന്നത് എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക്ഷേ​മം: വീ​ണാ ജോ​ര്‍​ജ്

കോ​ഴ​ഞ്ചേ​രി: സംസ്ഥാനത്തെ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക്ഷേ​മം എ​ന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കി വ​രു​ന്ന​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ശ​ബ​രി​മ​ല തി​രു​വാ​ഭ​ര​ണ പാ​ത​യാ​യ കു​ള​ന​ട – മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച്‌ സംസാരി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.‌ റീ ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തിയാണ് ആ​റ് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണം നടന്നത്. ​ഇതിനായി ഒ​രു കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പു​ഴ റോ​ഡ് മു​ത​ല്‍ ആ​രം​ഭി​ച്ച്‌…

Read More

പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്തണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കില്ല. കേസ് പരിഗണിക്കുന്നത് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ബഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അവധിയില്‍ പോയ സാഹചര്യത്തിലാണ് മാറ്റിയത്. കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നത് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ നല്‍കിയ ഹർജിയാണ് പരിഗണിക്കുന്നത് മാറ്റിയത്. ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ സംവിധാനവും ഇല്ലാത്തതിനാല്‍ പല കുട്ടികളും പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താവുമെന്നതിനാലാണ്…

Read More

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആലുവാ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശി വൈശാഖാണ് മരിച്ചത്. മൂന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി ബോർഡിലെ ജീവനക്കാരനാണ് വൈശാഖ് കുളിക്കുന്നതിനിടെ വൈശാഖിനെ കാണാതാകുകയായിരുന്നു. പിന്നീട് പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

പാലക്കാട് എൻജിനീയറിംഗ് ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു; ഗൈഡിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

പാലക്കാട് കൊല്ലങ്കോട് എൻജിനീയറിംഗ് ഗവേഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പയ്യല്ലൂർമുക്ക് സ്വദേശി കൃഷ്ണകുമാരി(32)യാണ് തൂങ്ങിമരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിൽ അഞ്ച് വർഷമായി ഗവേഷണം നടത്തുകയായിരുന്നു ഇവർ ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക ആരോപിച്ചു. ഗൈഡ് നിരന്തരം കൃഷ്ണകുമാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. മെറിറ്റിൽ കിട്ടിയ സ്‌കോളർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷക വിദ്യാർഥിയായി ചേർന്നത്. ഡോക്ടർ എൻ രാധികയാണ് ഗൈഡാഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക ആരോപിച്ചു….

Read More

ബിഷപിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു; പാലാ ബിഷപിന് പിന്തുണയുമായി ജോസ് കെ മാണി

  നർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. സാമൂഹ്യതിന്മക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ് ഉയർത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപിനെ ആക്ഷേപിക്കുന്നവർ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണ് ബിഷപിന്റെ പ്രസ്താവനകൾ ചിലർ വളച്ചൊടിച്ചു. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്നതിൽ തർക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലർത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ഇടയിലുള്ള സാഹോദര്യം…

Read More

ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു; പി എച്ച് ആയിഷ ബാനു പ്രസിഡന്റ്

  എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി എച്ച് ആയിഷ ബാനുവാണ് പുതിയ പ്രസിഡന്റ്. റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമാണ്. പി കെ നവാസിനെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയതിനെ തുടർന്ന് പഴയ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് പിരിച്ചുവിട്ടിരുന്നു പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. റുമൈസ റഫീഖ് കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റും നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയുമായിരുന്നു. വനിതാ കമ്മീഷനിൽ ഹരിത നൽകിയ…

Read More

അട്ടപ്പാടിയില്‍ ഹോമിയോ മരുന്ന് വിതരണം; ഡിഎംഒയില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വീണ ജോര്‍ജ്

  പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയില്‍ ഡിഎംഒ യോട് റിപ്പോര്‍ട്ട് തേടുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് വിതരണം നടത്താന്‍ പാടുള്ളൂ. അതല്ലാതെ മരുന്ന് വിതരണം പാടില്ലെന്നാണ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ സന്നദ്ധ സംഘടന ശേഖരിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. ഹോമിയോ…

Read More

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ…

Read More

ടെലിവിഷൻ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു

ടെലിവിഷൻ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. ചോറ്റാനിക്കര സ്വദേശിനി ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. എറണാകുളം ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിലായിരുന്നു അപകടം. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജൂഹിയുടെ സഹോദരന്‍ ചിരാഗ് പരിക്കുകളോടെ ആശുപത്രിയിലാണ്. ചോറ്റാനിക്കര സ്വദേശിനിയാണ് ഭാഗ്യലക്ഷ്മി. ജൂഹിയുടെ അച്ഛന്‍ രഘുവീര്‍ ശരണ്‍ രാജസ്ഥാന്‍ സ്വദേശിയാണ്. ഇദ്ദേഹം നേരത്തെ മരിച്ചിരുന്നു. ഉപ്പും മുളകും…

Read More

നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

നിപ സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതുവരെ 123 സാമ്പിളുകൾ നെഗറ്റീവായി. ആശങ്ക വഴിമാറിയെങ്കിലും ജാഗ്രതാ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി അറിയിച്ചു രണ്ട് ദിവസത്തിനകം കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് പ്രതീക്ഷിക്കുകയാണ്. ഉറവിട പരിശോധന തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും പരിശോധനാ ഫലവും നെഗറ്റീവാണ്.

Read More