Headlines

അപൂര്‍വ മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: അപൂര്‍വ മാരകരോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ന്യായമായ വിലയ്ക്ക് സംസ്ഥാനത്ത് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം കര്‍മപദ്ധതി ആര്‍ദ്രം സംസ്ഥാന കര്‍മ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗ പരിശോധനയ്ക്ക് മുന്നോട്ട് വരാത്ത ആളുകളെ ക്യാമ്പയിന്‍ എന്ന നിലയില്‍ കണ്ടെത്തി പരിശോധനയ്ക്ക്വിധേയരാക്കണം. കൂടാതെ ജീവിതശൈലി രോഗങ്ങളെ കണ്ടെത്താന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ആരോഗ്യ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രാദേശികമായി ക്യാമ്പ് സംഘടിപ്പിക്കും. ലാബ് സൗകര്യം മെച്ചപ്പെടുത്തും,…

Read More

തലശ്ശേരി രാഷ്ട്രീയ സംഘടനങ്ങളുടെ ഹബ്ബാണെന്ന് ഹൈക്കോടതി; കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കേസുകൾ

  രാഷ്ട്രീയ വൈരാഗ്യങ്ങളുടെയും സംഘട്ടനങ്ങളുടെയും ഹബ്ബാണ് തലശ്ശേരിയെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകൾ സെഷൻസ് കോടതിയിൽ കെട്ടിക്കിടക്കുകയാണ്. വിചാരണ പൂർത്തിയാകാതെ 5498 കേസുകളുണ്ടെന്നും സെഷൻസ് കോടതി ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു പാനൂർ മൻസൂർ വധക്കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. വിചാരണ വൈകുമെന്നതിനാലാണ് മൻസൂർ കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയത്. മൻസൂർ വധം രാഷ്ട്രീയകൊലപാതകമാണെന്നും വോട്ടെടുപ്പ് ദിവസം ഉച്ചയ്ക്ക് സിപിഎം-മുസ്ലിം ലീഗ് സംഘർഷമുണ്ടായെന്നും ഉത്തരവിൽ കോടതി പറയുന്നുണ്ട്.

Read More

സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കും: കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പഞ്ചിങ് വഴിയുള്ള ഹാജര്‍ പുനരാരംഭിക്കുമെങ്കിലും ബയോ മെട്രിക്ക് പഞ്ചിംഗ് ഇപ്പോള്‍ ഇല്ല. പകരം കാര്‍ഡ് ഉപയോഗിച്ചായിരിക്കും പഞ്ചിംഗ്. നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചേക്കും. അതേസമയം സംസ്ഥാനത്ത് സെപ്തംബര്‍ 14 മുതല്‍ മ്യൂസിയങ്ങള്‍ തുറക്കുകയാണ്. മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശ്ശൂര്‍,…

Read More

ഡല്‍ഹിയില്‍ നാലു നില കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു

ഡൽഹിയില്‍ നാലു നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. സപ്സി മാർക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

Read More

മാതൃകയായി നിപ പ്രതിരോധം: ഒറ്റ ദിവസം കൊണ്ട് നിപ ലാബ്; 6 ദിവസം കൊണ്ട് 115 പരിശോധനകള്‍

തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിആര്‍ഡി ലാബില്‍ സജ്ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 25 പേരുടെ സാമ്പിളുകള്‍ എന്‍.ഐ.വി. പൂനയിലേക്ക് അയച്ചു. കുറഞ്ഞ നാള്‍കൊണ്ട് ഇവിടെതന്നെ ഇത്രയേറെ പരിശോധനകള്‍ നടത്താനായത് വലിയ നേട്ടമാണ്. എന്‍.ഐ.വി.യില്‍ അയക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനും നിപ പ്രതിരോധം ശക്തമാക്കാനും ഇതിലൂടെ സാധിച്ചു. ആത്മാര്‍ത്ഥ സേവനം നടത്തുന്ന ഈ ലാബിലെ എന്‍.ഐ.വി. പൂന, എന്‍.ഐ.വി….

Read More

വില്ലന്‍ സങ്കല്‍പ്പത്തിന് പുതിയ മുഖം നല്‍കിയത് റിസബാവയുടെ ജോണ്‍ ഹോനായ്; അനുശോചിച്ച് സ്പീക്കര്‍

തിരുവനന്തപുരം: നടന്‍ റിസബാവയ്ക്ക് നിയമസഭാ സ്പീക്കര്‍ എംബി രാജേഷ് ആദരാഞ്ജലി അര്‍പ്പിച്ചു. നാടക രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ റിസബാവയുടെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം വില്ലന്‍ സങ്കല്‍പ്പത്തിന് ഒരു പുതിയ മുഖമാണ് നല്‍കിയത്. വില്ലന്‍, സഹനടന്‍, വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ റിസബാവയുടെ മരണം മലയാള സിനിമയ്ക്ക് നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സിനിമാ സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സ്പീക്കര്‍ അറയിച്ചു. മന്ത്രി വി ശിവന്‍കുട്ടി ജോണ്‍ ഹോനായ് എന്ന ഒറ്റ കഥാപാത്രം മതി നടന്‍ റിസബാവയെ അടയാളപ്പെടുത്താന്‍….

Read More

സംസ്ഥാനത്ത് ഇന്ന് 15,058 പേർക്ക് കൊവിഡ്, 99 മരണം; 28,439 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 15,058 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂർ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസർഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ…

Read More

സർക്കാർ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവൃത്തി ദിവസം; കാർഡ് വഴിയുള്ള പഞ്ചിങ്ങും നിര്‍ബന്ധമാക്കി

സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഇനി ശനിയാഴ്ച പ്രവൃത്തി ദിവസം. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴിയുള്ള പഞ്ചിങ് നിർബന്ധമാക്കി. കോവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. അതേസമയം, നാളത്തെ കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ വരാൻ സാധ്യതയുണ്ട്. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ പരിഗണിക്കുന്നത്.

Read More

നടന്‍ റിസബാവ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡോ.പശുപതി എന്ന ചിത്രത്തിലൂടെ നായകനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച റിസബാവ വില്ലന്‍വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. 1966 സെപ്റ്റംബർ 24 ന് കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെന്‍റ്. സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിച്ചത്. 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990ൽ റിലീസായ ഡോക്ടർ പശുപതി…

Read More

മഴ കൂടുതൽ ശക്തമാകും; സംസ്ഥാനത്തെ 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെ മറ്റ് 13 ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ 10 ജില്ലകളിലാണ് യെല്ലോ അലർട്ടുണ്ടായിരുന്നത്. നാളെ എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതിന്റെ ഫലമായിട്ടാണ് കാലവർഷം സജീവമാകുന്നത്. കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Read More