Headlines

എൽ ഡി എഫ് അവിശ്വാസം പാസായി; ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ഭരണം അവസാനിച്ചു

  ഈരാറ്റുപേട്ട നഗരസഭയിൽ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എസ് ഡി പി ഐ പ്രമേയത്തെ പിന്തുണച്ചതോടെയാണിത്. രാവിലെ 11ന് ആരംഭിച്ച ചർച്ചയിലെ നഗരസഭയിലെ 28 അംഗങ്ങളും പങ്കെടുത്തു 15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. ഒമ്പത് എൽ ഡി എഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ് ഡി പി ഐ വോട്ടുകളും കൂടാതെ കോൺഗ്രസിൽ നിന്ന് കൂറുമാറിയ അൽസന്ന പരീക്കുട്ടിയുടെ പിന്തുണയും അവിശ്വാസത്തിന് ലഭിച്ചു. ഇതോടെ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിച്ചു.

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഭരണസമിതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്റ്റിൽ

  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമിതി അംഗങ്ങളായ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരൻ, ജോസ് ചക്രംപള്ളി, ബൈജു ടി എസ്, ലളിതൻ വി കെ എന്നിവരാണ് അറസ്റ്റിലായത്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് അറസ്റ്റുണ്ടായത് നേരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളായ കിരണിനെ കൂടി ഇനി അറസ്റ്റ് ചെയ്യേണ്ടതുണ്ട്. അതേസമയം ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ…

Read More

മൻസൂർ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്

  പാനൂർ മൻസൂർ വധക്കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകർക്ക് ജാമ്യം. കണ്ണൂർ റവന്യു ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് മൻസൂറിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കണ്ണൂർ ജില്ലയിൽ പ്രതികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. പ്രതികളിൽ ഒരാളായ രതീഷിനെ പിന്നാലെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

Read More

തിരുവനന്തപുരത്ത് സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

  തിരുവനന്തപുരത്ത് സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരം-ഷാർജ വിമാനമാണ് തിരിച്ചിറക്കിയത്. രാവിലെ 6.20നാണ് വിമാനം പറന്നുയർന്നത്. എൻജിൻ തകരാറിനെ തുടർന്ന് ഉടൻ തിരിച്ചിറക്കുകയായിരുന്നു. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാർ പരിഹരിച്ചതിന് ശേഷം വിമാനം യാത്ര പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Read More

ഹരിതയിൽ പ്രതിഷേധം പുകയുന്നു; കാസർകോട്, വയനാട് ജില്ലകളിൽ നേതാക്കളുടെ കൂട്ടരാജി

  ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി പ്രഖ്യാപിച്ച മുസ്ലിം ലീഗിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹരിതയിൽ നിന്ന് നിരവധി പേരാണ് രാജിവെച്ചു പോകുന്നത്. കാസർകോട്, വയനാട് ജില്ലാ നേതൃത്വത്തിലാണ് കൂട്ടരാജി. വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിന, ജില്ലാ സെക്രട്ടറി ഹിബ, കാസർകോട് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുള്ള, ജനറൽ സെക്രട്ടറി ശർമിന മുഷ്‌റിഫ എന്നിവരാണ് രാജിവെച്ചത്. എംഎസ്എഫ് നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയതിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഹരിത കമ്മിറ്റിയെ മുസ്ലിം ലീഗ്…

Read More

അങ്കമാലിയിൽ ആൺസുഹൃത്തിനൊപ്പം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; യുവാവ് ചികിത്സയിൽ

  അങ്കമാലിയിൽ ആത്മഹത്യ ചെയ്ത കമിതാക്കളിൽ യുവതി മരിച്ചു. കറുകുറ്റി സ്വദേശി ബിന്ദുവാണ് മരിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രണ്ട് കുട്ടികളുടെ മാതാവാണ് ഇവർ. ഭർത്താവിന്റെ മരണശേഷം അങ്കമാലി സ്വദേശി മിഥുനോടൊപ്പം കോക്കുന്നിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു. പൊള്ളലേറ്റ മിഥുൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസ് സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് അന്വേഷണം കാര്യക്ഷമമായിയാണ് മുന്നോട്ട് പോകുന്നതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകി. സിപിഎമ്മിന് നിയന്ത്രണമുള്ള ബാങ്കിനെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ഇവിടുത്തെ മുൻ ജീവനക്കാരൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ…

Read More

ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് വീണ്ടും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും. കൊല്ലങ്കോട് പൊലീസാണ് മൊഴി രേഖപ്പെടുത്തുക. ശനിയാഴ്ച രാത്രിയാണ് കോയമ്പത്തൂരിലെ അമൃത കോളജിലെ ഗേവഷക വിദ്യാര്‍ത്ഥിനിയായ കൃഷ്ണ ആത്മഹത്യ ചെയ്തത്. കൃഷ്ണയുടെ ആത്മഹത്യ ഗൈഡായ അധ്യാപികയുടെ മാനസിക പീഡനം മൂലമാണെന്നാണ് സഹോദരി ആരോപിക്കുന്നത്. എന്നാല്‍ മരണം നടന്നതിന് ശേഷം വീട്ടിലെത്തിയ പൊലീസിനോട് കുടുംബാംഗങ്ങള്‍ വിദ്യാര്‍ത്ഥിയുടെ ഗൈഡിനെതിരായ പരാതി ഉന്നയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മരിച്ച കൃഷ്ണകുമാരിയുടെ സംസ്‌കാരം ഇന്ന്…

Read More

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെയായിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍ മുഖേനയും വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ ലഭിക്കും. ഈ മാസം 16 വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. ഈ മാസം 22നാണ് പ്ലസ് വണ്‍ അഡ്മിഷന്‍ ആദ്യ അലോട്ട്‌മെന്റ് വരിക. 23ന് പ്രവേശനം നടത്താനുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്.

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ബീച്ചുകളിൽ പോകുന്നതും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം കേരളത്തിൽ ബുധനാഴ്ച വരെ കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ…

Read More