കോയമ്പത്തൂരിൽ യുവതിയുടെ മൃതദേഹം കാറിൽ കൊണ്ടുവന്ന നടുറോഡിൽ തള്ളി. അവിനാശി റോഡിൽ ചിന്നിയംപാളത്ത് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പിന്നാലെ വന്ന വാഹനങ്ങൾ മൃതദേഹത്തിലൂടെ കയറിയിറങ്ങിയതിനാൽ ആളെ തിരിച്ചറിയാനായില്ല
തിങ്കളാഴ്ച പുലർച്ചെ യാത്രക്കാരാണ് നടുറോഡിൽ അർധനഗ്നയായ നിലയിൽ മൃതദേഹം റോഡിൽ കണ്ട വിവരം പോലീസിനെ അറിയിക്കുന്നത്. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിൽ കൊണ്ടുവന്ന് തള്ളിയതാണെന്ന് വ്യക്തമായത്.
അമിത വേഗതയിൽ വന്ന എസ് യു വിയിൽ നിന്നാണ് മൃതദേഹം റോഡിൽ തള്ളിയത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.