സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യപിക്കാനാണ് സാധ്യത.
രാത്രികാല കാര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്ന കാര്യവും യോഗം പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സംബന്ധിച്ച കാര്യങ്ങളും പരിഗണിക്കാനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് വാക്‌സീന്‍ കൂടി എത്തിയതോടെ വാക്‌സീന്‍ വിതരണം ഇന്ന് മുതല്‍ പുനഃരാംരംഭിക്കും.
കേരളത്തില്‍ ഇന്നലെ 19,688 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആയി കുറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ പതിനെട്ടിന് മുകളില്‍ പോയ ശേഷമാണ് ടിപിആര്‍ കുറഞ്ഞത്. രോഗം സ്ഥിരീകരിച്ചവരേക്കാള്‍ കൂടുതല്‍ ഇന്നലെ രോഗമുക്തി നേടിയിരുന്നു. 28,561 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.