ലോക്ക് ഡൗൺ സാഹചര്യം വിലയിരുത്താൻ കൊവിഡ് അവലോകന യോഗം ഇന്ന്

 

സംസ്ഥാനത്തെ ലോക്ക് ഡൗൺ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. രോഗവ്യാപന സാഹചര്യം കൂടി വിലയിരുത്തിയ ശേഷമാകും കൂടുതൽ ഇളവുകൾ നൽകണോയെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.

കടകൾ ദിവസവും തുറക്കണമെന്ന ആവശ്യവും ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും. പെരുന്നാളിന് ശേഷം ഓണം കണക്കിലെടുത്ത് നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനമുണ്ടായേക്കും.

സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ രണ്ട് ഡോസ് വാക്‌സിനേഷന്റെ സർട്ടിഫിക്കറ്റ് മതി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഈ ഇളവ് ബാധകമാണ്.