Headlines

നിപ വൈറസ്: പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി ഈ മാസം നടത്താനിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. സെപ്റ്റംബര്‍ 18, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതല പ്രാഥമിക പരീക്ഷകളാണ് മാറ്റിയത്. ഒക്‌ടോബര്‍ 23,30 തിയതികളിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസി.പ്രഫസര്‍(അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്‌ടോബര്‍ ആറിലേക്കും മാറ്റി. 2021 ഒക്ടോബര്‍ മാസം 23ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് മുഖ്യ പരീക്ഷ…

Read More

കൊവിഷീൽഡ് രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

  കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് കേരളാ ഹൈക്കോടതി. കൊവിൻ വെബ്‌സൈറ്റിൽ ഇതിന് വേണ്ട മാറ്റങ്ങൾ വരുത്താൻ കോടതി നിർദേശം നൽകി. കിറ്റെക്‌സിന്റെ ഹർജിയിലാണ് ഹൈക്കോടതി നിർദേശം കൊവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് നൽകാൻ 84 ദിവസം കഴിയണമെന്നതായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ആവശ്യക്കാർക്ക് രണ്ടാം ഡോസ് 28 ദിവസത്തിനുള്ളിൽ എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ വിദേശത്ത് പോകുന്നവർക്കും 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകുന്നുണ്ട്. പ്രത്യേക…

Read More

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴ കനക്കുന്നത്. ആന്ധ്രാപ്രദേശ്- ഒഡീഷ തീരത്താണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. നാളെ ഏഴു ജില്ലകളിലും മഞ്ഞ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്…

Read More

സംസ്ഥാനത്ത് ഇന്ന് 19,688 പേർക്ക് കൊവിഡ്, 135 മരണം; 28,561 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 19,688 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂർ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസർഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ…

Read More

നിപ വൈറസ്: കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തിയിൽ കർശന പരിശോധനയുമായി തമിഴ്‌നാട്

കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. അതിർത്തിയിൽ നേരത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. നിപയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ ശരീരോഷ്മാവ് കൂടി പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ നിർദേശം നൽകി വാളയാർ ചെക്ക് പോസ്റ്റിൽ കോയമ്പത്തൂർ കലക്ടർ ഡോ. ജി എസ് സമീരൻ നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. കേരളത്തിൽ ഇന്നലെ നിപ വൈറസ് ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 251 പേരുണ്ട്….

Read More

നിപ പ്രതിരോധത്തിന് നിപ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കി ആരോഗ്യവകുപ്പ്

  സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിപ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കി. സർക്കാർ, സ്വകാര്യം ഉൾപ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കുകയും എൻസെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തുകയും വേണം. ജില്ലകൾ ആവശ്യമെങ്കിൽ നിപ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ട്രീറ്റ്മെന്റ് ഗൈഡ്ലൈനും, ഡിസ്ചാർജ് ഗൈഡ്ലൈനും പുറത്തിറക്കി. സംസ്ഥാന, ജില്ലാ, ആശുപത്രിതലത്തിൽ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്മെന്റിന്റെ ഘടന. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി,…

Read More

കോൺഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു; ഒറ്റക്കെട്ടായി പോകുമെന്ന് കെ സുധാകരൻ

കോൺഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. മഞ്ഞുരുകിയോ എന്ന ചോദ്യത്തിന് മഞ്ഞുണ്ടായിട്ട് വേണ്ടേ എന്നായിരുന്നു സുധാകരന്റെ മറുപടി. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വം കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാക്കിയാണ് ഞങ്ങൾ പിരിഞ്ഞത്. ഇനി ചർച്ചയില്ല. ചർച്ച ഇവിടെ അവസാനിച്ചു. അവരുടെ പരിഭവങ്ങളൊക്കെ പരിഹരിച്ചു. എല്ലാ പ്രശ്‌നങ്ങളും തീർന്നു. ഒറ്റക്കെട്ടായി പോകാനുള്ള ധാരണയാണ് എടുത്തിട്ടുള്ളത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉമ്മൻ…

Read More

ഇടുക്കിയിൽ യുവതിയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതി ബിനോയ് പിടിയിൽ

ഇടുക്കി പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതി ബിനോയ് പിടിയിലായി. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇയാളെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ് സെപ്റ്റംബർ മൂന്നാം തീയതിയാണ് സിന്ധുവെന്ന യുവതിയുടെ മൃതദേഹം ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതിന് മൂന്നാഴ്ച മുമ്പ് തന്നെ സിന്ധുവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അടുത്തിടെയായി സിന്ധു ബിനോയിക്കൊപ്പമാണ് താമസിച്ചിരുന്നത്. സിന്ധുവിനെ കാണാനില്ലെന്ന് പരാതി നൽകിയതറിഞ്ഞ ബിനോയ് ഒളിവിൽ പോകുകയായിരുന്നു…

Read More

ഇടുക്കിയിൽ യുവതിയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതി ബിനോയ് പിടിയിൽ

  ഇടുക്കി പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട കേസിലെ പ്രതി ബിനോയ് പിടിയിലായി. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇയാളെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ് സെപ്റ്റംബർ മൂന്നാം തീയതിയാണ് സിന്ധുവെന്ന യുവതിയുടെ മൃതദേഹം ബിനോയിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതിന് മൂന്നാഴ്ച മുമ്പ് തന്നെ സിന്ധുവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അടുത്തിടെയായി സിന്ധു ബിനോയിക്കൊപ്പമാണ് താമസിച്ചിരുന്നത്. സിന്ധുവിനെ കാണാനില്ലെന്ന് പരാതി നൽകിയതറിഞ്ഞ ബിനോയ് ഒളിവിൽ…

Read More

നിപ മരണം: സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ; രോഗ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുന്നു

കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ. 251 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. നേരത്തെ ഇത് 188 ആയിരുന്നു. സമ്പർക്കപട്ടികയിൽ 32 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരാണ്. ഇതിൽ എട്ട് പേർക്ക് രോഗലക്ഷണങ്ങളുണ്ട് കുട്ടിയുടെ വീട്ടിലുണ്ടായിരുന്ന ആടിന്റെ സ്രവവും പരിശോധനക്ക് എടുത്തിട്ടുണ്ട്. കുട്ടിക്ക് രോഗം വരുന്നതിന് മുമ്പ് ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. 12കാരനാണ് ആടിനെ പരിചരിച്ചിരുന്നത്. ഇത് രോഗാവസ്ഥക്ക് കാരണമായോയെന്ന് അറിയുന്നതിനായാണ് പരിശോധന അതേസമയം നില തീവ്രമാകാൻ സാധ്യതയില്ലെന്നാണ് കേന്ദ്രവിദഗ്ധ…

Read More