Headlines

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ…

Read More

സിദ്ദീഖ് കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രം തയാറാക്കി യു പി പോലീസ്

ലഖ്‌നോ: രാജ്യത്തെ നടുക്കിയ ഹത്രാസിലെ ദിളിത് പെണ്‍കുട്ടിയുടെ കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ 5,000 പേജുള്ള കുറ്റപത്രവുമായി ഉത്തര്‍പ്രദേശ് പോലീസ്. സിദ്ദീഖ് കാപ്പന്റെ പല ലേഖനങ്ങളും മുസ്ലിം വികാരത്തെ പ്രകോപിപ്പിക്കുന്നതും കമ്യൂണിസ്റ്റ്, മാവോയിസ്റ്റ് അനുകൂലവുമാണെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. മലയാള മാധ്യമങ്ങളില്‍ ഹിന്ദുവിരുദ്ധ ലേഖനങ്ങള്‍ സിദ്ദീഖ് കാപ്പന്‍ എഴുതിയിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നും കുറ്റപത്രത്തിലുണ്ട്. കസ്റ്റഡിയിലായപ്പോള്‍ കാപ്പന്‍ ഉത്തരവാദപ്പെട്ട മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല പെരുമാറിയതെന്നും യു പി…

Read More

മോന്‍സൻ മാവുങ്കലിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ.സുധാകരന്‍

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ മാനനഷ്ടത്തിന് പരാതി കൊടുക്കും. വ്യാജ ചികിത്സ നടത്തിയതിനും തന്റെ പേര് വലിച്ചിഴച്ചുവെന്നും ആരോപിച്ചാണ് മാനനഷ്ടത്തിന് കെ സുധാകരൻ പരാതി നൽകുന്നത്. കഴിഞ്ഞ ദിവസം മോന്‍സനെതിരെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. മോന്‍സൻ പെരുങ്കള്ളനാണെന്നായിരുന്നു സുധാകരന്‍ അഭിപ്രായപ്പെട്ടത്. മോൺസനെ കണ്ട് ചികിത്സ തേടി എന്നത് വാസ്തവമാണ്. ചികിത്സയ്ക്കായി 5 ദിവസമാണ് മോൺസനെ സന്ദർശിച്ചത്. എന്നാൽ അസുഖം ഭേദമായില്ലെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ മോൻസനുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും തന്നെ പേരിൽ…

Read More

പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തി

  പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിന മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയില്‍എടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിതിന ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു കൊലപാതകം. കോളജ് വളപ്പില്‍ കാത്തുനിന്ന…

Read More

ജയ്ഹിന്ദ് പ്രസിഡണ്ട് സ്‌ഥാനം അടക്കമുള്ള എല്ലാ പദവികളും ഒഴിഞ്ഞ് ചെന്നിത്തല

  തിരുവനന്തപുരം: ജയ്ഹിന്ദ് പ്രസിഡണ്ട്, രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്‌ഥാനം തുടങ്ങിയ പദവികളില്‍ നിന്ന് രാജിവെച്ച് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷനാണ് ഈ സ്‌ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ മെയ് 24നാണ് ചെന്നിത്തല രാജി നല്‍കിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്‌ഥാനം ഏറ്റെടുക്കാത്തതിനാൽ ആണ് തുടര്‍ന്നത്. പുതിയ അധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്നുമാണ് വിശദീകരണം. അതേസമയം വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡണ്ടായ സമയത്തും ചെന്നിത്തല ഈ സ്‌ഥാനങ്ങളില്‍ തുടരുകയായിരുന്നു. അവര്‍ക്ക്…

Read More

മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു

  തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.ഭരണ പരിഷ്‌കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മീഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കെ കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സര്‍വീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വാര്‍ധക്യസഹജമായിരുന്ന രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. അഴിമതിക്കെതിരായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന്…

Read More

പാചകവാതക വില വര്‍ധിപ്പിച്ചു

  കൊച്ചി: പെട്രോള്‍ , ഡീസല്‍ വില വര്‍ധനക്ക് പിറകെ സംസ്ഥാനത്ത് പാചകവാതകത്തിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിച്ചിരിക്കുന്നത്. 38 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. രാജ്യത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. വ്യാഴാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസും വര്‍ധിച്ചിരുന്നു.

Read More

ബന്ധുനിയമന വിവാദം: കെ ടി ജലീലിന്റെ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല; ഹർജി പിന്‍വലിച്ചു

  ന്യൂഡല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ട് മുന്‍മന്ത്രി കെ ടി ജലീല്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നതിന് സുപ്രീം കോടതി വിസമ്മതിച്ചു. ബന്ധുവല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പരിഗണനക്കെടുക്കാമെന്ന് മാത്രമാണ് ഹർജി സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞത് തുടര്‍ന്ന് ഹർജി കെ ടി ജലീല്‍ പിന്‍വലിച്ചു. തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീല്‍ ഹർജിയില്‍ പറഞ്ഞിരുന്നത്. കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം…

Read More

പി സതീദേവി വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷയായി ഇന്ന് ചുമതലയേൽക്കും

  വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷയായി പി സതീദേവി ഇന്ന് ചുമതലയേൽക്കും. വനിതാ കമ്മീഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. എം സി ജോസഫൈൻ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തോടെയാണ് ജോസഫൈന് രാജിവെക്കേണ്ടി വന്നത്. വടകര മുൻ എംപി കൂടിയായ സതീദേവി, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, ഉത്തരമേഖലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഭിഭാഷക കൂടിയായിരുന്നു മഹിളാ അസോസിയേഷൻ സംസ്ഥാന…

Read More

മൂടല്‍മഞ്ഞ്; കോഴിക്കോട് നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു

  മൂടൽമഞ്ഞു കാരണം കോഴിക്കോടു നിന്നും യാത്ര വൈകിയ ഖത്തർ എയർവേയ്സ് വിമാനം വൈകിട്ട് 6 മണിക്ക് പുറപ്പെടും. ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ എത്തി. രാവിലെ 8:30 ന് വിമാനം പുറപ്പെടും. മൂടൽമഞ്ഞു കാരണം കോഴിക്കോട് നിന്നും പുറപ്പെടേണ്ട മസ്കത്തിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകിയത്. രാത്രി 2 മണി മുതൽ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിയില്ല. വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാരുടെ…

Read More