പാചകവാതക വില വര്‍ധിപ്പിച്ചു

 

കൊച്ചി: പെട്രോള്‍ , ഡീസല്‍ വില വര്‍ധനക്ക് പിറകെ സംസ്ഥാനത്ത് പാചകവാതകത്തിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിച്ചിരിക്കുന്നത്. 38 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്.

രാജ്യത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂട്ടിയത്. വ്യാഴാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസും വര്‍ധിച്ചിരുന്നു.