Headlines

സ്കൂള്‍ തുറക്കൽ; തുടക്കത്തില്‍ ഹാപ്പിനെസ്’ ക്ലാസുകള്‍; ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ല

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോള്‍ നേരിട്ട് അധ്യയനത്തിലേക്ക് കടക്കേണ്ടെന്ന് നിർദ്ദേശം. ആദ്യ ദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകൾ നടത്തണം. ആദ്യ മാസം ഹാജറും യൂണിഫോമും നിർബന്ധം ആക്കില്ല. വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗത്തിലാണ് നിർണായക നിർദ്ദേശങ്ങൾ ഉയർന്നത്. ഒരു ഷിഫ്റ്റിൽ 25 മുതൽ 30 ശതമാനം വരെ വിദ്യാർഥികൾ, സ്കൂൾ തുറക്കുമ്പോള്‍ ആദ്യ ദിവസങ്ങളിൽ ഹാപ്പിനെസ് കരിക്കുലം സ്വീകരിച്ച് കലാകായിക മേഖലക്ക് പ്രാധാന്യം നൽകും. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട ബ്രിഡ്ജ് സിലബസ് തയ്യാറാക്കണമെന്നും നിർദ്ദേശമുയർന്നു….

Read More

മൂടല്‍മഞ്ഞ്; കോഴിക്കോടുനിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകി

കോഴിക്കോട്: മൂടല്‍മഞ്ഞ് കാരണം കോഴിക്കോടുനിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. കോഴിക്കോടുനിന്ന് പുറപ്പെടേണ്ട മസ്‌കത്തിലേക്കുള്ള സലാം എയര്‍, ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേസ്, അബൂദബിയിലേക്കുള്ള ഇന്‍ഡിഗോ, ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ സര്‍വീസുകളാണ് വൈകിയത്. രാത്രി രണ്ടുമണി മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങിയില്ല. യാത്ര വൈകിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകീട്ട് 6 മണിക്ക് പുറപ്പെടും. ദുബയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍നിന്ന് രാവിലെ 8:30നാണ് പുറപ്പെട്ടത്. ഒമാനില്‍നിന്നുള്ള സലാം എയര്‍ കൊച്ചിയിലും ഖത്തര്‍ എയര്‍വെയ്‌സ് തിരുവനന്തപുരത്തും ഇറക്കിയിരുന്നു….

Read More

പേന കൊണ്ടെറിഞ്ഞ് വിദ്യാര്‍ഥിയുടെ കാഴ്ച്ച നഷ്ടമാക്കിയ അധ്യാപികയെ കഠിന തടവിന് ശിക്ഷിച്ചു

തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ചതിന് പേന കൊണ്ടെറിഞ്ഞ് മൂന്നാംക്ലാസുകാരന്റെ കണ്ണിന് ഗുരുതരമായി പരിക്കേല്‍പ്പിച്ചതു വഴി കാഴ്ച നഷ്ടപ്പെടുത്തിയ കേസില്‍ അധ്യാപികയ്ക്ക് കഠിന തടവ്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനെയാണ് ഒരു വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി കെ വി രജനീഷാണ് വിധി പുറപ്പെടുവിച്ചത്. 2005 ജനുവരി 18ന് ആയിരുന്നു…

Read More

മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട ചാനൽ ചര്‍ച്ച; പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി

  തിരുവനന്തപുരം: വ്യാജ പുരാവസ്തു ശേഖരത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതിനിധികള്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ മാത്രം ചര്‍ച്ചകളില്‍ ലക്ഷ്യം വെക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് വക്താക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം കെ പി സി സി കൈക്കൊണ്ടത്. ഇനി മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വക്താക്കള്‍ക്ക് കോണ്‍ഗ്രസ് അനുമതി നല്‍കി. നേരത്തെ തനിക്കാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍…

Read More

പുരാവസ്തു തട്ടിപ്പ്; മോന്‍സനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പില്‍ മോന്‍സൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടിനെക്കുറിച്ചും വ്യാജരേഖ ഉണ്ടാക്കിയതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പുരാവസ്തു വ്യാപാരി സന്തോഷിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സൻ മാവുങ്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. 10 കോടിയിലേറെ രൂപ മോന്‍സന് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാൽ നേരിട്ട് കൈപ്പറ്റിയ പണത്തെക്കുറിച്ച് മോന്‍സൻ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. മോന്‍സന്റെ അക്കൗണ്ടിലെ വിവരങ്ങള്‍…

Read More

മുട്ടില്‍ മരം കൊള്ള; സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

കോഴിക്കോട്: മുട്ടില്‍ മരം കൊള്ള കേസില്‍ സസ്‌പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ചെക്ക് പോസ്റ്റില്‍ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്‌പെന്റ് ചെയ്തത്. ജീവനക്കാരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് തുടര്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍…

Read More

സംസ്‌ഥാനത്ത് സ്‌കൂളുകളിലെ ശുചീകരണം ഒക്‌ടോബർ 20 മുതൽ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന് 10 ദിവസം കൊണ്ട് സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ രാഷ്‌ട്രീയ, സന്നദ്ധ സംഘനകളുടെയും വിവിധ അസോസിയേഷനുകളുടെയും സഹായം അഭ്യർഥിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്‌ഥാപനങ്ങളും, വിദ്യാഭ്യാസ വകുപ്പും…

Read More

മുട്ടിൽ മരം മുറി പ്രതികൾക്ക് ജാമ്യം മുട്ടിൽമരം മുറിക്കേസിൽ അഗസ്റ്റിൻ സാഹോദരന്മാർക്ക് ജാമ്യം ലഭിച്ചു

മുട്ടിൽ മരം മുറി പ്രതികൾക്ക് ജാമ്യം മുട്ടിൽമരം മുറിക്കേസിൽ അഗസ്റ്റിൻ സാഹോദരന്മാർക്ക് ജാമ്യം ലഭിച്ചു.ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.60ദിവസത്തിനുശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ (46), ആന്റോ അഗസ്റ്റിൻ(32), ജോസുകുട്ടി അഗസ്റ്റിൻ(37), ഇവരുടെ ഡ്രൈവർ വിനീഷ്(30) എന്നിവർക്കാണ് ജാമ്യം. മീനങ്ങാടി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത ഒരു കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ടും, പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നുമാണ് ജാമ്യവ്യവസ്ഥ. മരംമുറിയുമായിബന്ധപ്പെട്ട് മീനങ്ങാടി പൊലിസ് എടുത്ത…

Read More

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ…

Read More

ലോക് നാഥ് ബെഹ്‌റ അവധിയിലല്ലെന്ന് കെ എം ആര്‍ എല്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എം ഡി ലോക്‌നാഥ് ബെഹ്്‌റ അവധിയില്‍ പ്രവേശിച്ചെന്ന പ്രചരണം തള്ളി കെഎംആര്‍എല്‍.ലോക് നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിപ്പിച്ചട്ടില്ലെന്നും അദ്ദേഹം സ്ഥിരമായി ഓഫിസില്‍ എത്തുന്നുണ്ടെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.ഒഡീഷ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഒക്ടോബര്‍ ഒന്നു മുതല്‍ നാലു വരെ കട്ടക്കില്‍ നടത്തുന്ന അഭിമുഖത്തിലേക്ക് ലോക്‌നാഥ് ബെഹ്‌റയെ ക്ഷണിച്ചിട്ടുണ്ട്.അതിനായി ഇന്ന് അദ്ദേഹം ഒഡീഷയ്ക്ക് പോകുമെന്നും കെ എം ആര്‍ എല്‍ അധികൃതര്‍ അറിയിച്ചു. പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക…

Read More