കൊച്ചി: കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എം ഡി ലോക്‌നാഥ് ബെഹ്്‌റ അവധിയില്‍ പ്രവേശിച്ചെന്ന പ്രചരണം തള്ളി കെഎംആര്‍എല്‍.ലോക് നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിപ്പിച്ചട്ടില്ലെന്നും അദ്ദേഹം സ്ഥിരമായി ഓഫിസില്‍ എത്തുന്നുണ്ടെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.ഒഡീഷ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഒക്ടോബര്‍ ഒന്നു മുതല്‍ നാലു വരെ കട്ടക്കില്‍ നടത്തുന്ന അഭിമുഖത്തിലേക്ക് ലോക്‌നാഥ് ബെഹ്‌റയെ ക്ഷണിച്ചിട്ടുണ്ട്.അതിനായി ഇന്ന് അദ്ദേഹം ഒഡീഷയ്ക്ക് പോകുമെന്നും കെ എം ആര്‍ എല്‍ അധികൃതര്‍ അറിയിച്ചു.
പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്തതിനു പിന്നാലെ ലോക് നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.ലോക്‌നാഥ് ബെഹ്‌റയുമായി മോന്‍സണ്‍ മാവുങ്കലിന് ബന്ധമുണ്ടെന്നും മോന്‍സണ്‍ മാവുങ്കലിന്റെ വീടിനു മുന്നില്‍ പോലിസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് ലോക് നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇതിനൊപ്പം ലോക്‌നാഥ് ബെഹ്‌റയും മോന്‍സന്‍ മാവുങ്കലും ഒരുമിച്ചുള്ള ഫോട്ടോ പ്രചരിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നത്.