മുട്ടില്‍ മരം കൊള്ള; സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

കോഴിക്കോട്: മുട്ടില്‍ മരം കൊള്ള കേസില്‍ സസ്‌പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ചെക്ക് പോസ്റ്റില്‍ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്‌പെന്റ് ചെയ്തത്. ജീവനക്കാരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് തുടര്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍…

Read More

തടി കൂടാതിരിക്കാൻ; ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാം

വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. ★ രാത്രി പാസ്ത കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുക. പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിത വണ്ണത്തിനും കൊളസ്ട്രോളിനും കാരണമാകുകയും ചെയ്യും. ★ നൂഡില്‍സ് പോലുള്ള ഭക്ഷണ സാധനങ്ങളും രാത്രി വേണ്ട. ഇത്തരം ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. ★ രാത്രി ഡെസേര്‍ട്ടുകളും ഒഴിവാക്കണം. രാത്രി…

Read More

തല അജിത്തിൻ്റെ 61-ാം ചിത്രം; വലിമൈ ടീം വീണ്ടും ഒന്നിക്കുന്നു

അജിത്തിനെ നായകനാക്കി എച്ച്.വിനോദ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് വലിമൈ. സമീപകാലത്തു ഏറ്റവും അധികം ചർച്ചയാക്കപ്പെട്ട സിനിമയാണിത്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തീയറ്ററുകളിലെത്തും. ഈ സിനിമയുടെ അതെ ടീം വീണ്ടും ഒന്നിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയുടെ നിർമാതാവായ ബോണി കപൂറാണ് അജിത്ത് ആരാധകർക്കു ആവേശം പകരുന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്. തന്റെ അടുത്ത സിനിമ എച്ച്.വിനോദിനും അജിത്ത് കുമാറിനുമൊപ്പമാണെന്ന് ദി ഹിന്ദുവിനു കൊടുത്ത അഭിമുഖത്തിൽ പറയുന്നു. അജിത്തിന്റെ കരിയറിലെ 61-ാം ചിത്രമായിരിക്കും…

Read More

സംസ്‌ഥാനത്ത് സ്‌കൂളുകളിലെ ശുചീകരണം ഒക്‌ടോബർ 20 മുതൽ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നവംബർ ഒന്നാം തീയതി മുതൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒക്‌ടോബർ 20ആം തീയതി മുതൽ ക്ളാസ് മുറികളുടെ ശുചീകരണം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർന്ന് 10 ദിവസം കൊണ്ട് സ്‌കൂളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ രാഷ്‌ട്രീയ, സന്നദ്ധ സംഘനകളുടെയും വിവിധ അസോസിയേഷനുകളുടെയും സഹായം അഭ്യർഥിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്‌ഥാപനങ്ങളും, വിദ്യാഭ്യാസ വകുപ്പും…

Read More

ഉംറ; പ്രതിദിനം ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ അനുമതി നല്‍കും

മക്ക: വിശുദ്ധ ഹറമിലേക്ക് ഉംറ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിന്റെ എണ്ണം ഉയര്‍ത്തി. പ്രതിദിനം ഒരു ലക്ഷം ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ അനുമതി നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ ഇത്രയും തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കിത്തുടങ്ങും. ഹറമില്‍ അറുപതിനായിരം പേര്‍ക്ക് നിസ്‌കാരത്തിനും അനുമതി നല്‍കും. അധികൃതരുടെ മുന്നൊരുക്കങ്ങള്‍ക്കും അനുമതിക്കും ശേഷമാണ് പ്രതിദിന ഉംറ തീര്‍ഥാടകരുടെയും നിസ്‌കാരത്തിനുമുള്ള ശേഷി ഉയര്‍ത്തിയത്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യും.  

Read More

പ്രധാനമന്ത്രി അടുത്ത മാസം ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും

  പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും. ഒക്ടോബര്‍ ആദ്യ വാരം സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ഗവണ്‍മെന്‍റ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് സന്ദര്‍ശനം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടാകും. ഓക്‌സിജന്‍ പ്ലാന്‍റ്, വിമാനത്താവളവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതികള്‍, ഋഷികേഷിലെ എയിംസുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയവ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. കേദര്‍നാഥും അദ്ദേഹം സന്ദര്‍ശിക്കും.- സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.3 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.42 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 948, കൊല്ലം 172, പത്തനംതിട്ട 976, ആലപ്പുഴ 1010, കോട്ടയം 1355, ഇടുക്കി 502, എറണാകുളം 2474, തൃശൂര്‍ 2572, പാലക്കാട് 919, മലപ്പുറം 1440, കോഴിക്കോട് 1955,…

Read More

മുട്ടിൽ മരം മുറി പ്രതികൾക്ക് ജാമ്യം മുട്ടിൽമരം മുറിക്കേസിൽ അഗസ്റ്റിൻ സാഹോദരന്മാർക്ക് ജാമ്യം ലഭിച്ചു

മുട്ടിൽ മരം മുറി പ്രതികൾക്ക് ജാമ്യം മുട്ടിൽമരം മുറിക്കേസിൽ അഗസ്റ്റിൻ സാഹോദരന്മാർക്ക് ജാമ്യം ലഭിച്ചു.ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.60ദിവസത്തിനുശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ (46), ആന്റോ അഗസ്റ്റിൻ(32), ജോസുകുട്ടി അഗസ്റ്റിൻ(37), ഇവരുടെ ഡ്രൈവർ വിനീഷ്(30) എന്നിവർക്കാണ് ജാമ്യം. മീനങ്ങാടി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത ഒരു കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ടും, പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നുമാണ് ജാമ്യവ്യവസ്ഥ. മരംമുറിയുമായിബന്ധപ്പെട്ട് മീനങ്ങാടി പൊലിസ് എടുത്ത…

Read More

വാക്‌സിൻ ഇടവേള; കേന്ദ്ര സർക്കാരിന്റെ അപ്പീൽ നാളെ പരിഗണിക്കും’

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ ഇടവേള കുറച്ച നടപടിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയിരിക്കുന്നത്. വാക്‌സിൻ നയത്തിൽ കോടതിയുടെ ഇടപെടൽ തെറ്റാണെന്നാണ് കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നത്‌. കൂടാതെ കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ശരിയായ രീതിയിൽ നടക്കില്ലെന്നും, കൃത്യമായ പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് 84 ദിവസത്തെ ഇടവേള നിശ്‌ചയിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്….

Read More

വയനാട് ജില്ലയില്‍ 566 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.77

  വയനാട് ജില്ലയില്‍ ഇന്ന് (30.09.21) 566 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 574 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 566 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.77 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 116930 ആയി. 111071 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4848 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4048 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More