വളരെ ശ്രദ്ധയോടെ വേണം അത്താഴം കഴിക്കാന്‍. രാത്രി ഭക്ഷണം അമിതമായാല്‍ പൊണ്ണത്തടി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
★ രാത്രി പാസ്ത കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുക. പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിത വണ്ണത്തിനും കൊളസ്ട്രോളിനും കാരണമാകുകയും ചെയ്യും.
★ നൂഡില്‍സ് പോലുള്ള ഭക്ഷണ സാധനങ്ങളും രാത്രി വേണ്ട. ഇത്തരം ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിനു ദോഷം ചെയ്യും.
★ രാത്രി ഡെസേര്‍ട്ടുകളും ഒഴിവാക്കണം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഐസ്ക്രീം ഒരു കാരണവശാലും കഴിക്കരുത്. രാത്രി ഐസ്ക്രീം കഴിച്ചാല്‍ കൊഴുപ്പ് അടിഞ്ഞുകൂടി പൊണ്ണത്തടിക്ക് കാരണമാകും.
★ പിസ, ബര്‍ഗര്‍ പോലുള്ള വിഭവങ്ങളും രാത്രി കഴിക്കരുത്. രാത്രി പിസ കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും.
★ കഫീന്‍ ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകളും രാത്രി കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും. മാത്രമല്ല, ഡാര്‍ക് ചോക്ലേറ്റുകള്‍ രാത്രി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.
★ സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകും. പ്രോസസ്ഡ് മീറ്റുകള്‍ രാത്രി ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.
★ രാത്രി ഏഴ് മണിക്ക് മുന്‍പ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ചുരുങ്ങിയത് ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. മാത്രമല്ല വളരെ കട്ടിയുള്ള ഭക്ഷണ സാധനങ്ങള്‍ രാത്രി കഴിക്കരുത്.