നവംബര്‍ ഒന്നിന് ശ്രീറാം വെങ്കട്ടരാമന്‍ കോടതിയിൽ ഹാജരാകണം
മദ്യപിച്ച് വാഹനമോടിച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനോടും കൂട്ടുപ്രതി വഫാ ഫിറോസിനോടും നവംബര്‍ 1 ന് ഹാജരാകാന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് മിനി എസ് ദാസ് ആവശ്യപ്പെട്ടു. മുമ്പ് വെച്ചിരുന്ന അവധിക്ക് ഇരുവരും ഹാജരായിരുന്നില്ല. 2019 ജൂലൈ 28 നാണ് സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാര്‍ പുലര്‍ച്ചെ 1 മണിക്ക് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ. മുഹമ്മദ് ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത്. കാര്‍ നിര്‍ത്താതെ…
