ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്തതുകൊണ്ടുമാത്രം ചോര വാര്‍ന്നു മരിച്ചു. രാത്രി 12 ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ അതിരമ്പുഴ സ്വദേശി ബെന്നിയാണ് മരിച്ചത്. അപകടം കണ്ടെത്തിയവർ ഓട്ടോയിൽ തന്നെ കിടത്തി ഉപേക്ഷിച്ചുപോകുകയായിരുന്നു.12.40 ന് പുറത്തിറക്കി കിടത്തി ഓട്ടോയുമായി ഡ്രൈവറും പോയി. ഫയർഫോഴ്സെത്തി ആശുപത്രിയിലാക്കിയത് രാവിലെ 8.30 ന്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആൾ മരിച്ചിരുന്നു. അപസ്മാര രോഗിയാണ് ബെന്നിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.