Headlines

ഇരട്ടക്കുട്ടികളുടെ കൊല: മാതാവിനെ പൊലിസ് കസ്​റ്റഡിയിൽ വാങ്ങി

നാ​ദാ​പു​രം: ര​ണ്ടു മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ മാ​താ​വി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. ആ​വോ​ല​ത്തെ മ​ഞ്ഞാം​പു​റ​ത്ത് മും​താ​സാ​ണ് ​െപെ്​​റ്റം​ബ​ർ 27ന് ​രാ​ത്രി മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റ​സ്​​വി​ൻ, ഫാ​ത്തി​മ നൗ​ഹ എ​ന്നി​വ​രെ ഭ​ർ​തൃ​വീ​ട്ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് ഇ​വ​രും കി​ണ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ മോ​ട്ടോ​ർ പൈ​പ്പി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ ര​ക്ഷി​ച്ചു. നാ​ലു ദി​വ​സ​ത്തേ​ക്കാ​ണ് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യ​ത്. കോ​വി​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി യുവതി മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ…

Read More

മരംമുറി കേസ് അന്വേഷണത്തിൽ ഭിന്നത; സർക്കാർ കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുന്നു

  വയനാട്: മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിൽ വനം വകുപ്പിൽ ഭിന്നത. ഫോറസ്‌റ്റ് കൺസർവേറ്റർ എൻടി സാജനെതിരെ നടപടിയെടുക്കാത്ത സർക്കാർ, കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുക ആണെന്നാണ് പരാതി. അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌ത ലക്കിടി ചെക്ക് പോസ്‌റ്റിലെ ഉദ്യോഗസ്‌ഥരെ തിരിച്ചെടുത്തുകൊണ്ടുള്ള വനം വകുപ്പ് മേധാവിയുടെ ഉത്തരവ് വനം മന്ത്രി മരവിപ്പിച്ചതാണ് ഭിന്നതയ്‌ക്ക്‌ കാരണം. മുട്ടിൽ മരം മുറി കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്കിടി ചെക്ക് പോസ്‌റ്റിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ വിഎസ് വിനേഷ്, ബീറ്റ് ഫോറസ്‌റ്റ്…

Read More

പി.എസ്.സി.യെ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽ സർവ്വീസ് എന്നത് ഇടതുപക്ഷ സർക്കാരിൻ്റെ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവും പ്രാപ്തിയുമുള്ള ജീവനക്കാരെ തെരഞ്ഞെടുത്ത് നിയമന ശിപാർശ ചെയ്യുന്നതിൽ പി.എസ്.സിക്ക് വലിയ പങ്കാണുള്ളത്. പി.എസ്.സി.എംപ്ലോയീസ് യൂണിയൻ 48 മത് സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കൂടുതൽ തസ്തികകൾ പി.എസ്.സി യുടെ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. 2016 മുതൽ നിയമനകാര്യത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.നിയമന നിരോധനം കേരളത്തിലില്ല. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിന് ശക്തമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരള പി.എസ്.സി.യെ…

Read More

കൊല്ലം അഞ്ചലിൽ പത്താംക്ലാസ് വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഹൃദയ സ്തംഭനമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ ഇടമുളക്കിൽ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. അഞ്ചൽ വെസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് അഭിഷേക്. ഇടമുളയ്ക്കല്‍ ലതികാഭവനില്‍ രവികുമാര്‍-ബീന ദമ്പതികളുടെ ഏക മകനാണ് അഭിഷേക്. പനയഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാൻ കിടന്നതാണ് അഭിഷേക്.

Read More

അനധികൃത സ്വത്ത് സമ്പാദനകേസിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

  തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നല്‍കി. സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. സുധാകരന്റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബുവാണ് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന് കാണിച്ച് വിജിലൻസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സുധാകരനെതിരെ കുറ്റം ചുമത്താനുള്ള വകുപ്പുകൾ ഉണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് തെളിവു ശേഖരണത്തിനായി വിശദമായ അന്വേഷണം…

Read More

നിതിനയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

  കോട്ടയം: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. തുടര്‍ന്ന് തലയോലപ്പറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ വൈക്കം തുറുവേലിക്കുന്നിലെ ബന്ധുവീട്ടില്‍ സംസ്‌കാരം നടത്തും. സംഭവത്തില്‍ പിടിലായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന പാലാ സെന്റ് തോമസ് കോളജില്‍ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുക്കും. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അഭിഷേക് മൊഴി നല്‍കിയിരുന്നു….

Read More

തുടർച്ചയായി മൂന്നാം ദിനവും ഇന്ധന വില വര്‍ധിപ്പിച്ചു

  കൊച്ചി: എണ്ണ കമ്പനികള്‍ രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.45 രൂപയും ഡീസലിന് 95.54 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 104.42 രൂപയും ഡീസലിന് 97.45 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.66 രൂപയും 95.75 രൂപയുമാണ്. ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടായതാണ് ഇന്ധനവില…

Read More

കൊവിഡ് സാഹചര്യം വിലയിരുത്തൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്;തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്ക്ക് 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ. സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടക്കും. ഒക്ടോബർ 4 ന് കോളജുകളും, നവംബർ ഒന്നിന് സ്‌കൂളുകളും തുറക്കുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തും. സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖകൾ സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരും. വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാർത്ഥി സംഘടനകളുടെ യോഗവും ഇന്ന് നടക്കും. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പൂർണമായും തുറന്നതോടെ…

Read More

ഗുലാബിൽ നിന്ന് ഷഹീനിലേക്ക്; ഒരു ചുഴലിയിൽ നിന്ന് മറ്റെ‍ാന്ന് അത്യപൂർവം: ജാഗ്രതയോടെ കേരളം

  പാലക്കാട്: ഗുലാബ് ചുഴലി ദുർബലമായ ശേഷം കൂടുതൽ ശക്തിയേ‍ാടെ മറ്റൊരു ചുഴലിയായി ഉയർന്നതിന്റെ ഫലമാണ് കേരളത്തിലെ തുടർച്ചയായ കനത്ത ഇടിയും ഇടവിട്ടുള്ള മഴയുമെന്നു കാലാവസ്ഥാ വകുപ്പ്. ഒരു ചുഴലി അവസാനിക്കുന്നിടത്ത് നിന്ന് മറ്റൊരു ചുഴലി ഉണ്ടാകുന്ന അത്യപൂർവ പ്രതിഭാസമാണിത്. സാധാരണഗതിയിൽ കാലവർഷം അവസാനിക്കുന്ന സമയത്ത് ചുഴലിയും ന്യൂനമർദങ്ങളും ഉണ്ടാകാറില്ല. പതിവുതെറ്റിച്ച് ഇത്തവണ എത്തിയ ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികൾ മാറ്റിമാറിച്ചു. പുതിയ ചുഴലിയായ ഷഹീൻ ഗുജറാത്തിന്റെ തീരത്തുനിന്ന് ഒമാൻ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മർദങ്ങൾ കാരണം…

Read More

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ഇതിന്റെ പശ്ചാത്തലത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനാണ് സാധ്യത. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.നാളെയോടെ മഴ കൂടുതല്‍ ശക്തി പ്രാപിക്കും. നാളെയും മറ്റന്നാളും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വരെ വ്യാപക മഴയുണ്ടായേക്കുമെന്നാണ്…

Read More