Headlines

ടെലിവിഷൻ ചർച്ചകളിൽ ചിലർ മദ്യപിച്ചാണ് പങ്കെടുക്കുന്നത്: ശ്രീകണ്ഠൻ നായർ

  ടെലിവിഷൻ ചർച്ചകളിൽ ചില ആളുകൾ മദ്യപിച്ചിട്ടാണ് പങ്കെടുക്കുന്നത് എന്ന് ട്വന്റി ഫോർ ന്യൂസ് എം.ഡി ശ്രീകണ്ഠൻ നായർ. ചാനൽ ചർച്ചകളിൽ ചില ആളുകൾ മദ്യപിച്ചിട്ടാണ് പങ്കെടുക്കുന്നത് എന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു എന്ന് ശ്രീകണ്ഠൻ നായർ ട്വന്റി ഫോർ ന്യൂസിലെ വാർത്താ അവതരണത്തിനിടയിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ കുടുംബത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനും, ചർച്ച നയിച്ച വിനു വി ജോണിനുമെതിരെ അഡ്വ. മനീഷ രാധാകൃഷ്ണൻ പൊലീസിൽ…

Read More

സംസ്‌ഥാനത്ത് നാളെ കോളേജുകൾ തുറക്കും; വിദ്യാർഥികൾ വീണ്ടും ക്യാംപസിലേക്ക്

  തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ നാളെ മുതൽ സംസ്‌ഥാനത്തെ കോളേജുകളിലേക്ക് വീണ്ടും വിദ്യാർഥികൾ എത്തും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കാണ് നാളെ മുതൽ കോളേജുകളിൽ ക്‌ളാസുകൾ ആരംഭിക്കുന്നത്. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്‌ളാസുകൾ മുഴുവൻ വിദ്യാർഥികളെയും വച്ച് നടത്തും. അതേസമയം ബിരുദ ക്‌ളാസുകൾ പകുതി വീതം വിദ്യാർഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്‌ളാസുകൾ നടത്താൻ മൂന്ന് സമയക്രമമാണ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്. രാവിലെ 8.30…

Read More

വ്യാജ ബേങ്ക് രേഖകള്‍: മോന്‍സന്‍ തെളിവുകള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്

  കൊച്ചി: വ്യാജ ബേങ്ക് രേഖകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ മോന്‍സന്‍ മാവുങ്കല്‍ തെളിവുകള്‍ നശിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച കമ്പ്യൂട്ടറിലെ വിവരങ്ങള്‍ മോന്‍സണ്‍ ഡിലീറ്റ് ചെയ്തതായാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ലാപ്ടോപ്പും ഡെസ്ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എച്ച്എസ്ബിസി ബേങ്കില്‍ കോടിക്കണക്കിന് രൂപ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് മോന്‍സന്‍വ്യാജ രേഖ തയ്യാറാക്കിയത്. സ്വന്തം കംപ്യൂട്ടറിലാണ് വ്യാജരേഖ ചമച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം,…

Read More

മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലയോഗം ഇന്ന്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരടക്കം വിവാദങ്ങളിൽപ്പെടുന്നത് തുടർക്കഥയാവുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിപുലമായ യോ​ഗം ചേരുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് ചേരുന്ന യോഗത്തിൽ എസ്.എച്ച്.ഒമാർ മുതൽ ഡിജിപി വരെ ഓൺലൈനായി പങ്കെടുക്കും. രണ്ടാം ഭരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിക്കുന്ന ആദ്യ പൊലീസ് യോഗമാണിന്ന്. പൊലീസിന്റെ പ്രതിച്ഛായയും വർദ്ധിപ്പിക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ യോ​ഗം വിളിച്ച് ചേർക്കുന്നത്. മോൺസൻ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചത്…

Read More

തിരുവനന്തപുരം കല്ലമ്പലത്ത് 22കാരിയെ നാല് പേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം

  തിരുവനന്തപുരം: കല്ലമ്പലത്ത് കുളിക്കാന്‍ ബന്ധുവീട്ടിലെ കുളത്തിലേക്ക പോയ യുവതിയെ നാല് പേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. 22കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കല്ലമ്പലത്തിന് സമീപമുള്ള മുത്താനയില്‍ ഇന്നലെ രാവിലെയാണ് സംഭവം. കുളിക്കാനും അലക്കാനും വീടിന് അടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി ആശ്രയിച്ചിരുന്നത്. ഇന്നലെ യുവതിയെത്തുമ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങി അല്‍പസമയത്തിനുള്ളില്‍ നാലുപേര്‍ ഇവിടേക്കെത്തിയാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം വായില്‍…

Read More

കുടുംബ വഴക്ക്; ഇടുക്കിയില്‍ ആറു വയസുകാരനെ ബന്ധു ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തി

ഇടുക്കി ആനച്ചാലിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ട നിലയിൽ. റിയാസ് മൻസിൽ അല്‍ത്താഫ് ആണ് കൊല്ലപ്പെട്ടത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും, അല്‍ത്താഫിനെ ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയത് ബന്ധു തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവിന്‍റെ സഹോദരനായ ഷാജഹാനാണ് ചുറ്റിക കൊണ്ട് കുട്ടിയുടെ തലയ്ക്കടിച്ചത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്

Read More

തുടർച്ചയായ നാലാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികൾ

  കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.70 രൂപയും ഡീസലിന് 95.86 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 104.67 രൂപയും ഡീസലിന് 97.77 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.91 രൂപയും 96.07 രൂപയുമാണ്. ക്രൂഡ് ഓയിലിന്റെ വില വര്‍ധനയാണ് ഇന്ധനവില ഉയരുവാന്‍ കാരണമെന്നാണ് എണ്ണ…

Read More

മുസ്ലിം ലീഗിന്റെ പോഷക സംഘടനകളിൽ ഇനി 20 ശതമാനം വനിതാ പ്രാതിനിധ്യം

  മഞ്ചേരി: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളിൽ വനിതകൾക്ക് ഇനി 20  ശതമാനം പ്രാതിനിധ്യം നൽകും. മഞ്ചേരിയിൽ ചേർന്ന പ്രവർത്തക സമിതിയിലാണ് തീരുമാനം. എല്ലാ പോഷക സംഘടനകളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് പ്രവർത്തക സമിതി യോഗം വ്യക്‌തമാക്കിയിരിക്കുന്നത്. ഹരിത വിവാദത്തിന്റെ പശ്‌ചാത്താലത്തിൽ കൂടുതൽ വനിതകളെ പാർട്ടി നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന് പ്രാധാന്യമുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. എല്ലാ പോഷക സംഘടനാ പ്രതിനിധികളെയും മുസ്‌ലിം ലീഗ് കമ്മിറ്റികളിലും ഉൾക്കൊള്ളിക്കണമെന്ന നിർദ്ദേശവുമുണ്ട്. താഴെ തട്ടുമുതൽ ചെറുപ്പക്കാരെ കമ്മിറ്റികളിൽ ഉൾപ്പെടുത്തണം. നേതാക്കൾ എല്ലാവരും…

Read More

സമരത്തിന് അവസാനം; 10 കിമീറ്ററിലുള്ളവർക്ക് സൗജന്യ യാത്ര: കാരോട് – കഴക്കൂട്ടം ടോൾ പിരിവ് ആരംഭിച്ചു

  തിരുവനന്തപുരം: സമരം പിൻവലിച്ചതോടെ കാരോട്– കഴക്കൂട്ടം ബൈപാസില്‍ ടോള്‍ പിരിവ് ആരംഭിച്ചു. പതിനൊന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യ യാത്രയെന്ന നിബന്ധന ടോൾ കമ്പനി അംഗീകരിച്ചതോടെയാണിത്. ചാക്ക ഭാഗത്തേക്ക് ടോള്‍ പ്ലാസ മുതല്‍ കുമരിചന്തവരെ 11 കിലോമീറ്റർ പരിധിയിലും, കോവളം ഭാഗത്തേക്ക് ടോള്‍ പ്ലാസ മുതല്‍ 10 കിലോമീറ്റർ പരിധിയിലും താമസിക്കുന്നവരോടു ടോള്‍ പിരിക്കുന്നില്ല. ഒരാഴ്ചത്തേക്കു തിരിച്ചറിയല്‍ രേഖകളും പിന്നീടു സൗജന്യ പാസും പ്രദേശവാസികള്‍ക്കു നല്‍കും. കാറുകള്‍‍ക്കും ജീപ്പുകള്‍ക്കും ഒരു വശത്തേക്ക് 70 രൂപയും ഇരുവശത്തേക്കുമായി…

Read More

കോഴിക്കോട് ബീച്ച് തുറന്നു; പ്രവേശനം രാത്രി എട്ടുമണി വരെ

കോഴിക്കോട് ബീച്ച് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. മാസങ്ങള്‍ക്ക് ശേഷം ബീച്ച് തുറന്നതറിഞ്ഞ് രാവിലതന്നെ ജനങ്ങള്‍ ബീച്ചിലേക്ക് എത്തുന്നുണ്ട്. രാത്രി എട്ടുമണി വരെയായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവേശനം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബീച്ച് മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ബീച്ച് തുറക്കുന്നതിന്‍റെ ഭാഗമായി തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിക്കുമെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. തിരക്ക് അധികമുള്ള സമയങ്ങളില്‍ ബാരിക്കേഡുകളും കയറുമുള്‍പ്പടെയുള്ളവ സ്ഥാപിച്ചാകും പ്രവേശനം നിയന്ത്രിക്കുക. ബീച്ചിലെത്തുന്നവര്‍ മാസ്‌ക്, സാമൂഹിക അകലം…

Read More