Headlines

സൗജന്യ ഭക്ഷ്യക്കിറ്റ് തുടരണമോയെന്ന് സര്‍ക്കാര്‍ ആലോചിക്കും: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

  തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരണോയെന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി അംഗങ്ങളുള്ള കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പരിധി ഉയര്‍ത്താനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്ത ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കും. റേഷന്‍ കടകളില്‍ സി സി ടി വി സ്ഥാപിക്കും. ഓണക്കിറ്റിലെ ഏലക്ക അഴിമതി ആരോപണം…

Read More

മോൻസണെതിരെ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ

  മോൻസൺ മാവുങ്കാലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. മോൻസന്റെ ഉന്നത പോലീസ് ബന്ധം, സമൂഹത്തിലെ മറ്റ് ഉന്നതരുമായുള്ള ബന്ധങ്ങൾ, തട്ടിപ്പുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് സുധീരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. മോൻസണുമായി ബന്ധപ്പെട്ട് കെ സുധാകരൻ, ബെന്നി ബെഹന്നാൻ തുടങ്ങിയ നേതാക്കൾക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സുധീരൻ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്. പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ ഇന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും….

Read More

ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്തെ കോളജുകളിൽ ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

  സംസ്ഥാനത്തെ കോളജുകൾ ഇന്ന് മുതൽ തുറക്കും. അവസാന വർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് മുതൽ പുനരാരംഭിക്കുന്നത്. പകുതി വിദ്യാർഥികൾക്കാണ് ഒരേ സമയത്ത് പ്രവേശനമുണ്ടാകുക. ഒന്നര വർഷത്തിന് ശേഷമാണ് കോളജുകളിൽ റഗുലർ ക്ലാസ് പുനരാരംഭിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ടാരിക്കും ക്ലാസുകൾ. ഓഫ്‌ലൈൻ ക്ലാസുകൾക്കൊപ്പം തന്നെ ഓൺലൈൻ ക്ലാസുകളും മുന്നോട്ടുപോകും. ഒക്ടോബർ 18ഓടെ കോളജുകൾ പൂർണമായും തുറക്കും. അതേസമയം കോളജുകളിൽ തുടക്കത്തിൽ അറ്റൻഡൻസ് നിർബന്ധമാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.

Read More

പേന കൊണ്ടുള്ള ഏറില്‍ കുട്ടിയുടെ കാഴ്ച നഷ്ടമായ സംഭവം; അധ്യാപികയ്ക്ക് തടവും പിഴയും, തൃപ്തികരമല്ലെന്ന് വിദ്യാർഥിയുടെ കുടുംബം

തിരുവനന്തപുരത്ത് അധ്യാപിക എറിഞ്ഞ പേന കൊണ്ട് വിദ്യാർഥിക്ക് കാഴ്ച് നഷ്ടമായ കേസില്‍ അധ്യാപികയ്ക്ക് തടവു ശിക്ഷയും പിഴയും വിധിച്ചു. 16 വര്‍ഷം മുന്‍പു നടന്ന സംഭവത്തിലാണ് വിധി. വിധി തൃപ്തികരമല്ലെന്ന് വിദ്യാർഥിയായിരുന്ന അൽഅമീൻ വ്യക്തമാക്കി . മലയിന്‍കീഴ് ഗവണ്‍മെന്‍റ് സ്കൂളിലെ അധ്യാപികയായിരുന്ന ഷെരീഫ ഷാജഹാന് തടവും പിഴയുമാണ് തിരുവനന്തപുരം പോക്സോ കോടതി വിധിച്ചത്. 16 വര്‍ഷത്തിന് ശേഷമാണ് കേസിൽ ഇപ്പോൾ വിധി പുറപ്പെടുവിച്ചത് . 2005 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒന്നാം ക്ലാസ്…

Read More

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയിൽ

ഇടുക്കി ആനച്ചാലില്‍ ആറ് വയസുള്ള കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ പ്രതിപിടിയില്‍. കൊല്ലപ്പട്ട അല്‍ത്താഫിന്റെ അമ്മയുടെ സഹോരിയുടെ ഭര്‍ത്താവ് മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ ഇയാളെ മുതുവാന്‍കുടിയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷാന്‍ ചുറ്റികയുമായി വീട്ടിലെത്തി അല്‍ത്താഫിനേയും അമ്മയേയും മുത്തശ്ശിയേയും ആക്രമിച്ചു. തുടര്‍ന്ന് അല്‍ത്താഫിന്റെ സഹോദരിക്ക് നേരെ തിരിഞ്ഞപ്പോള്‍ കുട്ടി വീടിന് പുറത്തേക്ക് ഓടി…

Read More

പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

കോട്ടയം മണിമല കരിമ്പനക്കുളത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. പൊന്‍കുന്നം പൂവേലിക്കുന്നേല്‍ ഷാന്‍ മാത്യു ( 52 ) ആണ് മരിച്ചത്. കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യവീടിന് സമീപത്തെത്തിയ ഷാന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാന്‍ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു  

Read More

വയനാട്ടിൽ സ്വകാര്യറിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് എട്ട് വയസ്സുകാരന്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് വൈത്തിരി സ്വകാര്യറിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് എട്ടുവയസ്സുകാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുന്നമംഗലം കാരന്തൂര്‍ സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിന്‍ ആണ് മരിച്ചത്. പഴയ വൈത്തിരിയിലെ സ്വകാര്യറിസോര്‍ട്ടിലായിരുന്നു അപകടം. മൃതദേഹം വൈത്തിരി താലൂക്കാശുപത്രിയില്‍.    

Read More

കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554, വയനാട് 366, കാസര്‍ഗോഡ് 190 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ…

Read More

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല; ഇപ്പോഴുള്ള ജോലിയില്‍ ഞാന്‍ തുടരും: സുരേഷ് ഗോപി

  ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ താൻ സമർത്ഥനാണെന്നും അത് തുടരാൻ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പിയിലെ മുതിർന്ന നേതാവും മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന പി.പി മുകുന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുരേഷ് ഗോപി. എന്നാല്‍ മുകുന്ദനുമായുള്ള കൂടിക്കാഴ്ച സംഘടനാ കാര്യങ്ങളുമായി ബന്ധമുള്ളതല്ലെന്ന് സുരേഷ്ഗോപി പറഞ്ഞു. നിലവിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ പലതവണ പരസ്യമായി വിമര്‍ശിച്ച ബി.ജെ.പി നേതാവ് കൂടിയാണ് പി.പി…

Read More

സംസ്ഥാനത്ത് അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി

  തിരുവനന്തപുരം : സംസ്ഥാനത്ത് അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍. യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്….

Read More