Headlines

കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ശരിവച്ച് ഹൈക്കോടതി

കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സംവരണ തത്വങ്ങൾ പാലിച്ചില്ല എന്ന് കാണിച്ച് നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരും സര്‍വകലാശാലയും നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഡിവിഷന്‍ ബഞ്ചിന്‍റെ നടപടി. അധ്യാപക നിയമനങ്ങളില്‍ സംവരണം നിശ്ചയിച്ച രീതിയിൽ തെറ്റില്ലെന്ന് കോടതി ചൂണ്ടികാട്ടി.   വിവിധ വകുപ്പുകളിലെ എല്ലാ അധ്യാപക ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കി സംവരണം നിർണയിക്കാനുള്ള കേരള സർവകലാശാല ആക്ട് ഭേദഗതി സിംഗിൾബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ്…

Read More

കേരളത്തിൽ നിക്ഷേപ സൗഹൃദ സാഹചര്യം; കിറ്റെക്സിന് പരോക്ഷ വിമർശനവുമായി വ്യവസായ മന്ത്രി

  കേരളത്തിൽ നിക്ഷേപ സൗഹൃദ സാഹചര്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കിറ്റെക്സിനെ പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. തെലങ്കാന സര്‍ക്കാരിനേയും മന്ത്രി വിമർശിച്ചു. തെലങ്കാനയിലെ വാറംഗിലിൽ വസ്ത്രനിർമാണ കമ്പനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം മന്ത്രി വിവരിച്ചു . മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നിയമവ്യവസ്ഥകൾ പാലിച്ച് നല്ല രീതിയിൽ മുന്നോട്ടു പോകാം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന്…

Read More

വിനോദ നികുതിയിൽ ഇളവ് നൽകിയില്ലെങ്കിൽ തിയറ്ററുകൾ തുറക്കില്ല: ലിബര്‍ട്ടി ബഷീര്‍

  സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ. വിനോദ നികുതിയിൽ ഇളവ് നൽകിയില്ലെങ്കിൽ തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറഷൻ സംസ്ഥാന പ്രസിഡന്‍റും നിര്‍മാതാവുമായ ലിബർട്ടി ബഷീർ. വൈദ്യുതി ബില്ലിലും ഇളവ് അനുവദിക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. വകുപ്പ് മന്ത്രിയുടെ വാക്കിൽ പൂർണ വിശ്വാസം ഇല്ല. ഭൂരിഭാഗം തിയറ്റർ ഉടമകളും കടക്കെണിയിലാണ്. 90 ശതമാനം ഉടമകളും വലിയൊരു സംഖ്യ കടം വാങ്ങിയാണ് തിയറ്ററുകള്‍ നടത്തുന്നത്. 10 ശതമാനം പേരും സാമ്പത്തിക ഭദ്രതയില്ലാത്തവരാണ്….

Read More

പാലക്കാട് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിടനിര്‍മ്മാണത്തിനിടെ പലക പൊട്ടി വീണാണ് അപകടം. പശ്ചിമബംഗാള്‍ സ്വദേശികളാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പലകയ്ക്ക് ബലക്ഷയം ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ഒരു മണിക്കൂറിനുള്ളില്‍ പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഷോപ്പിങ് കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് ഇരുവരും വീണത്. കിണറ്റില്‍ നല്ല വെള്ളം ഉണ്ടായിരുന്നു. ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ നാട്ടുകാരും…

Read More

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്. covaxin ഉച്ചയ്ക്കുശേഷം ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി യോഗം ചേരും. കൊവാക്‌സിന്റെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കും. വിദഗ്ധ സമിതി നിലപാട് അനുകൂലമായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും. കൊവാക്സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി…

Read More

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെറ്റുകുളം സ്വദേശി ഭാരതി (82) ആണ് മരിച്ചത്. കോട്ടയം ജില്ലയിലെ ഉഴവൂരിലാണ് സംഭവം. ഭര്‍ത്താവ് രാമന്‍കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകകാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ആ റ് മണിയോടെയാണ് ഭാരതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടേറ്റതിനെ തുടര്‍ന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റില്‍ ഭര്‍ത്താവ് രാമന്‍ കുട്ടിയെ കണ്ടെത്തിയത്. കൊലപാതകത്തിനു കാരണം കുടുംബ…

Read More

കേരള സര്‍വകലാശാലയുടെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി ജി. ആര്‍. അനില്‍

കേരള സര്‍വകലാശാലയെ രാജ്യത്തെ മികച്ച സര്‍വ്വകാലാശാലയായി ഉയര്‍ത്തുന്നതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ മാതൃകാ പരമാണെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംബസില്‍ പണിതീര്‍ത്ത 6ലക്ഷം ലിറ്റര്‍ സംഭരണ ശേഷയുള്ള ജല സംഭരണിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേരള സര്‍വകലാശാല NIRF റാങ്കിംഗില്‍ 27-ാം സ്ഥാനത്താണ്, കേരളത്തില്‍ ഒന്നാമത്തെതും. എന്നാല്‍ കേരള സര്‍വ്വകാലാ ശാലയെ രാജ്യത്തെ ആദ്യത്തെ പത്ത് റാങ്കിംങ്ങില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് സംസ്ഥാന ഗവണ്‍മെന്റിന്റെ എല്ലാ…

Read More

സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ ; ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദശങ്ങളില്‍ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ളതിനാല്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Read More

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത

കോഴിക്കോട്:സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കിയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളവും ആലപ്പുഴയും ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ടായിരിക്കുമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം തിങ്കളാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച മുന്നറിയിപ്പില്‍ പറയുന്നു. കേരളാ കര്‍ണാടക തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും…

Read More

കൂട്ടുകാരോടൊപ്പം കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

താനൂര്‍: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ടൗണ്‍ ജുമാഅത്ത് പള്ളിക്ക് സമീപം കൊല്ലഞ്ചേരി അയ്യൂബിന്റെ മകന്‍ മുഹമ്മദ് അഫ് നാസാണ് (9) മരിച്ചത്. കുളിക്കന്നതിനിടെ അബദ്ധത്തില്‍ ചെളിയില്‍ പൂണ്ടായിരുന്നു മരണം. തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി വടക്കെ ജുമാഅത്ത് പള്ളിയില്‍ ഖബറടക്കം നടക്കും. ടൗണ്‍ ജിഎംയുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: ബുഷറ. സഹോദരങ്ങള്‍: ഷാഹുല്‍, അന്‍സാര്‍, അന്‍വര്‍, കുഞ്ഞിട്ടി, ഫാത്തിമ സുഹറ.  

Read More