വിനോദ നികുതിയിൽ ഇളവ് നൽകിയില്ലെങ്കിൽ തിയറ്ററുകൾ തുറക്കില്ല: ലിബര്‍ട്ടി ബഷീര്‍

 

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ. വിനോദ നികുതിയിൽ ഇളവ് നൽകിയില്ലെങ്കിൽ തിയറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറഷൻ സംസ്ഥാന പ്രസിഡന്‍റും നിര്‍മാതാവുമായ ലിബർട്ടി ബഷീർ. വൈദ്യുതി ബില്ലിലും ഇളവ് അനുവദിക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

വകുപ്പ് മന്ത്രിയുടെ വാക്കിൽ പൂർണ വിശ്വാസം ഇല്ല. ഭൂരിഭാഗം തിയറ്റർ ഉടമകളും കടക്കെണിയിലാണ്. 90 ശതമാനം ഉടമകളും വലിയൊരു സംഖ്യ കടം വാങ്ങിയാണ് തിയറ്ററുകള്‍ നടത്തുന്നത്. 10 ശതമാനം പേരും സാമ്പത്തിക ഭദ്രതയില്ലാത്തവരാണ്. കാണികൾ രണ്ട് ഡോസ് വാക്സിൻ എടുക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ പ്രയോഗികമല്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഒക്ടോബര്‍ 25 മുതല്‍ തിയറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ.

സര്‍ക്കാര്‍ അനുമതി കിട്ടിയാലും തിയറ്ററുകള്‍ തുറക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ തിയറ്റുകള്‍ തുറക്കില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.