Headlines

കാടാമ്പുഴ കൊലപാതകം; പ്രതിക്ക് ഇരട്ടജീവപര്യന്തം

  മലപ്പുറം കാടാമ്പുഴയിൽ ഗർഭിണിയായ യുവതിയെയും 7 വയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. 15 വർഷം തടവും 2.75 ലക്ഷം പിഴയുമാണ് ശിക്ഷ. വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിനാണ് കോടതി ശിക്ഷ വിധിച്ചത്. കാടാമ്പുഴ സ്വദേശി ഉമ്മുസൽമയും മകൻ ദിൽഷാദുമാണ് കൊല്ലപ്പെട്ടത്. ഗർഭിണിയെ കൊലപ്പെടുത്തുന്നതിനിടെ നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു. പ്രതി ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ കൊലപാതകത്തിനിടെ പ്രസവിക്കുകയും…

Read More

കലൂരില്‍ സ്ലാബ് മറിഞ്ഞുവീണുണ്ടായ അപകടം; ഒരാള്‍ മരിച്ചു

  എറണാകുളം കലൂരില്‍ കൂറ്റന്‍ സ്ലാബ് മറിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മതിലിനടിയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വീടിന്റെ മതിലിനു മുകളില്‍ ചാരിവച്ചിരുന്ന സ്ലാബാണ് മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് സമീപത്ത് കാനയില്‍ പണിയെടുത്തു കൊണ്ടിരുന്ന തൊഴിലാളികള്‍ക്ക് മേലേക്ക് വീണത്. കാന വൃത്തിയാക്കി മുകളില്‍ സ്ലാബിടുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍ പെട്ടത്. അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  

Read More

ശബരിമല-പൗരത്വനിയമ പ്രതിഷേധ കേസുകൾ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം : ശബരിമല-പൗരത്വ പ്രതിഷേധ കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി രേഖാമൂലം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നിലവിലെ സ്ഥിതിയും സ്വഭാവവും ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചത്. ശബരിമല-പൗരത്വ പ്രതിഷേധ കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം…

Read More

മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസര്‍ഗോഡ്: മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ നീനയെ കണ്ടെത്തിയത്. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നീന സതീഷ്. ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവര്‍ ഉടന്‍ വിദ്യാര്‍ത്ഥിനിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയോടെയാണ്…

Read More

പി വി അന്‍വര്‍ എവിടെ; ജനപ്രതിനിധിയാക്കിയത് ബിസിനസ് നടത്താനല്ല: നിയമസഭയില്‍ പ്രതിപക്ഷം

  തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നിയമസഭയിലെത്താത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അഞ്ച് ദിവസമാണ് അദ്ദേഹം സഭാ സമ്മേളനത്തിലെത്തിയത്. ഇത്തവണ ഇതുവരെ എത്തിയിട്ടില്ല. ജനപ്രതിനിധിയാക്കിയത് ബിസിനസ് നടത്താനല്ല. ജനപ്രതിനിധിയായി ഇരിക്കാനാകില്ലെങ്കില്‍ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. സര്‍ക്കാര്‍ അന്‍വറിനെതിരെ നടപടി സ്വീകരിക്കണം. സഭാചട്ടം പരിശോധിച്ച് പ്രതിപക്ഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും വി…

Read More

മലപ്പുറം വഴിക്കടവിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം വഴിക്കടവിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. വഴിക്കടവ് മരുതകടവ് കീരിപ്പൊട്ടി കോളനിയിൽ ചന്ദ്രന്റെ മകൻ നിഖിലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ആട്ടിൻകൂട്ടിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

സ്‌കൂള്‍ തുറക്കൽ: അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറങ്ങും

  തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരമാനിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തനത്തിന്റെ മാര്‍ഗരേഖ ഇന്ന് പിണറായി വിജയന്‍ പുറത്തുവിടും. കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ അടങ്ങി വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച മാര്‍ഗരേഖയാണ് പുറത്തിറക്കുക. നവംബറില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ഉച്ചവരെ മതിയെന്നു മാര്‍ഗരേഖയില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ എണ്ണം ക്രമീകരിക്കുന്ന തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കണം. എന്നാല്‍, കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ക്രമീകരണം നിര്‍…

Read More

തലസ്ഥാന ജില്ലയില്‍ കനത്ത മഴ; ഉരുള്‍പൊട്ടല്‍: വിവിധ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു

  തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ. ശക്തമായ മഴയെ തുടര്‍ന്ന് പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പൊന്‍മുടി ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്ന് പാലോട് പൊലീസ് അറിയിപ്പ് നല്‍കി. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്തമഴയില്‍ വാമനപുരം നദി കരകവിഞ്ഞൊഴുകി. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കല്ലാര്‍ ഗോള്‍ഡന്‍വാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്കു മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പോസ്റ്റുകള്‍ ഉള്‍പ്പെടെ നിലംപതിച്ചു…

Read More

സംഗീതസംവിധായകനും ഗായകനുമായ വി കെ ശശിധരന്‍ അന്തരിച്ചു

  കൊല്ലം: സംഗീത സംവിധായകനും ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി കെ ശശിധരന്‍ (83) അന്തരിച്ചു. കൊവിഡ് ബാധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കവിത ആലാപനത്തില്‍ വേറിട്ട ഒരു ശൈലി സൃഷ്ടിച്ച വ്യക്തിയാണ്. മനുഷ്യര്‍ക്കിടയില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. ശാസ്ത്രാവബോധമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ തന്റെ സംഗീതത്തെ അദ്ദേഹം ഉപയോഗപ്പെടുത്തുകയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കാലജാഥകള്‍ക്ക് ആവേശമായി എന്നും അദ്ദേഹത്തിന്റെ…

Read More

മലപ്പുറത്ത് പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്

മലപ്പുറം കാടാമ്പുഴയിൽ പൂര്‍ണ ഗര്‍ഭിണിയെയും ഏഴു വയസുള്ള മകനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. ഗർഭിണിയെ കൊലപ്പെടുത്തുന്നതിനിടെ നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു. കേസിലെ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി ഷെരീഫ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു . മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിക്കുക. കാടാമ്പുഴ തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി ഉമ്മുസല്‍മ , ഏക മകന്‍ മുഹമ്മദ് ദില്‍ഷാദ് , എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്  പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2017 ലായിരുന്നു കേസിനാസ്പദമായ ക്രൂരമായ…

Read More