Headlines

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ്​ പി.കെ.പി അബ്​ദുസ്സലാം മുസ്‌ലിയാര്‍ അന്തരിച്ചു

കണ്ണൂര്‍: സമസ്ത കേന്ദ്ര വൈസ് പ്രസിഡന്‍റ്​ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റുമായ പി.കെ.പി അബ്​ദുസ്സലാം മുസ്‌ലിയാര്‍ (85) അന്തരിച്ചു. നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റാണ്. പ്രമുഖ പണ്ഡിതനും പ്രഗത്ഭ മുദരിസ്സുമായിരുന്ന ചെറുകുന്ന് തെക്കുമ്പാട് സി. കുഞ്ഞഹമ്മദ് മുസ്​ലിയാരുടെയും പാപ്പിനിശ്ശേരി പൂവ്വംകുളം നഫീസയുടെയും മകനായി 1935 ജൂലൈ ഒന്നിനായിരുന്നു ജനനം. ചെറുകുന്ന് തെക്കുമ്പാട് ഓത്തുപള്ളിയില്‍ വെച്ചാണ്​ പ്രാഥമിക മതപഠനവും സ്‌കൂള്‍ പഠനവും നേടിയത്. പിതാവിന്‍റെ നേതൃത്വത്തില്‍ തെക്കുമ്പാട്ടെ ദര്‍സ് പഠനത്തിനും ചേര്‍ന്നിരുന്നു. മാടായി ബി.എം.എച്ച്.ഇ…

Read More

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ…

Read More

തിരുവനന്തപുരത്ത് കാറില്‍ നടരാജ വിഗ്രഹം കടത്താന്‍ ശ്രമം; രണ്ട് പേര്‍ പൊലീസ് പിടിയില്‍

  തിരുവനന്തപുരം: കാറില്‍ നടരാജ വിഗ്രഹം കടത്താന്‍ ശ്രമം. രണ്ടു പേര്‍ പൊലീസ് പിടിയിലായി. വിഴിഞ്ഞം പൊലീസാണ് നടപടി കൈക്കൊണ്ടത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിഴിഞ്ഞം ഉച്ചക്കടയില്‍ നിന്ന് വിഗ്രഹം പിടിച്ചത്. 45 കിലോ ഭാരമുള്ള പിച്ചളയില്‍ നിര്‍മ്മിച്ച നടരാജ വിഗ്രഹമാണ് പിടികൂടിയത്.

Read More

പേപ്പട്ടിവിഷബാധ: ഏഴുവയസ്സുകാരന്‍ മരിച്ചു

  കാസർ​ഗോഡ്: കാസർ​ഗോഡ് ചെറുവത്തൂരിൽ പട്ടിയുടെ കടിയേറ്റ ഏഴുവയസ്സുകാരന്‍ വാക്​സിനെടുത്തിട്ടും പേവിഷബാധയേറ്റ്​ മരിച്ചു. ആലന്തട്ട എലിക്കോട്ട് പൊയിലിലെ തോമസിന്‍റെയും ബിന്ദുവിന്റെയും മകന്‍ എം.കെ. ആനന്ദ് ആണ് മരിച്ചത്. ആലന്തട്ട എ.യു.പി സ്കൂളിലെ രണ്ടാം തരം വിദ്യാര്‍ഥിയാണ് സെപ്തംബര്‍ 13ന് വീട്ടുപറമ്പില്‍ കളിച്ചു കൊണ്ടിരിക്കെയാണ് പേപ്പട്ടിയുടെ കടിയേറ്റത്. കണ്ണിന് മുകളിലും കൈകളിലുമാണ് കടിയേറ്റത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ വാക്സിനേഷന്‍ നടത്തി. ഈ മാസം 11നാണ് അടുത്ത വാക്സിന്‍ എടുക്കേണ്ടിയിരുന്നത്. എന്നാല്‍, രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്…

Read More

നോക്കുകൂലി തുടച്ച് നീക്കണം; കൊടി നിറം നോക്കാതെ നടപടിവേണം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ കണ്ടുവരുന്ന നോക്കുകൂലി സമ്പദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിവേണമെന്ന് ഹൈക്കോടതി. ട്രേഡ് യൂണിയൻ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൊല്ലത്തെ ഒരു ഹോട്ടൽ ഉടമ നൽകിയ പൊലീസ് സംരക്ഷണ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. നോക്കുകൂലി നൽകാത്തതിനാൽ ഹോട്ടലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ സംഘട്ടനത്തിലേക്ക് പോകുന്നത് നിർത്തണമെന്നും അവകാശ ലംഘനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ…

Read More

വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം; പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആഗോള, ദേശീയ വിദഗ്ധരുമായി കൂടിയാലോചിച്ച് കേരളത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലത്തില്‍ വേണം സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടുത്താതെ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കണം. ഇതിനായി സിസിഎഫിന്റെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വന്യജീവികളുടെ ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എല്‍.എ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു…

Read More

കൊല്ലത്ത് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ: വാർത്തയറിഞ്ഞ അമ്മ കുഴഞ്ഞു വീണ് മരിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ വേര്‍പാട് താങ്ങാനാകാതെ അമ്മ കുഴഞ്ഞു വീണ് മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റ മകന്‍ ആദിത്യനും (15) മധുവിന്റെ ഭാര്യ സന്ധ്യ(38)യുമാണ് ഒരേ ദിവസം മരിച്ചത്. ആദിത്യന്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അമ്മയും മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ആദിത്യനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍റെ വിയോഗം താങ്ങാനാവാതെ വൈകീട്ട് ആറുമണിയോടെ സന്ധ്യ കുഴഞ്ഞു വീഴുകയായിരുന്നു. സന്ധ്യയെ…

Read More

ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവുമായി കൊച്ചി സ്വദേശികൾ അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടിയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവാണ് ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. കാറിലുണ്ടായിരുന്ന കൊച്ചി സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചാലക്കുടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവെത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു.

Read More

ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ട്; മുഖം നോക്കാതെ നടപടി എടുക്കും: പി എ മുഹമ്മദ് റിയാസ്

  തിരുവനന്തപുരം: ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ചില കൂട്ടുകെട്ട് ഉണ്ടെന്നും ഈ പ്രശ്നത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കരാറുകാര്‍ എംഎല്‍എ മാരുടെ ശുപാര്‍ശകളുമായി എത്താന്‍ പാടില്ലെന്നും അത് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തികൾ എവിടെ ഉണ്ടായാലും നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡിന് സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മറ്റ് വകുപ്പുകളുമായി ഏകോപനം സൃഷ്ടിക്കും.ഇതിനായി എല്ലാ ജില്ലകളിലും വര്‍ഷത്തില്‍ മൂന്ന് തവണ യോഗം ചേരും. ദേശീയ…

Read More

കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി; സമരത്തിനൊരുങ്ങി തൊഴിലാളി സംഘടനകള്‍

  കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളവിതരണം മുടങ്ങി. ഏഴാം തീയതിയായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. എണ്‍പത് കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചെങ്കില്‍ മാത്രമേ ശമ്പളം വിതരണം ചെയ്യാനാകൂ. ധനകാര്യ വകുപ്പ് ഇതുവരെ കെഎസ്ആര്‍ടിസി അപേക്ഷ പരിഗണിച്ചില്ലെന്നാണ് വിവരം. കഴിഞ്ഞ മാസവും എട്ടാം തീയതിക്കുശേഷമാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്തത്. ശമ്പളം വൈകുന്നതിലും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിലും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍. തുടര്‍ച്ചയായി ശമ്പളവിതരണം മുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ദുരിതം ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു….

Read More