Headlines

സംസ്ഥാനത്ത് ഇന്ന് 10,944 പേർക്ക് കൊവിഡ്; 120 മരണം: 12,922 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432, വയനാട് 389, കാസര്‍ഗോഡ് 160 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227…

Read More

അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം; കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങി: വീണ ജോർജ്

തിരുവനന്തപുരം: കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പട്ടികയിൽ ഉൾപ്പെടുത്താത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഡേറ്റ ശേഖരണം സത്യസന്ധവും സുതാര്യവുമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സിറോ സർവേ പഠനത്തിന്റെ സമഗ്ര റിപ്പോർട്ട് ഇന്ന് തയാറാകുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. ഇതിനിടെ സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയിൽ അപാകതയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമ സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു…

Read More

സംസ്ഥാനത്തെ കോവിഡ് മരണപട്ടിക പൂർണമല്ലെന്ന് പ്രതിപക്ഷം; പ്രതികരണവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് മരണപട്ടിക പൂർണമല്ലെന്ന് പ്രതിപക്ഷം. കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥ കണക്ക് സർക്കാർ മറച്ചുവെച്ചെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കോവിഡ് മരണക്കണക്കിൽ അപാകതയുണ്ടെന്നും അർഹരായ കുടുംബങ്ങൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടുമെന്നും കാണിച്ച് പി.സി വിഷ്ണുനാഥ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ മരണക്കണക്ക് മറച്ചുവെക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്തെ 30 ശതമാനം കോവിഡ് മരണവും ആശുപത്രിയിൽ എത്താൻ വൈകിയതു കൊണ്ടാണെന്ന ആരോഗ്യ വകുപ്പിന്‍റെ രേഖ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി സി വിഷ്ണുനാഥ്…

Read More

ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ട്; മന്ത്രി വി അബ്ദുറഹ്മാൻ

  ശബരി റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും. റിവേഴ്സ് എസ്റ്റിമേറ്റ് സമർപ്പിക്കാൻ സംസ്ഥാനത്തിനു റെയിൽവേ നിർദേശം നൽകിയതായി മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയെ അറിയിച്ചു. കെ റെയിൽ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം ഉടൻ പുറത്തുവിടുമെന്നും മന്ത്രി സഭയിൽ മറുപടി നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ശബരി റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്ത്. തുടർന്ന് റെയിൽവേ ബോർഡുമായും ചർച്ച നടത്തി. റിവേഴ് സ് എസ്റ്റിമേറ്റ് സമർപ്പിക്കാനായിരുന്നു റെയിൽവേയുടെ നിർദേശം. ഉടൻ…

Read More

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം; ദേശീയ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കും: മുഹമ്മദ് റിയാസ്

  തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം ഒരുങ്ങി. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും എയര്‍ഫോഴ്സിനെ കുറിച്ചും, ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഉപകരിക്കുന്നതായിരിക്കും മ്യൂസിയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. എയര്‍ഫോഴ്സ് മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും. തിരുവനന്തപുരം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാര കേന്ദ്രം എന്ന നിലയില്‍ ആക്കുളം ടൂറിസ്റ്റ് വില്ലേജിന് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ സമഗ്ര വികസന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് എന്ന് മന്ത്രി വ്യക്തമാക്കി….

Read More

സാമ്പത്തിക തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി

  തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലും 1.72 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുമാണ് മോന്‍സണ്‍ ജാമ്യാപേക്ഷ നല്‍കിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. മോന്‍സണ് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അനൂപ്, ഷമീര്‍ എന്നിവരില്‍ നിന്ന് 10 കോടി തട്ടിയെടുത്തെന്ന കേസിലും വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവനില്‍ നിന്ന് ഒരുകോടി…

Read More

കെഎസ്‌ആർടിസി ഡിപ്പോകളിലെ ബെവ്‌കോ; ചർച്ച തുടരും: ഗതാഗത മന്ത്രി ആന്റണി രാജു

  തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡുകളിൽ ബെവ്‌കോ ഔട്ട്‍ലെറ്റുകൾ സ്‌ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്‌ആർടിസി ഡിപ്പോകളും സ്‌റ്റാൻഡുകളും ഇല്ലാത്ത ഒഴിഞ്ഞുകിടക്കുന്ന സ്‌ഥലങ്ങളിൽ ഔട്ട്‍ലെറ്റിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്. ബെവ്‌കോയുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. കഴിഞ്ഞ മാസമാണ് സംസ്‌ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ തീരുമാനമായാത്. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏതൊരു സ്‌ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ കടമുറികൾ വാടകയ്‌ക്ക്‌ നൽകുമെന്നും, ഇതിന് നിയമ തടസങ്ങൾ ഇല്ലെന്നും മന്ത്രി…

Read More

പൂനെയില്‍ മലയാളി യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

  പൂനെയില്‍ മലയാളി യുവതി പ്രീതി അഖിലിന്റെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രീതി അഖിലിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ആന്തരികാവയവങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കഴുത്തില്‍ കുരുക്കുണ്ടായെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യയാണോ എന്ന കാര്യത്തില്‍ പരിശോധന നടക്കുകയാണ്. ഭര്‍ത്താവില്‍ നിന്ന് മുന്‍പ് നേരിട്ട ശാരീരിക മര്‍ദനങ്ങളും പരിശോധിക്കും. യുവതിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദനമടക്കമുള്ള പീഡനങ്ങള്‍ നേരിടേണ്ടിവന്നതായി ഫോട്ടോകള്‍ അടക്കം പിതാവ്…

Read More

കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയം അപകട ഭീഷണയിൽ

  കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയം അപകട ഭീഷണയിൽ. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ ഐടി റിപ്പോർട്ടിൽ പറയുന്നു. കെട്ടിടം നവീകരിക്കുന്നതിനായി ബസ് സ്റ്റാൻഡ് മാറ്റാനുള്ള ആലോചനിയിലാണ് അധികൃതർ. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കെഎസ്ആർടിസി വാണിജ്യ സമുച്ചയം അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിനായി വിട്ടുനൽകിയത്. ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കെട്ടിടം അപകട ഭീഷണി നേരിടുന്നുണ്ടെന്നുമാണ് മദ്രാസ് ഐ ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ നിർമ്മിച്ചിരിക്കുന്ന രീതിയിൽ കെട്ടിടം ഉപയോഗിക്കാൻ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി…

Read More

ആറ്റിങ്ങല്‍ തീപ്പിടുത്തം: മൂന്ന് കടകളാണ് കത്തിയമര്‍ന്നത്: 35 ലക്ഷം രൂപയുടെ നാശനഷ്ടം

  തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് കടകള്‍ കത്തി നശിച്ച സംഭവത്തില്‍ 35 ലക്ഷം രൂപയുടെ നശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത തുണിക്കടയടക്കം മൂന്ന് കടകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന വിഭാഗം മണിക്കൂറുകളോളം എടുത്ത് നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമായത്.

Read More