Headlines

കെ.പി.സി.സി ഭാരവാഹി പട്ടികയിൽ അന്തിമ തീരുമാനം: കെ.സുധാകരനും വി.ഡി സതീശനും ഡൽഹിയിൽ

  കെ.പി.സി.സി ഭാരവാഹി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാനായി കെ.സുധാകരനും വി.ഡി സതീശനും ഡൽഹിയിൽ. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി അവർ നൽകിയ പട്ടികയുമായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. പട്ടികയിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. പരാതികൾ പരമാവധി ഒഴിവാക്കാനായി മുതിർന്ന നേതാക്കൾ നൽകിയ പട്ടികയുമായിട്ടാണ് കെ.സുധാകരനും വി.ഡി സതീശനും ഹൈക്കമാന്‍ഡിനെ കാണാൻ എത്തിയിരിക്കുന്നത്. രമേശ്‌ ചെന്നിത്തല പത്ത് പേരുടെയും ഉമ്മൻചാണ്ടി 9 പേരുടെയും പട്ടികയാണ് നൽകിയിരിക്കുന്നത്. ഒരു മാസം മുൻപ് വരെ ജില്ലാ അധ്യക്ഷന്മാരായി പ്രവർത്തിച്ചവരെ എക്സിക്യുട്ടീവ് അംഗങ്ങളായി…

Read More

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; തിരുവനന്തപുരത്ത് പെട്രോള്‍ വില 106 കടന്നു

  രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വിലെ 106 രൂപയിലെത്തി. ഡീസൽ വില 99.47 രൂപയാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 57 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.32 രൂപയും ഡീസൽ വില 97.91 രൂപയുമാണ്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധനുവുണ്ടാകുമെന്നാണ് സൂചന.

Read More

മന്ത്രി ശിവൻകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; ഒരാൾ അറസ്റ്റിൽ

  തിരുവനന്തപുരം: ചലച്ചിത്ര നടനൊപ്പം മന്ത്രി വി.ശിവൻകുട്ടി നിൽക്കുന്ന ഫോട്ടോ മോർഫ് ചെയ്ത്, പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസന്റെ ഒപ്പമുള്ളതാക്കി ചിത്രീകരിച്ചു പ്രചരിപ്പിച്ച കേസി‍ൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസനയിൽ പ്രതീഷ് കുമാറി(49)നെയാണു തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ ഫെയ്സ്ബുക് പേജിൽ നിന്നെടുത്ത ഫോട്ടോയാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. കേസിലെ രണ്ടാം പ്രതി എറണാകുളം സ്വദേശി ഷീബ രാജേന്ദ്രനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. താൻ ഇതു സംബന്ധിച്ച് ഡിജിപിക്കു പരാതി…

Read More

ചലച്ചിത്ര മേഖലയിലെ പ്രശ്‌നപരിഹാരം: സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

  ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്താണ് യോഗം. ഒക്ടോബര്‍ 25ന് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനു മുന്നോടിയായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ ഉദ്ദേശം. സിനിമാ മേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. 25 മുതല്‍ നിബന്ധനകളോടെയാണ് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെ മാത്രമേ തിയേറ്ററുകളില്‍ ജോലിക്ക് നിയോഗിക്കാവൂ….

Read More

വിസ്മയ കേസ്; പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 105 ദിവസത്തിലേറെ യായി ജയിലില്‍ കഴിയുകയാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. വിസ്മയ ടിക് ടോക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും വിസ്മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നുവെന്നും കിരണിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിനു തെളിവുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ അഭ്യര്‍ഥന. സ്ത്രീധന…

Read More

അധ്യയനം ആറുദിവസം; സ്കൂള്‍ തുറക്കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി: ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ ‘തിരികെ സ്‌കൂളിലേക്ക്’ പുറത്തിറക്കി. പൊതു നിര്‍ദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗരേഖയാണ് നിലവില്‍ വരിക. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കും. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ക്കാവും പ്രധാന ചുമതല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യ മന്ത്രി വീണ ജോര്‍ജും ചേര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. പൊതു അവധി ഒഴികെയുളള ശനിയാഴ്ചകളും ഉള്‍പ്പടെ ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് ഉണ്ടാകും. രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസ്. യൂണിഫോം, അസംബ്ലി നിര്‍ബന്ധമാക്കില്ല. കുട്ടികൾക്ക് സ്കൂളിൽ…

Read More

പാലക്കാട് പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപം ഉളള വിറകുപുരയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറകുപുരയിലെ മര പത്തായത്തിന് മുകളിൽ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ. ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിക്കുന്നത്….

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്‌ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മൂലം വരുന്ന അഞ്ച് ദിവസം സംസ്‌ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പ്. ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അടുത്ത ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കാം. ഒക്‌ടോബർ എട്ട്, ഒമ്പത്, 10, 11, 12 ദിവസങ്ങളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

Read More

കെഎസ്ആർടിസി മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി ; ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക അനുവദിച്ച് സർക്കാർ

  തിരുവനന്തപുരം: മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി കെഎസ്ആർടിസി. സെപ്റ്റംബർ മാസം 86.98 കോടി രൂപയാണ് കെഎസ്ആർടിസിയുടെ മാസ വരുമാനം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഇത്രയധികം വരുമാനം ലഭിക്കുന്നത്. ഇതിനിടെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സർക്കാർ അനുവദിച്ചു. 80 കോടി രൂപയാണ് ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായത്. കെ എസ് ആർ ടി സി ജീവനക്കാരെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ വാർത്തയാണ് പുറത്ത് വരുന്നത്.കഴിഞ്ഞ മാസത്തെ…

Read More

സ്‌കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കി, ‘തിരികെ സ്‌കൂളിലേക്ക്’; ഡിജിറ്റൽ ക്ലാസുകൾ തുടരും: വിദ്യാഭ്യാസ മന്ത്രി

  തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിന് മാർഗരേഖ പുറത്തിറക്കി. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാർഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ. ആറ് വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പിലാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പി ടി എ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും വിദ്യാർത്ഥികളെ നേരിട്ടു ബന്ധപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെ…

Read More