Headlines

ലഭ്യമാകുന്ന വൈദ്യുതിയില്‍ കുറവ്; കേരളം പവര്‍കട്ടിലേക്ക്: മന്ത്രി ക്രിഷ്ണൻകുട്ടി

തിരുവനന്തപുരം: കേരളവും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കേന്ദ്രത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് വന്നതായി മന്ത്രി പറഞ്ഞു. ഈ സാഹചര്യം തുടര്‍ന്നാല്‍ പവര്‍കട്ട് നടപ്പിലാക്കേണ്ടി വരും. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ നല്‍കിയാണ് വൈദ്യുതി വാങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.

Read More

തിയറ്റര്‍ മേഖല വളരെ കഷ്ടത്തില്‍: ആത്മഹത്യകളുടെ എണ്ണം കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണം: ഇടവേള ബാബു

മുഴുവൻ തിയറ്ററുകളും തുറക്കണമെന്നാണ് ആഗ്രഹമെന്ന് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. മുഖ്യമന്ത്രി നാളെ വിളിച്ച യോഗത്തിൽ ചില ആവശ്യങ്ങൾ മുന്നോട്ടുവെക്കും. തിയറ്റർ ഉടമകൾക്ക് കെഎസ്ഇബി ഫിക്സഡ് ചാർജിൽ ഇളവ് നൽകണമെന്നും ഇരട്ട നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെടും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ തിയറ്ററിൽ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയിൽ താരസംഘടനയ്ക്ക് ആശങ്കയുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ അഭിപ്രായത്തോട് വിയോജിപ്പിച്ചില്ല. പക്ഷെ സാഹചര്യങ്ങള്‍ മറ്റൊന്നാണ്. തിയറ്റര്‍ മേഖല വളരെ കഷ്ടത്തിലാണ്….

Read More

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് കവർച്ച

  തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണം. പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട 19 വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ച. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലാണ് കവർച്ച നടന്നത്. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഉത്രാ കൊലപാതകം: കേസില്‍ വിധി തിങ്കളാഴ്ച: പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ മാതാപിതാക്കള്‍

  കൊല്ലം: ഉത്രാ കൊലപാതക കേസില്‍ വിധി നാളെ. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് കേസില്‍ വിധി പറയുക. ഉത്ര മരിച്ച് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും കാറും പണവും സ്വത്തുക്കളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സൂരജ് ഭാര്യയായിരുന്ന ഉത്രയെ പാമ്പിനെ കൊണ്ട്…

Read More

യുജിസി നെറ്റ് 2021 പരീക്ഷാ തീയതികളില്‍ മാറ്റം

  യുജിസി നെറ്റ് 2021 പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം. ഒക്ടോബര്‍ 17 മുതല്‍ 25വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒക്ടോബര്‍ 6 മുതല്‍ 11 വരെയായിരുന്നു പരീക്ഷ നടത്താന്‍ ആദ്യം നിശ്ചയിച്ച തീയതി. പിന്നീട് ഒക്ടോബര്‍ 6 മുതല്‍ 8 വരെയും ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 19 വരെയും മാറ്റി. പരീക്ഷാ തീയതിയോ അഡ്മിറ്റ് കാര്‍ഡ് റിലീസ് തീയതിയോ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് എന്‍ടിഎ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ എന്‍ടിഎ അറിയിച്ചു….

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച ഉച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ശക്തമായ…

Read More

ഡീസലും സെഞ്ച്വറിയടിച്ചു; 17 ദിവസത്തിനിടെ വര്‍ധിപ്പിച്ചത് 4 രൂപ 55 പൈസ

തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 100 കടന്നു. 100 രൂപ 11 പൈസയാണ് പാറശാലയിലെ ഡീസല്‍ വില. ഇടുക്കി പൂപ്പാറയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 05 പൈസയായി. ഇന്ന് ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 104 രൂപ 92 പൈസയും ഡീസലിന് 98 രൂപ 23 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 99 രൂപ 85 പൈസയായി. പെട്രോളിന്…

Read More

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ അഴിമതി; സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ അഴിമതിയില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച കെ.ടി.ഡി.എഫ്.സി. ചീഫ് എഞ്ചിനീയറെയും ആര്‍ക്കിടെക്ടിനെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. അതേസമയം ബസ് ടെര്‍മിനലിന്‍റെ ബലക്ഷയം പരിഹരിക്കാനുള്ള നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ചെന്നൈ ഐ.ഐ.ടിക്ക് ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ പാലാരിവട്ടം പാലം മോഡല്‍ അഴിമതി നടന്നോയെന്ന അന്വേഷണമാണ് നടക്കുന്നത്. 50 കോടി വകയിരുത്തിയ പദ്ധതി 2015ല്‍ പൂര്‍ത്തിയായപ്പോള്‍ ചിലവായത് 74.63 കോടിയായിരുന്നു….

Read More

അമ്യത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു

അമ്യത ടിവിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. 47 വയസായിരുന്നു. എറണാകുളം കിഴക്കമ്പലം ഞാറല്ലൂർ സ്വദേശിയാണ്. മൃതദേഹം ഇന്ന് രാവിലെ 6 മുതൽ 6.30 വരെ അമ്യതാ ടി വി യുടെ വഴുതക്കാട് ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം സ്വദേശമായ കിഴക്കമ്പലത്തേക്ക് കൊണ്ടുപോകും.

Read More

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചു: സന്ദീപ്

  സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന് മാപ്പുസാക്ഷിയായിരുന്ന സന്ദീപ് നായര്‍ വെളിപ്പെടുത്തി. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെയും കെ.ടി ജലീല്‍ എംഎല്‍എയുടെയും പേരുപറയാനും ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ചതിനുശേഷമായിരുന്നു സന്ദീപ് നായരുടെ വെളിപ്പെടുത്തലുകള്‍. ‘കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചത് ഇ.ഡി ഉദ്യോഗസ്ഥരാണ്. കെ.ടി ജലീലിന്റെയും പി.ശ്രീരാമകൃഷ്ണന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ പേര് പറയാനും ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. കേസില്‍ നിന്ന് രക്ഷിക്കാമെന്നും ഇ.ഡി വാഗ്ദാനം…

Read More