അമ്യത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു

അമ്യത ടിവിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. 47 വയസായിരുന്നു.

എറണാകുളം കിഴക്കമ്പലം ഞാറല്ലൂർ സ്വദേശിയാണ്. മൃതദേഹം ഇന്ന് രാവിലെ 6 മുതൽ 6.30 വരെ അമ്യതാ ടി വി യുടെ വഴുതക്കാട് ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും.

പൊതുദർശനത്തിന് ശേഷം മൃതദേഹം സ്വദേശമായ കിഴക്കമ്പലത്തേക്ക് കൊണ്ടുപോകും.