ലഖിംപൂർ ഖേരി ആക്രമണം; കർഷകർക്ക് പിന്തുണയുമായി മഹാരാഷ്ട്ര: ബന്ദിന് ആഹ്വാനം

  ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മഹാരാഷ്ട്രയിലെ 12 കോടി ജനങ്ങൾ കർഷകരെ പിന്തുണയ്ക്കണമെന്ന് മന്ത്രി നവാബ് മാലിക് പറഞ്ഞു. പിന്തുണയെന്നാൽ നിങ്ങളെല്ലാവരും ബന്ദിൽ പങ്കെടുക്കുകയും ഒരു ദിവസം നിങ്ങളുടെ ജോലി നിർത്തിവയ്ക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം ചില ട്രേഡ്സ് യൂണിയനുകൾ ബന്ദുമായി സഹകരിക്കില്ലെന്ന് അറിയിച്ചു. കൊവിഡും ലോക്ക്ഡൗണും വ്യാപാര മേഖലയെ തളർത്തിയെന്നും ബന്ദ് വരുമാനത്തെ…

Read More

കെഎസ്ആര്‍ടിസിയില്‍ ഇടത് സംഘടനയും സമരത്തിലേക്ക്; നവംബര്‍ അഞ്ചിന് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനയായ കെഎസ്ആര്‍ടിഇഎ സമരത്തിലേക്ക്. നവംബര്‍ അഞ്ചിന് പണിമുടക്ക് നടത്തും. ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കുക. എംപാനല്‍ ജീവനക്കാരെ സംരക്ഷിക്കുക സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഈ മാസം 28 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ വിഷയത്തില്‍ ഇടപെട്ടിരുന്നു. നേരത്തെ മുഖ്യമന്ത്രി തന്നെ ശമ്പള പരിഷ്‌ക്കരണത്തില്‍ അടിയന്തിര തീരുമാനമുണ്ടാക്കണമെന്നും മാനേജ്‌മെന്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ…

Read More

ലോഡ്‌ഷെഡിങ് ഉടനുണ്ടാകില്ല; വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം

തിരുവനന്തപുരം: ലോഡ്‌ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിക്കണമെന്ന് നിര്‍ദേശം. വെകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്തിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദേശം. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി യൂണിറ്റിന് 18 രൂപ നിരക്കില്‍ വാങ്ങിയാണ് പരിഹരിക്കുന്നത്. ഉപഭോക്താക്കള്‍ ശ്രദ്ധിച്ചാല്‍ ലോഡ്‌ഷെഡിങ്ങിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് കെഎസ്ഇബി കരുതുന്നത്. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 8:30ന്…

Read More

പാക് ആണവ ശാസ്ത്രജ്ഞന്‍ എക്യു ഖാന്‍ അന്തരിച്ചു

  ഇസ്ലാമാബാദ്: പാക് ആണവ ശാസ്ത്രജ്ഞന്‍ അബ്ദുല്‍ ഖദീര്‍ ഖാന്‍(എക്യു ഖാന്‍-85)അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ഇസ്ലാമാബാദിലെ കെആര്‍എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഓഗസ്റ്റിലാണ് എ ക്യു ഖാന് കൊവിഡ് ബാധിച്ചത്. ഏറെ നാളത്തെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. പിന്നീട് ആരോഗ്യസ്ഥിതി മോശമായപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്ഥാന്‍ ആണവ ബോംബിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എ ക്യു ഖാന്റെ മരണത്തില്‍ പ്രസിഡന്റ് ആരിഫ് അല്‍വി അനുശോചിച്ചു. എ ക്യു ഖാന്റെ സേവനം രാജ്യം…

Read More

മാനസികാരോഗ്യ സാക്ഷരത അനിവാര്യം; ആരോഗ്യ വകുപ്പ് ഊര്‍ജിത ഇടപെടല്‍ നടത്തും: മന്ത്രി വീണ ജോര്‍ജ്

  തിരുവനന്തപുരം: മാനസികാരോഗ്യം സംബന്ധിച്ചിട്ടുള്ള കൃത്യമായ അവബോധം ഭൂരിപക്ഷം ആളുകള്‍ക്കും ഇല്ല എന്നുള്ളത് വസ്തുതയാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും എന്നത് തിരിച്ചറിയാന്‍ നമുക്ക് കഴിയണം. മാനസികാരോഗ്യ സാക്ഷരത അനിവാര്യമാണ്. ഏത് സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം. അസ്വസ്ഥതകളും വേദനകളും രോഗങ്ങളും തിരിച്ചറിയുന്നതിനും യഥാസമയം ചികിത്സ തേടാനും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ മനസിന്റെ ആരോഗ്യ പ്രശ്നങ്ങള്‍, രോഗലക്ഷണങ്ങള്‍, രോഗാവസ്ഥകള്‍ എന്നിവ…

Read More

*കോഴിക്കോട് ബാലുശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ജി കെ ആയുർവേദ കമ്പനി നിർമ്മിച്ചെടുക്കുന്ന തൃണരാജ സ്കിൻ ഓയിൽ*

    📢📢📢📢📢📢   *METRO MALAYALAM ADVT*   പ്രകൃതിദത്തമായ പ്രത്യേക ഔഷധ കൂട്ടിൽ തയ്യാർ ചെയ്തെടുത്ത തൃണരാജ സ്കിൻ ഓയിൽ തൊലി പുറത്ത് കണ്ട് വരുന്ന.25 പരം രോഗങ്ങൾക്ക് ഫലപ്രദമാണ്. തൊക്ക് രോഗങ്ങൾക്കും നീർക്കെട്ട് കൊണ്ട് ഉണ്ടാകുന്ന വേദനകൾക്കും ഒരേപോലെ ഉപയോഗിക്കാമെന്നതാണ് തൃണരാജാ Skin Oil.ന്റെ പ്രത്യേകത.   GMP certified ഗവൺമെൻറ് അംഗീകാരത്തോടെ 100% കെമിക്കൽ ഇല്ലാതെയും ശുദ്ധമായ തേങ്ങ വെന്ത വെളിച്ചെണ്ണ, പച്ചക്കർപ്പൂരം, ആര്യവേപ്പ്, തേങ്ങാപ്പാൽ അഗ്നപ്രിയ, മരുവക, ആരിദാന, മറ്റു…

Read More

മോദി 16000 കോടിക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങി; എയര്‍ ഇന്ത്യയെ 18000 കോടിക്ക് സുഹൃത്തുക്കള്‍ക്ക് വിറ്റു: പ്രിയങ്ക ഗാന്ധി

  വാരണാസി: കിസാന്‍ ന്യായ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രിയങ്ക ഗാന്ധി വദ്ര. കര്‍ഷകരെ നരേന്ദ്ര മോദി തീവ്രവാദികളാക്കി ചിത്രീകരിച്ചുവെന്ന് പ്രിയങ്ക ആരോപിച്ചു. എയര്‍ ഇന്ത്യ കൈമാറ്റം സംബന്ധിച്ചും പ്രിയങ്ക അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കുകയാണ് മോദി ചെയ്തത്, ലക്‌നൗവിലെത്തിയിട്ടും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നതും പ്രിയങ്ക ചൂണ്ടിക്കാണിച്ചു. അവകാശ പോരാട്ടങ്ങള്‍ക്കിറങ്ങിയവരെ അപമാനിക്കുന്ന നിലപടാണ് ബിജെപി സ്വീകരീച്ചത്. കര്‍ഷകരെ തെമ്മാടികളെന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് അംഭിസംബോധന…

Read More

റഷ്യയില്‍ വിമാനം തകര്‍ന്നുവീണു; 16 പേര്‍ കൊല്ലപ്പെട്ടു

  മോസ്‌കോ: സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. 22 പേരുമായി യാത്ര ചെയ്ത എല്‍-410 വിമാനമാണ് രാവിലെ 9.23ന് ടാറസ്ടാനിന് മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറ് പേരെ രക്ഷപ്പെടുത്തി. അപകടത്തിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു പാരച്യൂട്ടിങ് ക്ലബിന്റെ ഉടമസ്ഥതിയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാരച്യൂട്ടിസ്റ്റുകളാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ടാറ്റര്‍സ്റ്റാന്‍ തലവന്‍ റുസ്തം മിന്നിഖനോവ് സംഭവ സ്ഥലത്തെത്തി. പാരച്യൂട്ടിങ് ക്ലബ്ബിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും…

Read More

റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്തയാള്‍ പിടിയില്‍

  തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന 19 വാഹനങ്ങള്‍ തകര്‍ത്ത യുവാവ് പിടിയില്‍. പൂജപ്പുര സ്വദേശി എബ്രഹിമിനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. അക്രമി കാറുകളുടെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെ ഉടമകള്‍ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചത്. 19 കാറുകള്‍ തകര്‍ത്തിട്ടും കരാര്‍…

Read More

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ…

Read More