Headlines

സി പി ഐയും സമ്മേളനങ്ങൾക്കായി ഒരുങ്ങുന്നു; ഫെബ്രുവരിയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ

കൊച്ചി: സി പി എമ്മിന്റെ സമ്മേളനങ്ങൾക്ക് പിന്നാലെ സി പി ഐയും സമ്മേളനങ്ങൾക്കായി ഒരുക്കം തുടങ്ങുന്നു. അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കാനാണ് ആലോചന.  ഇക്കാര്യത്തിൽ ഈ മാസം 13ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രാഥമിക ചർച്ചകൾ നടത്തും. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ അടുത്ത വർഷം ഒക്ടോബർ 14 മുതൽ 18 വരെ പാർട്ടി കോൺഗ്രസ്സ് നടത്താൻ തീരുമാനിച്ചിരുന്നു. ഈ മാസം തുടങ്ങുന്ന പാർട്ടി ഫണ്ട് പിരിവും അതുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുടെ യോഗങ്ങൾക്കും…

Read More

പതിവ് തെറ്റിക്കാതെ എണ്ണക്കമ്പനികൾ; ഡീസലിനും പെട്രോളിനും ഇന്ന് വീണ്ടും വിലകൂട്ടി

  രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. പതിനെട്ടു ദിവസംകൊണ്ട് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയും വർധിച്ചു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ ഡീസലിന് വില 100 രൂപ കടന്നു. ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 100 രൂപ 21 പൈസയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. പെട്രോളിന് 106 രൂപ 70 പൈസയായി. കൊച്ചിയിൽ 98…

Read More

കോഴിക്കോട് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു

കോഴിക്കോട് പയ്യോളി കോട്ടകടപ്പുറത്ത് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്‍റെ മകൾ സനോമിയ ആണ് മരിച്ചത്. അനുജൻ സിയോണിന്‍റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് സനോമിയ.

Read More

ഉത്ര വധം; അപൂർവങ്ങളിൽ അപൂർവമായ കേസിൻ്റെ വിധി ഇന്ന്: സുരേഷ് മാപ്പ് സാക്ഷി

  കൊല്ലം: കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി അപൂർവങ്ങളിൽ അപൂർവമായ ഉത്ര വധക്കേസിൽ ഇന്ന് വിധി പറയും. 2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശേരിൽ ഉത്ര(25)യെ സ്വന്തംവീട്ടിൽ പാന്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് വിസ്താരം പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പ്രതി പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അത് സർപ്പകോപമാണെന്ന് വരുത്തിത്തീർക്കാനും…

Read More

തെക്കൻ ജില്ലകളിൽ ഇന്ന് മുതൽ കനത്ത മഴ; ജാഗ്രത നിർദ്ദേശം

  തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കൻ ജില്ലകളിലാണ് വലിയ അളവിൽ മഴ ലഭിക്കുന്നത്. അതി ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ 13 വരെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ മുതൽ 204.4 മില്ലീ മീറ്റർ വരെയുള്ള മഴയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്. ഇന്ന് മുതൽ…

Read More

കെഎസ്ആര്‍ടിസിയില്‍ ഇടത് സംഘടനയും സമരത്തിലേക്ക്; നവംബര്‍ അഞ്ചിന് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനയായ കെഎസ്ആര്‍ടിഇഎ സമരത്തിലേക്ക്. നവംബര്‍ അഞ്ചിന് പണിമുടക്ക് നടത്തും. ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കുക. എംപാനല്‍ ജീവനക്കാരെ സംരക്ഷിക്കുക സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഈ മാസം 28 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ വിഷയത്തില്‍ ഇടപെട്ടിരുന്നു. നേരത്തെ മുഖ്യമന്ത്രി തന്നെ ശമ്പള പരിഷ്‌ക്കരണത്തില്‍ അടിയന്തിര തീരുമാനമുണ്ടാക്കണമെന്നും മാനേജ്‌മെന്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ…

Read More

മാനസികാരോഗ്യ സാക്ഷരത അനിവാര്യം; ആരോഗ്യ വകുപ്പ് ഊര്‍ജിത ഇടപെടല്‍ നടത്തും: മന്ത്രി വീണ ജോര്‍ജ്

  തിരുവനന്തപുരം: മാനസികാരോഗ്യം സംബന്ധിച്ചിട്ടുള്ള കൃത്യമായ അവബോധം ഭൂരിപക്ഷം ആളുകള്‍ക്കും ഇല്ല എന്നുള്ളത് വസ്തുതയാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും എന്നത് തിരിച്ചറിയാന്‍ നമുക്ക് കഴിയണം. മാനസികാരോഗ്യ സാക്ഷരത അനിവാര്യമാണ്. ഏത് സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം. അസ്വസ്ഥതകളും വേദനകളും രോഗങ്ങളും തിരിച്ചറിയുന്നതിനും യഥാസമയം ചികിത്സ തേടാനും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ മനസിന്റെ ആരോഗ്യ പ്രശ്നങ്ങള്‍, രോഗലക്ഷണങ്ങള്‍, രോഗാവസ്ഥകള്‍ എന്നിവ…

Read More

റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്തയാള്‍ പിടിയില്‍

  തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന 19 വാഹനങ്ങള്‍ തകര്‍ത്ത യുവാവ് പിടിയില്‍. പൂജപ്പുര സ്വദേശി എബ്രഹിമിനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. അക്രമി കാറുകളുടെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെ ഉടമകള്‍ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചത്. 19 കാറുകള്‍ തകര്‍ത്തിട്ടും കരാര്‍…

Read More

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ…

Read More

റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാർത്ഥം കൈവശമുണ്ടെന്ന് വ്യാജരേഖ; മോൻസനെതിരെ പുതിയ കേസ് കൂടി

  പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം തന്റെ പക്കൽ വിൽപനക്കായി ഉണ്ടെന്ന് തെളിയിക്കാൻ വ്യാജ രേഖ ഉണ്ടാക്കിയതിനാണ് കേസ്. ഡിആര്‍ഡിഒയുടെ പേരിലാണ് വ്യാജരേഖ ചമച്ചത്. ഇറിഡിയം കൈവശം വയ്ക്കാൻ അനുമതി ഉണ്ടെന്നുള്ള രേഖയാണ് മോൻസൻ വ്യാജമായി ചമച്ചത്. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സൺ നിർമ്മിച്ചെന്നും ക്രൈംഞ്ച്രാഞ്ച് കണ്ടെത്തി. ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ നൽകിയെന്ന രീതിയിലാണ് മോൻസൺ രേഖ ഉണ്ടാക്കിയത്. ഇക്കാര്യം അന്വേഷിക്കണമെന്ന്…

Read More