Headlines

തുല്യം വെക്കാനില്ലാത്ത വ്യക്തിത്വം; മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്: മോഹൻലാൽ

  അതുല്യകലാകാരൻ നെടുമുടി വേണുവിന് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ തുടങ്ങി നിരവധിപേരാണ് അനുശോചന കുറിപ്പ് പങ്കുവെച്ചത്. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ മഹാപ്രതിഭ നെടുമുടി വേണുവിന്റെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണെന്ന് മോഹൻലാൽ. തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമാണെന്ന് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 66.702 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1,01,419 പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,576 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1403, കൊല്ലം 2376, പത്തനംതിട്ട 332, ആലപ്പുഴ 623, കോട്ടയം 990, ഇടുക്കി 651, എറണാകുളം 3825, തൃശൂര്‍ 1229, പാലക്കാട് 978, മലപ്പുറം 926, കോഴിക്കോട് 1918, വയനാട് 539,…

Read More

മലയാളം പറയുന്നതിന് കാരണം വേണുച്ചേട്ടനെന്ന് നടി മേനക; എന്ത് പ്രശ്‌നം വന്നാലും ചോദിച്ചിരുന്നത് വേണുവിനോട്: ഇന്നസെന്റ്

  നെടുമുടി വേണുവിന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് ഗുരുതുല്യനായ വ്യക്തിയെയെന്ന് നടി മേനക സുരേഷ്. കൊവിഡ് തീർന്നിട്ട് വേണം കാണാൻ എന്ന് പറഞ്ഞിരുന്നു. ഇങ്ങനെ കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മേനക വിതുമ്പിക്കൊണ്ട് പറഞ്ഞു. ‘മലയാളം എഴുതാനോ വായിക്കാനോ എനിക്ക് അറിയില്ലായിരുന്നു. ഇന്ന് അദ്ദേഹം ഉള്ളതുകൊണ്ട് ഇത്രയെങ്കിലും മലയാളം ഞാൻ പറയുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ’ – മേനക ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാർത്ത പുറത്ത് വരുന്നത്. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 6,996 പേർക്ക് കൊവിഡ്; 84 മരണം: 16,576 പേർക്ക് രോഗമുക്തി

  സംസ്ഥാത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227…

Read More

സീറോ സര്‍വയലന്‍സ് പഠന റിപ്പോര്‍ട്ട്; സംസ്ഥാനത്ത് 18 ന് മുകളിലുള്ള 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യം

  തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുള്ളതായി കണ്ടെത്തല്‍. അഞ്ച് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 40.2 ശതമാനം പേരില്‍ ആന്റിബോഡി രൂപം കൊണ്ടിട്ടുണ്ട്. ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തില്‍ 65.4 ശതമാനം പേരും പ്രതിരോധശേഷി ആര്‍ജിച്ചതായി കണ്ടെത്തി. സംസ്ഥാനം ആദ്യമായി നടത്തിയ സീറോ സര്‍വയലന്‍സ് പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. വാക്‌സിനേഷന്‍ പരമാവധി പേരിലേക്ക് എത്തിക്കാനായതിന്റെ ഫലമാണ് ഇതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. നിയമസഭയില്‍ യു ഡി എഫ്…

Read More

നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത്; പൊതുദർശനം ഉണ്ടാകും

  നടൻ നെടുമുടി വേണുവിന്റെ സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പൊതുദർശനം നാളെയുണ്ടാകും. നിലവിൽ കിംസ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ട് പോകും. ശേഷം മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാർത്ത പുറത്ത് വരുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ…

Read More

നെടുമുടി വേണുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു. അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ്…

Read More

അഞ്ചുപതിറ്റാണ്ടുനീണ്ട അഭിനയജീവിതം; വിടവാങ്ങിയത് മലയാള സിനിമയിലെ അഭിനയകുലപതി

  മലയാള സിനിമയില്‍ തന്റേതായ ഇടം എക്കാലത്തേക്കുമായി കോറിയിട്ട മഹാനടനാണ് നെടുമുടി വേണു എന്ന കെ. വേണുഗോപാല്‍. നാടകരംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം വ്യത്യസ്തമായ സംസാരശൈലിയും നര്‍മവും ഗൗരവും ദുഖവും നിറഞ്ഞ അഞ്ചുപതിറ്റാണ്ടുനീണ്ട അഭിനയജീവിതം മലയാളിക്കുസമ്മാനിച്ചു. തിരക്കഥാ രചനയിലും സിനിമാ സംവിധാനത്തിലും കഴിവുതെളിയിച്ച അദ്ദേഹം ഏഴ് സിനിമകള്‍ക്കുവേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റം. ഭരതന്റെ ആരവം…

Read More

ഹരിതയുടെ മുന്‍ ഭാരവാഹികള്‍ പി കെ നവാസിനെതിരെ മൊഴി നല്‍കി

  കോഴിക്കോട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അടക്കമുള്ളവര്‍ക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹരിതയുടെ രണ്ട് മുന്‍ സംസ്ഥാന ഭാരവാഹികള്‍ വനിതാ കമ്മീഷന് മുമ്പിലെത്തി മൊഴി നല്‍കി. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലക്കുകള്‍ മറികടന്നായിരുന്നു ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയും സെക്രട്ടറി നജ്മ തെബ്ഷീറയും മൊഴി നല്‍കാനെത്തിയത്. അന്വേഷണത്തില്‍  കാലതാമസവും അനാസ്ഥയും നടക്കുന്നതായി കമ്മീഷനെ അറിയിച്ചെന്ന് ഇവരുവരും മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എതിര്‍പ്പുകള്‍ അവഗണിച്ച് നിയമ…

Read More

ചലച്ചിത്ര നടന്‍ നെടുമുടി വേണു അന്തരിച്ചു

  തിരുവനന്തപുരം: ചലച്ചിത്ര നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റിവായെങ്കിലും പിന്നീട് രോഗമുക്തനായിരുന്നു. ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ തിളങ്ങിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുതവണ നേടി. മൂന്ന് തവണ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടി. നാടന്‍ പാട്ട് കഥകളി, നാടകം, മൃദംഗം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചു.

Read More