Headlines

നൊമ്പരമായി ധീര സൈനികന്‍ വൈശാഖ്; പുതിയ വീട്ടില്‍ താമസിച്ചത് ഒരവധിക്കാലം മാത്രം

കൊല്ലം: കൊട്ടാരക്കര കുടവട്ടൂര്‍ ഗ്രാമത്തിന്റെ നൊമ്പരമായി ധീരസൈനികന്‍ (Soldier) വൈശാഖിന്റെ (Vyshakh) ജീവത്യാഗം. പൂഞ്ചിലെ (Poonch) സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് തീവ്രവാദികളുമായുള്ള(Militants) ഏറ്റുമുട്ടലില്‍ (Encounter) വൈശാഖ് വീരമൃത്യു വരിച്ചത്. വൈശാഖിന്റെ സ്വപ്നമായിരുന്നു വീട്. ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ് സ്വരുക്കൂട്ടി വച്ചിരുന്ന സ്വന്തം സമ്പാദ്യവും വായ്പയും എല്ലാം ചേര്‍ത്ത് വീടെന്ന സ്വപ്നം വൈശാഖ് യാഥാര്‍ഥ്യമാക്കിയത്. പക്ഷേ പിന്നീട് ഒരവധിക്കാലം മാത്രമാണ് വൈശാഖിന് ഈ വീട്ടില്‍ ചെലവിടാന്‍ കഴിഞ്ഞത്. നാലു മാസം മുമ്പ് അവസാനമായി നാട്ടിലെത്തി. ബന്ധുക്കളുടെയും നാട്ടുകാരുടെയും…

Read More

സംസ്ഥാനത്ത് പരക്കെ മഴ; നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസ്സം: വ്യാപക നാശനഷ്ടം

കോഴിക്കോട്: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. മലബാര്‍ ജില്ലകളില്‍ ഇന്നലെ രാത്രി മുതലുള്ള തോരത്ത മഴയില്‍ വലിയ അപകടങ്ങളും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാന്‍ ഉള്ള ശ്രമം തുടരുകയാണ്. ഒമ്പതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയര്‍ഫോഴ്‌സ് എത്തി വെട്ടിമാറ്റി. വെള്ളച്ചാട്ടത്തിന് സമീപം റോഡിലേക്ക് വലിയ പാറക്കഷണം വീണ് കിടക്കുന്നത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു….

Read More

വ്യക്തിപരമായും ഏറെ നഷ്‍ടമുണ്ടാക്കുന്ന വേർപാട്; 15 ദിവസം മുൻപ് എനിക്കൊപ്പം അഭിനയിച്ചയാളാണ്: മമ്മൂട്ടി

പരിചയത്തിനും സൗഹൃതത്തിനുമപ്പുറമുള്ള അടുപ്പമാണ് എനിക്ക് നെടുമുടി വേണുവുമായി; ആ ഓർമ്മകൾ എന്നും നിലകിൽക്കുക്കുമെന്ന് നടൻ മമ്മൂട്ടി. നെടുമുടി വേണുവിന്റെ ഓർമ്മകൾ നക്ഷത്ര ശോഭയോടെ എന്നും നിലനിൽക്കും. അന്തരിച്ച അഭിനയ പ്രതിഭയും പ്രിയസുഹൃത്തുമായിരുന്ന നെടുമുടി വേണുവിന് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി മമ്മൂട്ടി. മമ്മൂട്ടി നായകനാവുന്ന ‘പുഴു’വാണ് നെടുമുടി അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്ന്. “നെടുമുടി വേണു എന്നു പറയുന്ന, എൻ്റെ സുഹൃത്തിൻ്റെ ഈ വിയോഗം മലയാള കലാ സാംസ്‍കാരിക രംഗത്തിന് വലിയൊരു ആഘാതമാണ്. വ്യക്തിപരമായി എൻ്റെ നഷ്‍ടം…

Read More

കനത്ത മഴ: മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

മലപ്പുറം കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് മണിക്കാണ് സംഭവം. കരിപ്പൂർ മാതംകുളം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിൻ്റെ മതിൽ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞുങ്ങൾ മരിച്ചത്. ഇവരുടെ മാതാപിതാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.

Read More

തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടക്ക് തീ പിടിച്ചു; ഒരാള്‍ മരിച്ചു

തൃപ്പൂണിത്തുറ പേട്ടയിലെ ഫര്‍ണിച്ചര്‍ കടക്ക് തീ പിടിച്ച്‌ ഒരാള്‍ മരിച്ചു. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്‌. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാള്‍ കടയില്‍ ജോലി ചെയ്യുന്നയാളല്ലെന്ന് ഉടമ പറഞ്ഞു. കടയ്ക്ക് മുന്നില്‍ ഉറങ്ങിക്കിടന്ന ആരെങ്കിലുമായിരിക്കാം അപകടത്തില്‍ പെട്ടതെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷോട്ട് സര്‍ക്യൂട്ടായിരിക്കും അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.  

Read More

ഉമ്മുകുല്‍സുവിന്റെ കൊലപാതകം; ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍

  മലപ്പുറം: കൊണ്ടോട്ടി സ്വദേശിനി ഉമ്മുകുല്‍സുവിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍. ഇരിങ്ങല്ലൂര്‍ സ്വദേശികളായ ആദിത്യന്‍ ബിജു, ജോയല്‍ എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവ് താജുദീന്‍ ഇപ്പോഴും ഒളിവിലാണ്. സുഹൃത്തിന്റെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്പ്രത്ത് വാടകവീട്ടില്‍ എത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് മരിച്ചത്. ശാരീരിക മര്‍ദനം കാരണമുള്ള ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്….

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ; മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

  സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.കോഴിക്കോട് കൂമ്പാറയിലും അട്ടപ്പാടിയിലും മലവെള്ള പാച്ചിലുണ്ടായി. തിരുവനന്തപുരത്ത് മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.തിരുവനന്തപുരത്ത് ശക്തമായ മഴയാണ് മലയോര മേഖലകളില്‍. പാലോട് , വിതുര ഭാഗങ്ങളില്‍ കൃഷിയിടങ്ങളില്‍ വെളളം കയറി. പാലക്കാട് സൈലന്റ് വാലിയില്‍ കനത്ത മഴയാണ് .അട്ടപ്പാടിയിലെ പുഴകളില്‍ മലവെള്ളപാച്ചിലുണ്ടായി. കാഞ്ഞീരപ്പുഴ പൂഞ്ചോലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. അട്ടപ്പാടി ചുരത്തിലൂടെ വന്‍ തോതില്‍ വെള്ളം ഒലിച്ചിറങ്ങിയതോടെ ഗതാഗതം തടസപെട്ടു. സൈലന്റ് വാലി വനത്തില്‍ ഉരുള്‍ പൊട്ടിയതായാണ് സംശയം. സംസ്ഥാനത്തെ ഏഴ്…

Read More

പാലക്കാട് ജില്ലയിലെ 10 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു

  പാലക്കാട് ജില്ലയിലെ 10 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു. പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായ കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. ഷാഫി പറമ്പില്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംഘടനാ സംവിധാനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. പാലക്കാട് ജില്ലയിലെ പുതുനഗരം , കാവശ്ശേരി, കണ്ണമ്പ്ര , പെരിങ്ങോട്ടുകുര്‍ശി,വടക്കഞ്ചേരി, ചിറ്റൂര്‍, തത്തമംഗലം, മണ്ണൂര്‍,കേരളശ്ശേരി,കൊപ്പം മണ്ഡലം കമ്മറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന , ജില്ല നേതൃത്വങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിനും , നിര്‍ജീവമായ കമ്മറ്റികളുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം മറ്റ്…

Read More

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ല; നിയന്ത്രണം ഏർപ്പെടുത്തണോയെന്ന് 19ന് ശേഷം തീരുമാനം

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങും പവർകട്ടും തൽക്കാലം വേണ്ടെന്ന് സർക്കാർ തീരുമാനം.വൈദ്യുതി  വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞാൽ സംസ്ഥാനത്ത്  നിയന്ത്രണമേർപ്പെടുത്തിയേക്കും.അതേസമയം രാജ്യത്തുണ്ടായ കൽക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്‍റെ വിലയിരുത്തൽ.   മറ്റു സംസ്ഥാനങ്ങളിൽ നിന്നും കിട്ടുന്ന വൈദ്യുതിയും കേന്ദ്ര വിഹിതവും കുറഞ്ഞതാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാന കാരണം.ലോഡ് ഷെഡിങ്ങ് അടക്കമുള്ള നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ,…

Read More

തിരഞ്ഞെടുപ്പ് കോഴക്കേസ്; കള്ളക്കഥ സൃഷ്ടിക്കാനാകില്ല, ഏത് അന്വേഷണവും നേരിടും: സുരേന്ദ്രന്‍

 സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് സർക്കാരും കേരളപൊലീസും ചേർന്ന് സൃഷ്ടിച്ച കള്ളക്കേസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സത്യത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ ഏത് അന്വേഷണങ്ങളോടും സഹകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ നിലപാട് തുടരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ‘ഒരടിസ്ഥാനമില്ലാത്ത കേസാണിത്. കൈക്കൂലി കൊടുത്തു എന്ന് പറയുന്ന ആളുടെയും കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ആളുടെയും വാദം കേള്‍ക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. പകരം ഇതെല്ലാം കേട്ടു എന്ന് അവകാശപ്പെടുന്ന ഒരാളുടെ വാദം മാത്രമാണ് പൊലീസ് കേള്‍ക്കുന്നത്. പക്ഷേ എന്ത്…

Read More