സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കോവിഡ് ചട്ടം പാലിച്ചും വാക്‌സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നതടക്കം പ്രതിരോധത്തിന് അവസരം ഒരുക്കിയും പുതിയ ചിട്ടകളുമായി 18 ന് കോളേജ് പൂർണമായി തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കാം. കോവിഡ് പ്രോട്ടോക്കോൾ ബോധവത്കരണത്തോടെ ക്ലാസുകൾ തുടങ്ങും. ലിംഗ പദവി കാര്യത്തിൽ പ്രത്യേക ക്ലാസുകൾ നൽകും. വിനോദയാത്രകൾ സംഘടിപ്പിക്കാൻ അനുമതിയില്ല. ലാബും ലൈബ്രറികളും ഉപയോഗിക്കാൻ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കികൊടുക്കണം. പശ്ചാത്തലസൗകര്യം, ലാബ്-ലൈബ്രറി…
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫീസ് നിരക്കുകള്‍ വ്യക്തമായി ജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനം ഓഫീസിലും വെബ്സൈറ്റിലും ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മനപൂര്‍വ്വം വൈകിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ അനായാസം വേഗത്തിലാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിലും പൊതുജനങ്ങള്‍ക്ക്…
സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി തസ്തികകള്‍ നിര്‍ത്തലാക്കുന്നു. പൊതുഭരണ സെക്രട്ടേറിയറ്റിലെ 220 ഓഫിസ് അസിറ്റന്റ് തസ്തിക റദ്ദുചെയ്തു. ഈ തസ്തികകളിലേക്ക് ഇനി നിയമനമുണ്ടാകില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. തസ്തികാ പുനര്‍നിര്‍ണയ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്പ്യൂട്ടര്‍ അസിസ്റ്റന്റുമാരുടെ തസ്തികയിലും നടപടിയുണ്ടാകും. കമ്പ്യൂട്ടര്‍വത്ക്കരണവും ഇ-ഫയലും സെക്രട്ടേറിയറ്റില്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് വിവിധ തസ്തികകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നിലവിലുള്ള…
തിരുവനന്തപുരം : കനത്തമഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് മരണം. കൊല്ലത്ത് തോട്ടില്‍ വീണ് ഗോവിന്ദരാജ് (65), മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് ലിയാന ഫാത്തിമ(8) ലുബാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. മഴയെ തുടര്‍ന്ന് പല നദികളും കരകവിഞ്ഞൊഴുകി. ദേശീയപാതയില്‍ പല സ്ഥലങ്ങളിലും വെള്ളം കയറിയും മണ്ണിടിഞ്ഞു വീണും രൂക്ഷമായ ഗതാഗത തടസ്സമുണ്ടായി. എറണാകുളം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്,…
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാം. ഇഹെല്‍ത്ത് വഴി ദിശ ടീമിന് വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്. പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രഫഷനലുകളുടെയും ഡോക്ടമാരുടെയും ഒരു ഏകോപനമാണ് ദിശ. വിവിധ സേവനങ്ങള്‍ക്കായി 25 ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. 75 ദിശ കൗണ്‍സിലര്‍മാര്‍,…
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു. സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം പുതിയ ദേശീയ പ്രസിഡന്റാകുമെന്നാണ് സൂചന. അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. 2017 ലാണ് പി.എ മുഹമ്മദ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതിനു മുമ്പ് എം.ബി രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്. പൊതുമരാമത്തിന്റെയും ടൂറിസത്തിന്റെയും ചുമതലകൾ വഹിക്കുന്ന മന്ത്രി എന്ന നിലയിൽ തിരക്ക് വർദ്ധിച്ചതിനാലാണ് റിയാസ് സ്ഥാനമൊഴിയുന്നത്….
സംസ്ഥാന ബിജെപി പുനസംഘടനയില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അതൃപ്തിയറിയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് രമേശ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജയപ്രകാശ്നാരായണന്‍ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെ ലക്ഷ്യംവച്ച് ഒളിയമ്പ് രമേശ് നടത്തിയിരിക്കുന്നത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്ന് കെ സുരേന്ദ്രനെ മാറ്റുമെന്ന ചര്‍ച്ചകള്‍ക്കിടെ എം ടി രമേശിനാണ് അടുത്ത ഊഴമെന്ന് ദേശീയ നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് മറുപക്ഷത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി സുരേന്ദ്രനെ വീണ്ടും…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ പൊതുജനങ്ങള്‍ക്കായി ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഉരുള്‍പ്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രികാലങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. മലവെള്ളപ്പാച്ചില്‍, ഉരുള്‍പ്പൊട്ടല്‍ എന്നിവ കണക്കിലെടുത്ത് മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്ക്…
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവ ശിവ ക്ഷേത്രത്തിലേക്ക് വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണമായും മുങ്ങുകയും ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം ഭാഗത്ത് വെള്ളമെത്തുകയും ചെയ്തതായാണ് വിവരം. ഇതേ തുടര്‍ന്ന് ബലിതര്‍പ്പണം അടുത്തുള്ള ഹാളിലേക്ക് മാറ്റി. പെരിയാറില്‍ ജലനിരപ്പുയരുന്നതിന്റെ പശ്ചാത്തലത്തില്‍ നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്.