Headlines

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

ഉത്രയുടെ അച്ഛന്‍ പറഞ്ഞത് മാത്രമാണ് കോടതി കേട്ടത്; ഒരു തെറ്റും ചെയ്തിട്ടില്ല: സൂരജ്

കൊല്ലം: ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്ര വധക്കേസിലെ പ്രതി സൂരജ്. ഉത്രയുടെ അച്ഛന്‍ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്നും ജിയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണ്. അപ്പീല്‍ പോകുമെന്നും സൂരജിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, അണലിയെ…

Read More

ഉത്ര വധക്കേസ്; പ്രതിക്ക് വധശിക്ഷ നൽകണമായിരുന്നു: ജസ്റ്റിസ് കെമാൽ പാഷ

  അപൂർവ്വങ്ങളിൽ അപൂർവ്വമായി കോടതി നിരീക്ഷണം നടത്തിയ ഉത്ര വധക്കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമായിരുന്നെന്ന് മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ. പ്രതിയുടെ പ്രായവും മുൻകാല ചരിത്രവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണമെന്നും ജസ്റ്റിസ് കെമാൽ പാഷ പ്രതികരിച്ചു. പ്രതിയുടെ കുടുംബത്തിനും കേസിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് അന്വേഷണ സമയത്ത് കുഴിച്ചിട്ട ആഭരണങ്ങൾ പ്രതിയുടെ അച്ഛൻ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതാണ്. എന്നിട്ടും പ്രതിയുടെ പിതാവിനെതിരെ തെളിവുനശിപ്പിക്കലിന് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഈ…

Read More

സെമി ഹൈസ്പീഡ് റെയില്‍: ആശങ്കകള്‍ വേണ്ട: മുഖ്യമന്ത്രി

  തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എം.കെ. മുനീറിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സംസ്ഥാനത്ത് റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും പൊതുവില്‍ ആളുകളില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വലിയൊരു പ്രശ്നമാണ്. നമ്മുടെ നാട്ടിലെ റെയില്‍ വികസനം വളരെ മന്ദഗതിയിലാണ്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്യാന്‍ 16 മണിക്കൂര്‍ വരെ എടുക്കുന്ന അവസ്ഥയാണുള്ളത്….

Read More

സംസ്ഥാനത്ത് ഒക്ടോബര്‍ 18 മുതല്‍ കോളജുകള്‍ പൂര്‍ണമായും തുറക്കും; ക്ലാസുകളുടെ സമയക്രമം കോളജുകള്‍ക്ക് തീരുമാനിക്കാം

  സംസ്ഥാനത്ത് ഒക്ടോബര്‍ 18 മുതല്‍ കോളജുകള്‍ പൂര്‍ണമായും തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. ക്ലാസുകളുടെ സമയക്രമം കോളജുകള്‍ക്ക് തീരുമാനിക്കാമെന്നും ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ കോളജുകള്‍ ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കൂടാതെ വിനോദ യാത്രകള്‍ പാടില്ല. അവധി ദിവസങ്ങളില്‍ വാക്സിനേഷന്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാര്‍ഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ…

Read More

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; പ്രതി മുഹമ്മദ് മന്‍സൂറിനെ എന്‍ഐഎ മാപ്പുസാക്ഷിയാക്കി

  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രതിയെ കൂടി എന്‍ഐഎ മാപ്പുസാക്ഷിയാക്കി. കേസിലെ 35ാം പ്രതിയായ തിരുവനമ്പാടി സ്വദേശിയായ മുഹമ്മദ് മന്‍സൂറിനെയാണ് എന്‍ഐഎ മാപ്പുസാക്ഷിയാക്കുന്നത്. ഇതിനുള്ള അപേക്ഷ അന്വേഷണ സംഘം കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. സ്വര്‍ണക്കടത്തില്‍ എന്‍ഐഎ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഒരു പ്രതി കൂടി മാപ്പുസാക്ഷിയാകുന്നത്. കൊഫേപോസ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയ സന്ദീപ് നായരടക്കം അഞ്ചുപേരാണ് എന്‍ഐഎ കേസില്‍ മാപ്പുസാക്ഷികള്‍. 2019 മുതല്‍ ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ പങ്കാളിയാണ് മുഹമ്മദ് മന്‍സൂര്‍. 167…

Read More

നീതി കിട്ടിയില്ല; നിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്: ഉത്രയുടെ അമ്മ

  കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി(27)ന് ഇരട്ട ജീവപര്യന്തവും 17 വർഷം തടവുശിക്ഷയും വിധിച്ച് കോടതി. അതേസമയം ശിക്ഷാ വിധിയിൽ തൃപ്തയല്ല എന്നും നീതികിട്ടിയില്ല എന്നും ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത് എന്നും മണിമേഖല അഭിപ്രായപ്പെട്ടു. സൂരജ് അഞ്ചു ലക്ഷം രൂപ പിഴയും ഒടുക്കണം. തെളിവ് നശിപ്പിച്ചതിനാണ് ഏഴുവർഷം തടവ് ശിക്ഷ. വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിനാണ് 10 വർഷം തടവ്. 17 വർഷത്തെ…

Read More

ഉത്ര വധക്കേസ്; പ്രതി സൂരജിന്‌ ഇരട്ട ജീവപര്യന്തം

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി 27)ന് ജീപര്യന്തം തടവുശിക്ഷ. നാല് കേസുകളിലും പ്രതി ജീവപര്യന്തം തടവ് അനുഭവിക്കണം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ സൂരജ് ചെയ്തിട്ടുണ്ടെന്നും കോടതി. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചും മുന്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാലും സുപ്രീം കോടതി നിഷ്‌കര്‍ഷിക്കുന്ന നിയമ…

Read More

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ അദാനി ഏറ്റെടുക്കും. ഏറ്റെടുക്കലിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അദാനി തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി മാറും. ഏയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിര്‍ദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടര്‍ന്ന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള…

Read More

താനും ഉമ്മന്‍ ചാണ്ടിയുമല്ല കെ പി സി സി ഭാരവാഹിപ്പട്ടിക വൈകാന്‍ കാരണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ പി സി സി ഭാരവാഹിപ്പട്ടികയില്‍ താന്‍ ഒരുത്തിലുള്ള സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാരവാഹി പട്ടിക കെ പി സി സി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. പട്ടിക പുറത്തിറക്കുന്നത് വൈകുന്നതിന് പിന്നില്‍ താനോ ഉമ്മന്‍ചാണ്ടിയോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More