Headlines

പൊന്നാനിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി; നാലുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി

  പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. നാലുപേരില്‍ ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. ഇബ്‌റാഹീം, മീരാന്‍, മമ്മാലി എന്നിവരെയാണ് കണ്ടെത്താനുള്ളത്. മത്സ്യബന്ധനത്തിന് വിലക്ക് കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച വരെയാണ് മത്സ്യബന്ധനത്തിന് നിരോധനം. നിലവില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ വൈകിട്ടോടെ അടുത്തുള്ള തീരത്ത് തിരിച്ചെത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

Read More

ഉത്രവധം: സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. നേരത്തെ റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ് സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. ശിക്ഷാ വിധിയിൽ തൃപ്തയില്ലെന്നും നീതികിട്ടിയില്ലെന്നും സൂരജിന് വധശിക്ഷ നൽകണമെന്നുമാണ് ഉത്രയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന…

Read More

പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത്; മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ സർക്കുലറായി

  തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി നൽകിയ മാർഗ്ഗനിർദേശങ്ങൾ സർക്കുലറായി പുറത്തിറക്കി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. സംസ്ഥാന പൊലീസുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗം വിളിച്ചതും പൊതുപെരുമാറ്റച്ചട്ടം നിർദേശിച്ചതും. സർക്കുലറിലെ പ്രധാന നിർദേശങ്ങൾ പൊലീസുദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം. എസ്എച്ച്ഒ മുതലുള്ള എല്ലാം ഓഫീസർമാരുടേയും പൊതുജനസമ്പർക്കം മാന്യമായിരിക്കണം. ഇതുലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഗുരുതരമായ…

Read More

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം; ശക്തമായ മഴയ്ക്ക് സാധ്യത

  തിരുവനന്തപുരം : അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിന് സമീപവും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇവയെ തുടർന്ന് സംസ്ഥാനത്ത് ഈ മാസം 17 വരെ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തെ കരയില്‍…

Read More

കൊടുവള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്

  കോഴിക്കോട്: കൊടുവള്ളിയില്‍ പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍തികള്‍ നടുറോഡില്‍ ഏറ്റമുട്ടി. കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഏറ്റമുട്ടിയത്. രണ്ട് സ്‌കൂളുകളുടേയും സമീപത്തുള്ള ചുണ്ടപ്പുറത്തുവെച്ചാണ് ഏറ്റുമുട്ടിയത്. നടുറോഡില്‍ പരസ്പരം അടിച്ച ഇവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതും വടികൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘര്‍ഷവുമാണ് പ്ലസ്…

Read More

ഗൂഗിൾ മാപ്പ് നോക്കി യാത്ര; അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു

  അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രെയിലറുകളാണ് അപകടത്തിൽപ്പെട്ടത്. കേബിളുകളുമായി പോയിരുന്ന ട്രൈലറുകളിൽ ഒന്ന് ഏഴാം വളവിൽ മറിയുകയും മറ്റൊന്ന് വഴിയിൽ കുടുങ്ങുകയുമായിരുന്നു. കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രൈലറുകളുടെ ഡ്രൈവർമാർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചതാണ് ചുരം റോഡിലേക്ക് കയറാൻ കാരണം. ഗൂഗിൾ മാപ്പ് നോക്കി എളുപ്പ വഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. എന്നാൽ വഴിയിൽ ട്രെയ്‌ലറുകൾക്ക് തടസം അനുഭവപ്പെടുകയായിരുന്നു. അട്ടപ്പാടിയിലേക്ക് പോകേണ്ടതും മണ്ണാർക്കാട്ടേക്ക് ഇറങ്ങേണ്ടതുമായ നിരവധി വാഹനങ്ങൾ വഴിയിൽ…

Read More

കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; തെളിവുകളില്ല: സിപിഎം നേതാവടക്കം നാല് പ്രതികളെ കോടതി വെറുതെ വിട്ടു

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ സിപിഎം നേതാവടക്കം നാല് പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. സിപിഎം നേതാവും മുന്‍ കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായിരുന്ന സക്കീര്‍ ഹുസൈന്‍ അടക്കം നാല് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരെ നാല് പേരെയും എറണാകുളം സിജെഎം കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സക്കീര്‍ ഹുസൈന്‍ രണ്ടാം പ്രതി കറുകപ്പിള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസല്‍, നാലാം പ്രതി ഷീല തോമസ്…

Read More

നടിയെ ആക്രമിച്ച കേസ്; കേസിലെ നിർണായക സാക്ഷി ദിലീപിന്റെ ഡ്രൈവർ കൂറുമാറി

  കൊച്ചി: നദിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേർന്നു. കേസിലെ നിർണായക സാക്ഷിയായ ഇയാൾ കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷൻ ഇന്നലെ ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച വരെ തുടരും. 2017 ഫെബ്രുവരിയിൽ നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. നടി കാവ്യാ മാധവന്റെ പ്രോസിക്യൂഷൻ ഭാഗം ക്രോസ് വിസ്താരം…

Read More

മഴ തുടരും: ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ ഇന്ന് തുടരുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രാഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട് പ്രാഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇടിയോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴക്ക് സാധ്യതയുളളതിനാല്‍ കേരള,…

Read More

100 കടന്ന് ഡീസല്‍ വില; ഇന്ധനവില ഇന്നും കൂട്ടി

  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് ഇന്ന് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 107 രൂപ കടന്നു. കൊച്ചിയിൽ ഡീസലിന് 98. 62 രൂപയും പെട്രോളിന് 104.97 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റർ ഡീസലിന് 98.93 രൂപയായി. പെട്രോളിന് 105.26…

Read More