Headlines

എംഎല്‍എമാര്‍ കരാറുകാരുമായി വരരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്

  കോഴിക്കോട്: എംഎല്‍എമാര്‍ കരാറുകാരുമായി വരരുതെന്ന് താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് കരാറുകാരുമായി വരാം. അതല്ലാതെ മറ്റ് മണ്ഡലങ്ങളിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. അല്ലാതെ പെട്ടന്ന് ഒരു ദിവസം പറഞ്ഞതല്ല.നിലപാടില്‍നിന്ന് ഒരടി പിന്നോട്ട് പോകില്ല. ഇത് സംബന്ധിച്ച് എംഎല്‍എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. തന്റെ മറുപടി…

Read More

ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട്: ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലേര്‍ട്ട് ലെവല്‍. അതേ സമയം നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്…

Read More

സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് ഇന്ന് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയിൽ പെട്രോൾ വില 105.45 ഉം ഡീസൽ വില 99.09 ഉം ആണ്. തിരുവനന്തപുരത്ത് പെട്രോൾ വില 107.41 ഉം ഡീസൽ വില 100 രൂപ 94 ഉം ആയി ഉയർന്നു. കഴിഞ്ഞ 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡിസലിന് വർധിച്ചത് 5.50 രൂപയും പെട്രോളിന് 3.72…

Read More

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക…

Read More

ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാനൊരുങ്ങി കുരുന്നുകള്‍

വിജയദശമി ദിനമായ ഇന്ന് അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ കുറിക്കാനൊരുങ്ങുകയാണ് കുരുന്നുകള്‍. സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പലസ്ഥലത്തും നേരത്തേ ബുക്ക് ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കൂ. ഗുരുസ്ഥാനത്തുള്ളവരോ, രക്ഷിതാക്കളോ മടിയിലിരുത്തി അരിയില്‍ അക്ഷരം കുറിക്കുന്നതാണ് ചടങ്ങ്. തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തൃശൂര്‍ തിരുവുള്ളക്കാവ് തുടങ്ങി നിരവധി ക്ഷേത്രങ്ങളിലും സംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ തിരൂർ തുഞ്ചന്‍ പറമ്പില്‍ ഇത്തവണയും…

Read More

കോഴിക്കോട് മാഹി കനാലിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

വൈകുന്നേരം അഞ്ചരോടെയായിരുന്നു അപകടം. മാഹി കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടനെ സഹീർ രക്ഷാപ്രവർത്തനത്തിനായി കനാലിലേക്കിറങ്ങി. മൂന്ന് കുട്ടികളെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. അവസാനത്തെ കുട്ടിയെ കരയ്ക്ക് എത്തിച്ച ഉടനെ സഹീർ മുങ്ങിത്താഴുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് മുൻപും കനാലിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിച്ച സഹീർ മുങ്ങി മരിച്ചത് നാട്ടുകാരെ സങ്കടത്തിലാഴ്ത്തി. അപകടസ്ഥലത്ത് നാല് മീറ്ററോളം ആഴമുണ്ടായിരുന്നു. ഈ പ്രദേശത്ത് ഇതിന് മുൻപ് നാല് പേർ മുങ്ങി മരിച്ചിരുന്നു….

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണം പിടികൂടി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവര്‍. ദുബൈയില്‍ നിന്നെത്തിയ മറ്റൊരാളില്‍ നിന്നും സ്വര്‍ണം പിടികൂടിയതായി സൂചനയുണ്ട്.

Read More

എ പ്ലസ് കണക്ക് അനുസരിച്ച് പ്ലസ് വൺ സീറ്റുണ്ടോ; വിദ്യാഭ്യാസ മന്ത്രിക്കെതിരെയും വിമർശനം

  സി.പി.ഐ.എം നിയമസഭാ കക്ഷിയോ​ഗത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരെയും രൂക്ഷവിമർശനം. എ പ്ലസ് കണക്കനുസരിച്ച് പ്ലസ് വൺ സീറ്റ് ഉണ്ടോയെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പാക്കിയിെന്ന് യോ​ഗത്തിൽ വിമർശനമുയർന്നു. ജില്ലകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും യോ​ഗത്തിൽ എം.എൽ.എമാർ നിർദ്ദേശിച്ചു. യോ​ഗത്തിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും വിമർശനം ഉയർന്നിരുന്നു.കഴിഞ്ഞ ഏഴിന് നിയമസഭയിൽ മന്ത്രി നടത്തിയ പരാമർശത്തിനെതിരെയാണ് എം.എൽ.എമാർ രം​ഗത്തെത്തിയത്. കരാറുകാരെയും കൂട്ടി എംഎൽഎമാർ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്നായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതോടെ പരാമർശനം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും…

Read More

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു

മലപ്പുറം കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു. പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ വച്ച് കൊണ്ടോട്ടി എസ്.ഐ ഒ.കെ രാമചന്ദ്രനാണ് തോളിൽ കുത്തേറ്റത്. എസ്.ഐയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 9246 പേർക്ക് കൊവിഡ്; 96 മരണം: 10,952 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158…

Read More