Headlines

വിമർശനങ്ങൾക്ക് മറുപടിയുമായി പി.വി അൻവർ; ഇങ്ങോട്ട് കാണിക്കുന്ന സംസ്കാരം മാത്രമേ അങ്ങോട്ടും കാണിക്കൂ

  ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി പി.വി അൻവർ എം.എൽ.എ രം​ഗത്ത്. തന്നെക്കുറിച്ചുള്ള വിവാദങ്ങൾ പ്രതിപക്ഷമുണ്ടാക്കിയതാണെന്ന് ആരോപിച്ച എം.എൽ.എ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു. കോൺഗ്രസുകാർ തന്നെ തിരഞ്ഞ് ടോർച്ചടിക്കേണ്ടെന്നും ഇങ്ങോട്ടു കാണിക്കുന്ന സംസ്‌കാരത്തിന്റെ ഒരു പരിധിവരെ മാത്രമേ അങ്ങോട്ട് ക്ഷമിക്കുകയുള്ളൂ എന്നും അൻവർ പറഞ്ഞു. എംഎൽഎ ആയാൽ ഈ ലോകത്തെ ഏത് ചവിട്ടും സഹിച്ചോളണം എന്നാണ് ധാരണയെങ്കിൽ തന്നെ കുറിച്ച് അങ്ങനെ കരുതേണ്ടെന്നും എം.എൽ.എ പറഞ്ഞു. കെ.സി വേണുഗോപാൽ കോൺഗ്രസിനെ തകർക്കാൻ ബിജെപി ഏൽപിച്ച…

Read More

എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസർഗോഡുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഏത് ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ…

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ: വ്യാപക നാശം

  സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ടയിൽ മലയാലപ്പുഴ മുസല്യാർ കോളജിന് സമീപമാണ് ഉരുൾപൊട്ടിയത്. സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോട്ടയത്ത് വിവിധയിടങ്ങളിൽ രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ വെള്ളം കയറി. ഇതേ തുടർന്ന് എരുമേലി, മുണ്ടക്കയം…

Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

  സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ആരാവും 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ഇത്തവണ 30 സിനിമകളാണ് അന്തിമ പട്ടികയിലുള്ളത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് ഇത്തവണത്തെ ജൂറി ചെയർപേഴ്സൺ. സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷർ. ദേശീയ ചലച്ചിത്ര പുരസ്കാര മാതൃകയിൽ രണ്ട് തരം ജൂറികളാണ് ഇത്തവണ അവാർഡ് വിലയിരുത്തുന്നത്. അവാർഡിനായി സമർപ്പിച്ച എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ…

Read More

പത്തനംതിട്ടയില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഒഴുകിപ്പോയി

പത്തനംതിട്ടയില്‍ കനത്ത മഴയ്ക്ക് പിന്നാലെ ഉരുള്‍പൊട്ടല്‍. കനിച്ചേരിക്കുഴിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കനിച്ചേരിക്കുഴിയില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഒലിച്ചുപോയി. ഇന്ന് രാവിലെ 9 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിന് പിന്നാലെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. കനിച്ചേരിക്കുഴിയിലെ വര്‍ഗീസിന്‍റെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനെയാണ് ഇരച്ചെത്തിയ വെള്ളം തള്ളിനീക്കിയത്. സമീപത്തെ മതിലില്‍ കാര്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

Read More

തിരുവനന്തപുരം നഗരസഭാ നികുതി തട്ടിപ്പ്കേസ്; പ്രധാന പ്രതി കാഷ്യർ സുനിത അറസ്റ്റില്‍

  തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ പ്രധാന പ്രതി സുനിതയാണ് അറസ്റ്റിലായത്. നേമം സോണൽ ഓഫീസിലെ കാഷ്യറാണ് സുനിത. നേരത്തേ സുനിതയടക്കം ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സൂപ്രണ്ട് എസ് ശാന്തിയടക്കം അഞ്ച് ഉദ്യോഗസ്ഥരെ ഇനിയും പിടികൂടാനുണ്ട്. കരമടച്ച 27 ലക്ഷം രൂപ കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാതെയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സംസ്ഥാന ഓഡിറ്റ്‌ വകുപ്പിന്‍റെ പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയില്‍ ഗുരുതര ക്രമക്കേട്‌ കണ്ടെത്തിയത്….

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

  സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. ഇതിൽ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിലും…

Read More

പാനൂരിൽ പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവം; അച്ഛനായി തെരച്ചിൽ

കണ്ണൂർ പാനൂരിൽ പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തിൽ അച്ഛനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. തന്നെയും കുഞ്ഞിനേയും ഭർത്താവ് ഷിനു പുഴയിലേക്ക് തള്ളിയിട്ടെന്ന ഭാര്യ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പുഴയിൽ നിന്ന് സ്ത്രീയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ സോനയെ കരയ്‌ക്കെത്തിച്ചു. ഇതിനിടെയാണ് ഒന്നര വയസുകാരി മകളും പുഴയിൽ വീണതായി സോന പറയുന്നത്. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന്…

Read More

ഇന്ധന വില ഇന്നും കൂട്ടി; 21 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 5.87 രൂപ

  രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില കൊച്ചിയില്‍ പെട്രോളിന് 105 രൂപ 72 പൈസയും ഡീസലിന് 99 രൂപ 41 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105 രൂപ 92 പൈസയും ഡീസലിന് 99 രൂപ 63 പൈസയുമാണ് ഇന്നത്തെ വില. 21…

Read More

തുലാമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി വൈകിട്ട് അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിക്കും. നാളെ മുതലാണ് തീർഥാടകർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രതിദിനം 15,000 തീർഥാടകർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നാളെ രാവിലെയാണ് ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 21ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിന്‍റെ ഭാഗമായി നവംബര്‍…

Read More