Headlines

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് നീട്ടി

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് ഈ മാസം ഇരുപതിലേക്കു മാറ്റി. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് കോളജ് തുറക്കുന്നത് നീട്ടിയത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കനത്ത മഴ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇതുവരെ അഞ്ചുപേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം…

Read More

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ഏഴുപേര്‍ മണ്ണിനടിയില്‍

കനത്ത മഴക്കെടുത്തിക്കിടെ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍. കൊക്കയാര്‍ നാരകംപുഴ ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴുപേരെ കാണാതായിട്ടുണ്ട്. നാലുപേര്‍ കുട്ടികളാണ്. ഉരുള്‍പൊട്ടലില്‍ കൊക്കയാര്‍ പൂവഞ്ചിയില്‍ അഞ്ച് വീടുകള്‍ ഒലിച്ചുപോയി. കൊക്കയാര്‍ കുറ്റിപ്ലാങ്കലില്‍ ഒരു സ്ത്രീയെയും അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്. 17 പേരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്.

Read More

തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

  തൃശ്ശൂര്‍: കനത്ത മഴക്കൊപ്പമുള്ള ഇടിമിന്നലേറ്റ് തൃശ്ശൂരില്‍ 11 തൊഴിലാളികള്‍ക്ക് പരുക്ക്. മരോട്ടിച്ചാല്‍ കള്ളായിക്കുന്നിലാണ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റത്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂര്‍ വരന്തരപ്പിള്ളി കല്‍ക്കുഴിയില്‍ ഇടിമിന്നലേറ്റ് പശു ചത്തിരുന്നു. കനത്ത മഴയുള്ള തൃശ്ശൂര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിരപ്പിള്ളി , വാഴച്ചാല്‍ എന്നീ വിനോദ…

Read More

സ്ഥിതി ഗുരുതരം; രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കും, സാധ്യമായ ഏത് മാര്‍ഗവും സ്വീകരിക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: ഗൗരവമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. സര്‍ക്കാറിന്റെ എല്ലാ സംവിധാനങ്ങളും രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണം. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍…

Read More

തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ടു; രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

  തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ രജിസ്ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാര്‍ ആണ് ഒഴുക്കില്‍പ്പെട്ടത്.ശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറി കാര്‍ പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. തൊടുപുഴയിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്നു ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ്…

Read More

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും; വിദ്യാര്‍ത്ഥിനിക്ക് ഉറപ്പുനല്‍കി മുഖ്യമന്ത്രി

ചെന്നൈ: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാര്‍ത്ഥിനിക്ക് ഉറപ്പു നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഹൊസൂരിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മുഖ്യമന്ത്രിയുടെ കോള്‍ എത്തിയത്. നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും, സ്‌കൂളില്‍ പോകാം. മുഖ്യമന്ത്രി വിദ്യാര്‍ത്ഥിനിക്ക് ഉറപ്പു നല്‍കി. എപ്പോഴാണ് സ്‌കൂള്‍ തുറക്കുന്നതെന്നും സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നതെന്നും ചോദിച്ച് പ്രജ്‌ന എന്ന പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് അദ്ദേഹം കുട്ടിയെ നേരിട്ട് വിളിച്ചത്. ഹൊസൂരിലെ ടൈറ്റന്‍…

Read More

കനത്ത മഴ: മലമ്പുഴ ഡാംതുറന്നു

പാലക്കാട്: കനത്ത മഴയില്‍ ജലിനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ ഡാംതുറന്നു. ഡാം തുറന്നതിന്റെ പശ്ചാത്തലത്തില്‍ ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ജില്ലയിലെ മറ്റ് ഡാമുകളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, പറമ്പിക്കുളം അടക്കമുള്ള അണക്കെട്ടുകള്‍ ഇന്നലെ തന്നെ തുറന്നിരുന്നു. വൃക്ഷങ്ങള്‍ കടപുഴകിയതിനാല്‍ സംസ്ഥാനത്തിന്റെ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.  

Read More

കണ്ണൂരിൽ ഒന്നര വയസുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്ന കേസിൽ അച്ഛന്‍ ഷിജു പോലീസ് പിടിയിലായി

കണ്ണൂർ: ഒന്നര വയസുകാരിയായ മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അച്ഛൻ ഷിജു പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസമാണ് ഒന്നര വയസുകാരിയായ അൻവിത മരിച്ചത്. ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്കൂൾ അധ്യാപികയുമായ സോന (25) യേയും മകൾ ഒന്നരവയസ്സുകാരി അൻവിതയേയും പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. സോനയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ചു. തന്നെയും കുഞ്ഞിനേയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സോന പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന്…

Read More

51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം, ചലച്ചിത്ര അക്കാദമി ചെയർമാൻ, ജൂറി അംഗങ്ങൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ്…

Read More