Headlines

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ ഗൗരവമായി കാണണം; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളാണ് ദുരന്തങ്ങള്‍ക്ക് ഇരയാകുന്നത്. ഇന്നലെ രാവിലെയുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏറെ വൈകി. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും വി ഡി സതീശന്‍ കൊക്കയാര്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുയും ചെയ്തില്ല. ഇന്നലെ രാവിലെ ഉരുള്‍പൊട്ടലുണ്ടായിട്ടും തെരച്ചില്‍…

Read More

മഴക്കെടുതി: സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 22 മരണം

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.   കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തൽ ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിന്റെ വീട്ടിലായിരുന്നു റൈഹാൻ ഉണ്ടായിരുന്നത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള…

Read More

പാനൂരിൽ ഒന്നര വയസുകാരിയെ കൊന്നകേസ്; പ്രതി ഷിജു കുറ്റം സമ്മതിച്ചു

കണ്ണൂർ പാനൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി ഷിജു. കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതാണ് പ്രകോപന കാരണമെന്നും ഷിജു പറഞ്ഞു. സ്വന്തം മകളെയും ഭാര്യയെയും പുഴയിലേക്ക് തള്ളിയിട്ടെന്നു ഷിജു പൊലീസിനോട് സമ്മതിച്ചു. എന്നാൽ കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. ഭാര്യയുടെ സ്വർണം ബാങ്കിൽ പണയപ്പെടുത്തിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള മനോവിഷമമാണ് സോനയെ പുഴയിലേക്ക് തള്ളിയിടാൻ കാരണം. സോന ബഹളംവച്ചതോടെ പ്രദേശത്തേക്ക് ആളുകൾ എത്തി. തുടർന്ന്…

Read More

സംസ്‌ഥാനത്തെ ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലാർട്ട്

  തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകൂത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലാർട്ട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്റെ അണക്കെട്ടുകളിൽ പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശൂർ പീച്ചി എന്നിവിടങ്ങളിലും റെഡ് അലാർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഇടുക്കിയിലെ പൊൻമുടി, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളിൽ നീല അലാർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ എന്നിവിടങ്ങളിൽ ഓറഞ്ച് അലാർട്ടും പ്രഖ്യാപിച്ചു….

Read More

കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

  കോട്ടയം കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തുമണിയോടെ ലഭിച്ച മൃതദേഹം മാര്‍ട്ടിന്‍, മകള്‍ സാന്ദ്ര എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതുവരെ അഞ്ചുമൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ കൂട്ടിക്കലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുടുംബത്തിലെ ആറുപേരെയാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇന്നലെ കാണാതായത്. അതില്‍ മൂന്നുപേരുടെ മൃതദേഹം ഇന്നലെയും രണ്ടുപേരെ ഇന്നുമാണ് കണ്ടെത്തിയത്. സ്‌നേഹ എന്ന കുട്ടിക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഒഴുക്കില്‍പ്പെട്ട മാര്‍ട്ടിന്റെ മൃതദേഹം കാവാലിയില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മാര്‍ട്ടിന്റെ…

Read More

പൊന്നാനിയില്‍ മത്സ്യതൊഴിലാളികളെ കണ്ടെത്താത്തതില്‍ പ്രതിഷേധം; റോഡ് ഉപരോധിച്ചു

പൊന്നാനിയില്‍ കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താത്തതില്‍ പ്രതിഷേധം. കാണാതായവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഹെലികോപ്റ്റര്‍ അടക്കമുള്ളവ പൂര്‍ണ്ണമായും ഉപയോഗിച്ച്‌ തെരച്ചില്‍ നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രാവിലെ ഹാര്‍ബറില്‍ പ്രതിഷേധിച്ചതിന് ശേഷമാണ് ഹൈവേ റോഡ് ഉപരോധിച്ചത്. പൊന്നാനി സി ഐയും മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്ന് സമരക്കാരുമായി ചര്‍ച്ച നടത്തി എല്ലാ സജ്ജീകരണത്തോടെ തിരച്ചില്‍ നടത്താമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡും നേവിയും തദ്ദേശിയരും ഒന്നിച്ച്‌ തിരയുന്നുണ്ടങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലന്നും മൂന്ന് ദിവസമായിട്ടും ക്ഷമയോടെ കാത്തിരിപ്പാണന്നും സമരക്കാര്‍…

Read More

ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നൽകി

  കോട്ടയം: ഇടുക്കി ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നത് ആശങ്കയില്‍. എന്നാല്‍ അറബിക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ മഴയ്ക്ക് ശമനമുണ്ടെന്നത് ആശ്വാസകരമാണ്. ഇന്ന് കേരളത്തില്‍ മഴയുടെ ശക്തിയും കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചവരെ പരക്കെ മഴയുണ്ടകും. എന്നാല്‍ തീവ്രമഴക്കുള്ള സാധ്യത കുറഞ്ഞു. മലയോര മേഖലയില്‍ ജാഗ്രതതുടരണം. സംസ്ഥാന ദുരന്ത പ്രതികരണ സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 112 എന്ന നമ്പറില്‍ പൊലീസ് സഹായവും തേടാവുന്നതാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ടാണ് അവലോകനം ചെയ്യുന്നത്. ദുരിതാശ്വാസക്യാംപുകള്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന്…

Read More

ശബരിമലയിലേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു

  പത്തനംതിട്ട: ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. കളീയ്ക്കല്‍ മഠം എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ് ശബരിമല മേല്‍ശാന്തി. കുറവക്കോട് ഇല്ലം ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയാകും. വരുന്ന ഒരു വര്‍ഷക്കാലം ഇരുവരും പുറപ്പെടാശാന്തിമാരായി ശബരിമലയിലുണ്ടാകും. ആലപ്പുഴ മാവേലിക്കര സ്വദേശിയായ പരമേശ്വരന്‍ നമ്പൂതിരി രണ്ട് വര്‍ഷം മുന്‍പ് പമ്പാ ഗണപതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിരുന്നു. കോഴിക്കോട് സ്വദേശിയാണ് കുറവക്കാട് ഇല്ലം ശംഭു നമ്പൂതിരി. നാലാം ഊഴത്തിലാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി ഇരുവര്‍ക്കും നറുക്കു വീണത്. പ്രതികൂല കാലാവസ്ഥമൂലം ശബരിമലയിലെത്താന്‍…

Read More

വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ പീഡിപ്പിച്ചു: 28-കാരൻ അറസ്റ്റില്‍

  തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ അശോക് റോബര്‍ട്ട് (28) ആണ് പെൺകുട്ടിയെ വിവാഗവാഗ്ദാനം നല്‍കി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചത്. ഒന്നര മാസം മുമ്പാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകിയത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിക്കൊപ്പം ബംഗളൂരുവിലെ തലഗാട്ടുപുരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതികളെ പാറശാല പൊലീസ്…

Read More