Headlines

കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

  കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് പ്രതികൂല സാഹചര്യം നിലനിൽക്കുന്നതിനാൽ ആണ് ഈ തീരുമാനം. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ നടക്കേണ്ട പ്ലസ് വൺ പരീക്ഷകൾ മാറ്റി വെച്ചതായി ഹയർ സെക്കണ്ടറി ഡയറക്ട്രേറ്റും അറിയിച്ചു.

Read More

മഴക്കെടുതി; ദുരിതാശ്വാസ ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: മഴക്കെടുതിയുടെ സഹചര്യത്തിൽ പ്രശ്നബാധിത പ്രദേശങ്ങളിൽ ആഭംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണം. ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല. ഒരു ക്യാമ്പിൽ എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതൽ ആളുകളെ താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാം എന്നും കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത്…

Read More

കേരളത്തിന്റെ സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന് പത്തനംതിട്ടയിലെത്തി

പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളും രംഗത്തെത്തി. മഴ നാശം വിതച്ച പത്തനംതിട്ടയില്‍ കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഏഴ് വള്ളങ്ങളിലായി ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് പുറപ്പെട്ട സംഘം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പത്തനംതിട്ടയിലെത്തിയത്. മഴക്കെടുതി രൂക്ഷമായ ആറന്മുള, പന്തളം, റാന്നി പ്രദേശങ്ങളിലാണ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുക. 2018 ലെ പ്രളയത്തിലും ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിരുന്നു. അതേ സമയം പത്തനംതിട്ടയില്‍ മഴ…

Read More

സംസ്ഥാനത്ത്‌ ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ന്യൂനമർദം ദുർബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു. നേരത്തെ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചത്. എന്നാൽ ന്യൂനമർദം ദുർബലമായതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു. തിങ്കളാഴ്ചയോടെ മഴ ഏകദേശം ഒഴിയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. എന്നാല്‍ ഇന്ന് രാത്രി വരെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. അത് തീവ്രമായേക്കില്ല.

Read More

പൊന്നാനിയില്‍ കടലില്‍ ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി; നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ പുനരാരംഭിച്ചു

പൊന്നാനി: പൊന്നാനിയില്‍ കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ 3 പേര്‍ക്കു വേണ്ടി നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു നടത്തുന്ന തെരച്ചില്‍ പുനരാരംഭിച്ചതായി കൊച്ചി കോസ്റ്റ് ഗാര്‍ഡ് ഓഫിസില്‍ നിന്ന് അറിയിച്ചു. ഫിഷറീസ് ബോട്ടും തിരച്ചില്‍ നടത്തുന്നുണ്ട്. രാവിലെ ഒമ്പതരയോടെ തെരച്ചില്‍ ആരംഭിക്കും. ഹെലികോപ്റ്റര്‍ പറത്താന്‍ അനുകൂലമല്ലാത്ത കാലാവസ്ഥയും ദൃശ്യതാ പ്രശ്‌നവുമാണ് ഹെലികോപ്റ്റര്‍ സേവനം വൈകാന്‍ കാരണം. വിവരമറിഞ്ഞ ഉടന്‍ തന്നെ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്നും ഫിഷറീസ്…

Read More

കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം തുടങ്ങി; ഒരു മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം: ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം തുടങ്ങി. കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ(29) മൃതദേഹമാണ് കണ്ടെത്തിയത്. ഇവിടെ ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ട് രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്..കൂട്ടിക്കലിലെ കാവാലിയില്‍ 6 പേരെയാണ് കണ്ടെത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കല്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കൊക്കയാറില്‍ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചില്‍ തുടങ്ങുമെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു….

Read More

തൊടുപുഴയില്‍ കാർ ഒഴുക്കില്‍പെട്ട് മരിച്ച രണ്ടു പേരെയും തിരിച്ചറിഞ്ഞു

തൊടുപുഴ: തൊടുപുഴയില്‍ ഒഴുക്കില്‍പെട്ട് ഒലിച്ചു പോയ കാറിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചു. രണ്ടുപേരെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാല്‍ പുത്തന്‍പുരയില്‍ നിമ കെ.വിജയന്‍(28) എന്നിവരാണ്‌ മരിച്ചത്‌. കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോവുകയായിരുന്നു. വാഗമണ്‍ ഭാഗത്തുനിന്ന് കാഞ്ഞാര്‍ ഭാഗത്തേക്ക് വരുമ്പോള്‍ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. കാര്‍ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയില്‍…

Read More

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍ തിരുവനന്തപുരം: പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. വെള്ളക്കെട്ടില്‍ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് സസ്‌പെന്‍ഷന്‍. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്‍പിലായിരുന്നു സംഭവം.

Read More

കനത്ത മഴ; തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല: പി.സി ജോര്‍ജിന്റെ വീടും മുങ്ങി

  കനത്ത മഴയില്‍ ജനപക്ഷം സെക്കുലര്‍ നേതാവും മുന്‍ എംഎല്‍എയുമായ പി.സി.ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി. അരയ്‌ക്കൊപ്പം വെള്ളത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട് തന്റെ ജീവിതത്തില്‍ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോര്‍ജ് പറയുന്നു.

Read More

കോഴിക്കോട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു

  കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് നിന്നായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Read More