വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍.
വെള്ളക്കെട്ടില്‍ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് സസ്‌പെന്‍ഷന്‍. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്‍പിലായിരുന്നു സംഭവം.