Headlines

ഇടുക്കി ഡാം നാളെ തുറക്കും

ഇടുക്കിഡാം നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയർത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്‍റില്‍ പുറത്തുവിടും. ഉന്നതതല യോഗത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഡാമിന് സമീപത്തുള്ള 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നടപടി ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പുനരധിവാസം, സുരക്ഷ എന്നിവ ഉറപ്പാക്കും. മുമ്പുണ്ടായ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടിയാണ്…

Read More

നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയുക; മേയർ ആര്യ രാജേന്ദ്രൻ

  തിരുവനന്തപുരം നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരസഭയിൽ കൗൺസിലർമാർ നടത്തിയ ഹോമം സർക്കാർ സ്ഥാപനങ്ങളെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂർവ്വം നടത്തിയ ഇടപെടലാണ്. കേരളത്തെ വർഗ്ഗീയ കലാപത്തിന്‍റെ വേദിയാക്കുന്നതിന് വേണ്ടിയാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്നും മേയർ കുറ്റപ്പെടുത്തി. എഫ് ബി പോസ്റ്റ്; തിരുവനന്തപുരം നഗരസഭ ഒരു മതേതര സ്ഥാപനമാണ്. കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും എന്നപോലെ തിരുവനന്തപുരം നഗരസഭയും ഒരു മതേതര സ്ഥാപനമാണ് അവിടെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും…

Read More

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം; തുലാമാസ പൂജകാലയളവിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല

  പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടകരെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനമായി. തുലാമാസ പൂജ കാലയളവിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. 20, 21 തീയതികളിലാണ് ഭക്തർക്ക് പ്രവേശനമില്ലാത്തത്. നിലക്കൽ വരെ എത്തിയവരെ തിരിച്ച് വിടാൻ ക്രമീകരണം ഒരുക്കും. ശബരിമല തീർത്ഥാടനം സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ശബരിമല മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇന്നലെയും ഇന്നും തുലാമാസ പൂജാ തീർഥാടനത്തിന് അനുവാദമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചിരുന്നു

Read More

ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദഗ്ദ സമിതി; പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തി. ഏതൊക്ക ഡാമുകള്‍, എപ്പോള്‍ തുറക്കണം, എത്ര വെള്ളം ഒഴുക്കിവിടണം തുടങ്ങിയ കാര്യങ്ങള്‍ സമിതിയാണ് തീരുമാനം എടുക്കുക. ഡാമുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന പുനരവിധാവസമടക്കമുള്ള വിഷയങ്ങള്‍ക്കും വിദഗ്ദ സമിതി നേതൃത്വം നല്‍കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും, ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരുമടക്കം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗം ഇപ്പോഴും പുരോഗമിക്കുകയാണ്. മഴക്കെടുതികള്‍ സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത്…

Read More

മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായാലും പിതാവ് വിദ്യാഭ്യാസ ചെലവ് വഹിക്കണം: ഹൈക്കോടതി

ന്യൂഡല്‍ഹി: മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായെന്ന കാരണത്താല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് പിതാവിന് വിട്ടുനില്‍ക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചെലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹമോചിതയായ ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരെയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി…

Read More

കൊക്കയാറില്‍ കാണാതായ നാല് വയസുകാരന്‍റെ മൃതദേഹവും കണ്ടെത്തി

കൊക്കയാറിൽ കാണാതായ 4 വയസുകാരൻ സച്ചു ഷാഹുലിന്‍റെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍റ് റസ്ക്യു ടീം, നാട്ടുകാര്‍ തുടങ്ങി നിരവധിപേര്‍ അടക്കമുള്ളവര്‍ രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു.

Read More

കുട്ടനാട്ടില്‍ വെള്ളക്കെട്ട്; റോഡുകളില്‍ വെള്ളം കയറി: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി വെച്ചു

  ആലപ്പുഴ ജില്ലയില്‍ മഴയ്ക്ക് ശമനം ഉണ്ടാവുമ്പോഴും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമാവുന്നു. കുട്ടനാട്ടില്‍ വെള്ളക്കെട്ട് തുടരുന്നതിനിടെ പ്രധാന റോഡുകളിലും വെള്ളം കയറി. എംസി റോഡിലും, എ.സി റോഡിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതക്കുരുക്കും രൂപം കൊണ്ടു. എംസി റോഡ് വഴിയുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. ആലപ്പുഴയില്‍ നിന്നും ചമ്പക്കുളം വഴി പൂപ്പള്ളി വരെ മാത്രമാണ് സര്‍വീസുകള്‍ നടക്കുന്നത്. തിരുവല്ല അമ്പലപ്പുഴ പാതയില്‍ നെടുബ്രം പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നു. എടത്വ ഹരിപ്പാട് പാതയിലും വെള്ളക്കെട്ട് രൂക്ഷമാണ്. പന്തളം പത്തനംതിട്ട…

Read More

മഴക്കെടുതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന്

തിരുവനന്തപുരം: മഴക്കെടുതിയും പുനരധിവാസവും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം. ചീഫ് സെക്രട്ടറി, മന്ത്രിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഡാമുകള്‍ പലതും തുറക്കണമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ചകൂടി മഴ വീണ്ടും കനക്കുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡാമുകള്‍ ഇപ്പോള്‍ തന്നെ ചെറിയ രീതിയില്‍ തുറന്നുവിട്ട് അപകടം ഒഴിവാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനിടെ കോട്ടയത്തെ മഴക്കെടുതിയെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായി 8.6 കോടി രൂപ…

Read More

എന്‍ ഡി ആര്‍ എഫ് സംഘം ആലപ്പുഴയിലേക്ക്; പ്ലാപ്പള്ളിയിലും കൊക്കയാറിലും തിരച്ചില്‍ പുനരാരംഭിച്ചു

  തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഇനിയും ആളുകളെ കണ്ടെത്താനുള്ളഴ ഇടുക്കി കൊക്കയാറിലും കോട്ടയം പ്ലാപ്പള്ളി മേഖലയിലും തിരിച്ചില്‍ പുനരാരംഭിച്ചു. കൊക്കയാറില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചുവടക്കം രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്. ശനിയാഴ്ചയുണ്ടായ ദുരന്തത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഇന്ന് പ്ലാപ്പള്ളി മേഖലയില്‍ തെരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്. ഇന്നലെ കണ്ടെത്തിയ അലന്റെ മൃതദേഹത്തിനൊപ്പമുണ്ടായ മൃതദേഹാവശിഷ്ടം ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനിടയാണ് കാല്‍പാദം കണ്ടെത്തിയത്. അതിനിടെ…

Read More

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കേരളത്തിലെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

  അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ജലനിരപ്പ് ഉയർന്നുവരുന്നതിനാൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അതിന് ശേഷം ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും….

Read More