Headlines

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിൽ ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദത്തിന്‍റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച്…

Read More

ന്യൂനമർദ്ദ സ്വാധീനം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

  അറബിക്കടൽ ഉണ്ടായ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ശനിയാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അറിയിപ്പ്. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. രാത്രി മുതല്‍തീരപ്രദേശങ്ങളിലും മലയോര മേഖലകളലും മഴ തുടരുന്നു. സംസ്ഥാനത്ത്…

Read More

മന്ത്രിക്ക് പിന്തുണയുമായി വിജയരാഘവന്‍; റിയാസിന്റേത് പാര്‍ട്ടി നിലപാട്

  തിരുവനന്തപുരം: മുഹമ്മദ് റിയാസിന് പിന്തുണയുമായി എ വിജയരാഘവന്‍. കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെക്കാണാന്‍ വരേണ്ടെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് സിപിഐഎം പിന്തുണ. പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനാണ് റിയാസിന്റേത് പാര്‍ട്ടി നിലപാടെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസ്താവനയെ നിയസഭാകക്ഷി യോഗത്തില്‍ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. എ എന്‍ ഷംസീറായിരുന്നു ഇക്കാര്യം ചര്‍ച്ചയ്ക്കിട്ടതെന്നും, മന്ത്രി ഖേദം പ്രകടിപ്പിച്ചുവെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, ഇതാണ് പാര്‍ട്ടിയുടെ നയമെന്നുമായിരുന്നു…

Read More

ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല; നിരവധികാലം ജയിലിൽ കിടന്ന എകെജിയും മാപ്പെഴുതികൊടുത്ത് പുറത്തുവന്നിട്ടില്ല: മുഖ്യമന്ത്രി

  തിരുവനന്തപുരം: സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടാണ് എന്നതാണ് പുതിയ കഥയെന്നും എന്നാല്‍ നീണ്ട ജയില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധികാലം ജയിലില്‍ കിടന്ന എകെജി മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നിട്ടില്ലെന്നും ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാള്‍ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നതിനാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറുപത്തി മൂന്നാം സംസ്ഥാന…

Read More

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കും: വീണ ജോർജ്

  തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഇത് അവസാനിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡോക്ടറെ മര്‍ദ്ദിച്ചതായാണ് പരാതി. അതേസമയം ഡോക്ടര്‍ തന്നെയും…

Read More

അയോധ്യാ വാസി ദശരഥ പുത്രൻ രാമന് സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി; പുലിവാല്‍ പിടിച്ച് പോലീസ്

  കൊല്ലം: വാഹനപരിശോധനയ്ക്കിടെ അയോധ്യയിലെ ദശരഥ പുത്രന് രാമനെക്കൊണ്ട് 500 രൂപ പെറ്റി അടപ്പിച്ച കേരള പോലീസ് പിടിച്ചത് പുലിവാല്‍. ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെയാണ് പോലീസ് രാമനെക്കൊണ്ട് പെറ്റിയടപ്പിച്ചത്. കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് പോലീസ് ഫൈന്‍ അടപ്പിച്ചത്. പെറ്റി അടയ്ക്കുന്നതിനായി പോലീസ് പേരും വിലാസവും ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണുണ്ടായത്. ഇതിന്റെ വീഡിയോ സാമൂഹ്യവാഹനങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ പേര് വിവരങ്ങള്‍ നേരാംവണ്ണം ചോദിക്കാതെ പെറ്റിയടപ്പിച്ച ഗ്രേഡ് എസ്‌ഐ കുരുക്കിലുമായി. യാത്രക്കാരനോട് പേരും…

Read More

സംസ്ഥാനത്ത് ഇന്ന് 8867 പേർക്ക് കൊവിഡ്; 67 മരണം: 9872 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158…

Read More

സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകി അധികൃതര്‍

  കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കാന്‍ ഒരുങ്ങുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനൊരുങ്ങി അധികൃതര്‍. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ എല്ലാ ഉത്തരവാദിത്തവും രക്ഷിതാക്കളുടേതാണെന്ന സമ്മതപത്രം വാങ്ങിക്കാനൊരുങ്ങുകയാണ് സ്‌കൂളുകള്‍. ഈ നിര്‍ദേശത്തിനെതിരെ രക്ഷിതാക്കള്‍ രംഗത്തുവന്നിരിക്കുകയാണ്. സമ്മതപത്രം ഒപ്പിട്ടുനല്‍കിയാല്‍ മാത്രമേ സ്‌കൂളുകളിലേക്ക് വിടാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്‌കൂളിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുട്ടിയെ സ്‌കൂളില്‍ വിടാന്‍ സമ്മതമാണെന്ന് രക്ഷിതാവ് ഒപ്പിട്ട് അധ്യാപകര്‍ക്ക് നല്‍കണം. എന്നാല്‍ സ്‌കൂളുകളില്‍ കുട്ടികളെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുതന്നെയാണോ ഇരുത്തി…

Read More

വിവാദങ്ങള്‍ക്കിടെ പി വി അന്‍വര്‍ എംഎല്‍എ നാട്ടിലേക്ക് തിരിച്ചെത്തുന്നു

  നിയമസഭയില്‍ പങ്കെടുക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ ഏറെ നാളുകള്‍ക്ക് ശേഷം പി വി അന്‍വര്‍ നാട്ടിലേക്ക്. ഇന്ന് രാത്രിയോടെ കേരളത്തിലെത്തുമെന്നാണ് അന്‍വറിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഫേസ്ബുക്കിലും അന്‍വര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട് ഐആം ബാക്ക് എന്ന തലക്കെട്ടോടെയാണ് അന്‍വര്‍ ചെങ്കൊടി പശ്ചാത്തലത്തില്‍ വരുന്ന ഇന്നോവയുടെ ചിത്രമാണ് അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചുവന്ന ഹാരമണിയിക്കുന്ന കുഞ്ഞിന്റെ ചിത്രവും അന്‍വര്‍ പങ്കുവെച്ചിട്ടുണ്ട്. ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടില്‍ നിന്നും പോവുന്ന പിവി അന്‍വര്‍ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു….

Read More

കൊച്ചി കോർപറേഷൻ ബിജെപി കൗൺസിലർ അന്തരിച്ചു

  എറണാകുളം സൗത്ത് ഡിവിഷൻ കോർപറേഷൻ കൗൺസിലർ മിനി ആർ. മേനോൻ അന്തരിച്ചു. ബിജെപി കൗൺസിലറായിരുന്ന മിനി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. 43 വയസായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച്‌ എറണാകുളം സൗത്ത് ഡിവിഷനിൽ നിന്നാണ് മിനി ആർ മേനോൻ ജയിച്ചത്. സംസ്‌കാരം വൈകിട്ട് മൂന്നിന് രവിപുരം ശ്മശാനത്തിൽ നടക്കും. ഭർത്താവ്: കൃഷ്ണകുമാർ വർമ. മക്കൾ: ഇന്ദുലേഖ, ആദിത്യ വർമ. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മരണത്തിൽ അനുശോചനം അറിയിച്ചു.

Read More