എറണാകുളം സൗത്ത് ഡിവിഷൻ കോർപറേഷൻ കൗൺസിലർ മിനി ആർ. മേനോൻ അന്തരിച്ചു. ബിജെപി കൗൺസിലറായിരുന്ന മിനി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. 43 വയസായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം സൗത്ത് ഡിവിഷനിൽ നിന്നാണ് മിനി ആർ മേനോൻ ജയിച്ചത്.
സംസ്‌കാരം വൈകിട്ട് മൂന്നിന് രവിപുരം ശ്മശാനത്തിൽ നടക്കും. ഭർത്താവ്: കൃഷ്ണകുമാർ വർമ. മക്കൾ: ഇന്ദുലേഖ, ആദിത്യ വർമ. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മരണത്തിൽ അനുശോചനം അറിയിച്ചു.