കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവ ശിവ ക്ഷേത്രത്തിലേക്ക് വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണമായും മുങ്ങുകയും ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം ഭാഗത്ത് വെള്ളമെത്തുകയും ചെയ്തതായാണ് വിവരം. ഇതേ തുടര്‍ന്ന് ബലിതര്‍പ്പണം അടുത്തുള്ള ഹാളിലേക്ക് മാറ്റി.
പെരിയാറില്‍ ജലനിരപ്പുയരുന്നതിന്റെ പശ്ചാത്തലത്തില്‍ നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്.