പൗരത്വ, ശബരിമല പ്രക്ഷോഭം; ചില കേസുകള്‍ പിന്‍വലിക്കാന്‍ കോടതി അനുമതി വേണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടും പോലീസ് സ്വീകരിച്ച ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹ. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിനായി പോലീസ് കമ്മിറ്റി രൂപവത്ക്കരിച്ചു. സമരങ്ങളുമായി ബന്ധപ്പെട്ട് ചില കേസുകല്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന് പരിമിതിയുണ്ട്. കോടതിയുടെ അനുമതി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു….