വയനാട് ജില്ലയില്‍ 227 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.48

 

വയനാട് ജില്ലയില്‍ ഇന്ന് (12.10.21) 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 320 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.48 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120592 ആയി. 116761 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3129 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2832 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

ബത്തേരി 47, പുല്‍പ്പള്ളി 23, നെന്മേനി 20, നൂല്‍പ്പുഴ 19, പൂതാടി 18, അമ്പലവയല്‍ 16, മേപ്പാടി , മുട്ടില്‍ 14 വീതം, മീനങ്ങാടി 13, മുള്ളന്‍കൊല്ലി 8, മാനന്തവാടി 7, കണിയാമ്പറ്റ, വൈത്തിരി 5 വീതം, പൊഴുതന, വെള്ളമുണ്ട 3 വീതം, എടവക, കല്‍പ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, തിരുനെല്ലി 2 വീതം, മൂപ്പൈനാട്, വേങ്ങപള്ളി ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

*320 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 206 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 114 പേരുമാണ് രോഗമുക്തരായത്.

*723 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.10.21) പുതുതായി നിരീക്ഷണത്തിലായത് 723 പേരാണ്. 937 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12209 പേര്‍. ഇന്ന് പുതുതായി 36 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2307 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 804124 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 802719 എണ്ണത്തിന്റെ ഫലം ലഭിച്ചു. 682127 പേര്‍ നെഗറ്റീവും 120592 പേര്‍ പോസിറ്റീവുമാണ്.