മഴക്കെടുതി; ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരാകണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

 

കോഴിക്കോട്: സംസ്ഥാനത്ത് പല ഇടങ്ങളിലും മഴക്കെടുതികള്‍ രൂക്ഷമാവുകയും ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സഹജീവികള്‍ക്ക് വേണ്ടി ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരാകണം.

സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രാര്‍ഥന കൈമുതലാക്കണമെന്നും കാന്തപുരം പറഞ്ഞു.