Headlines

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; തിരുവനന്തപുരത്ത് പെട്രോള്‍ വില 106 കടന്നു

 

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വിലെ 106 രൂപയിലെത്തി. ഡീസൽ വില 99.47 രൂപയാണ് വില.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 57 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.32 രൂപയും ഡീസൽ വില 97.91 രൂപയുമാണ്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർദ്ധനുവുണ്ടാകുമെന്നാണ് സൂചന.