Headlines

ആറ്റിങ്ങല്‍ തീപ്പിടുത്തം: മൂന്ന് കടകളാണ് കത്തിയമര്‍ന്നത്: 35 ലക്ഷം രൂപയുടെ നാശനഷ്ടം

  തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് കടകള്‍ കത്തി നശിച്ച സംഭവത്തില്‍ 35 ലക്ഷം രൂപയുടെ നശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത തുണിക്കടയടക്കം മൂന്ന് കടകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന വിഭാഗം മണിക്കൂറുകളോളം എടുത്ത് നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമായത്.

Read More

മഴ തുടരും; രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള മഴക്കാണു സാധ്യത. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയും കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക തീരത്ത് കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ…

Read More

ഇന്ധന വില വീണ്ടും കൂട്ടി; ഡീഡൽ വിലയും നൂറിലേക്ക്

  രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടിയതോടെ സംസ്ഥാനത്ത് പെട്രോൾ വിലയ്ക്ക് പിന്നാലെ ഡീസൽ വിലയും നൂറ് രൂപയിലേക്കടക്കുന്നു. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 99.08 രൂപയും പെട്രോളിന് ലിറ്ററിന് 105.78 രൂപയുമാമ് വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 97 രൂപ ഇരുപത്…

Read More

പല പേരുകളില്‍ സംഘടനകള്‍; കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുത്: കെ സുധാകരന്‍

  തിരുവനന്തപുരം: കെപിസിസിയുടെ അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നൽകി അധ്യക്ഷന്‍ കെ സുധാകരൻ. കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നേതാക്കളും പ്രവര്‍ത്തകരും പല പേരുകളില്‍ സംഘടനകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരം സംഘടനകള്‍ രൂപീകരിക്കുകയോ അവയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവര്‍ത്തനമായി കണക്കാക്കും. അത്തരം ആളുകളെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തല അധ്യക്ഷനായ ‘സംസ്കാര’ യുടെ…

Read More

മാര്‍ക് ജിഹാദ് ആരോപണം; മലയാളികളുടെ പ്രവേശനം തടയുക ലക്ഷ്യം: മന്ത്രി ശിവന്‍കുട്ടി

  തിരുവനന്തപുരം: ഡല്‍ഹി സര്‍വകലാശാല അധ്യാപകന്റെ ‘മാര്‍ക് ജിഹാദ്’ ആരോപണത്തിന് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ ‘മാര്‍ക് ജിഹാദ്’ ആരോപണത്തെ കരുതാനാകൂ. മെറിറ്റ് അല്ലാതെയുള്ള കാരണങ്ങള്‍ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്. വിദ്യാര്‍ഥികളെ ചെറിയ കാരണങ്ങള്‍ പറഞ്ഞ് പ്രവേശനത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണെന്നും ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോര്‍ഡ്…

Read More

ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര ചെയ്യുന്നത് ശിക്ഷാർഹം

  ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര പാടില്ലെന്ന് ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ്. കുട ചൂടി പിൻസീറ്റിലിരുന്നുള്ള യാത്ര അപകടങ്ങൾ വർധിപ്പിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ഗതാഗത കമ്മീഷണർ എം.ആർ.അജിത്കുമാറാണ് ആർ.ടി.ഒമാർക്ക് നിർദേശം നൽകിയത്.നിലവിലെ ഗതാഗത നിയമപ്രകാരം കുട ചൂടിയുള്ള യാത്ര നിയമവിരുദ്ധമാണ്. എന്നാൽ ഇത് കർശനമായി നടപ്പാക്കുകയോ,നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല.അപകടങ്ങൾ വർധിച്ചതിനാലാണ് വാഹന പരിശോധനയിൽ ഇത്തരം യാത്രക്കാർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. വാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും നിയമം ബാധകമാണ്. ആയിരം മുതൽ അയ്യായിരം രൂപ വരെ പിഴ…

Read More

മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ഭീഷണിയെന്ന് ആരോപണം

  മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവർക്ക് ഭീഷണിയെന്ന് ആരോപണം. ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ ഡി ജിപിയെ സമീപിച്ചു. വിഷയത്തിൽ പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലും ഇവർ പരാതി നൽകി. ഇതിനിടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് നീട്ടിയത്. മോൻസണിന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. നാളെയാണ് വിധി. വയനാട്ടിലെ ബീനാച്ചി എസ്‌റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട്…

Read More

പുതിയ സർക്കാർ തീരുമാനങ്ങൾ; അറ്റസ്റ്റേഷന്‍ ഒഴിവാക്കും: റസിഡന്റ് സര്‍ട്ടിഫിക്കറ്റിന് പകരം ആധാര്‍ കാർഡ്

  സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷ ഫീസ് ഒഴിവാക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനം. ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റ് ഗവൺമെന്റ് ഓഫീസുകളിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. കൂടാതെ അപേക്ഷ ഫീസ് പരിമിതമാക്കാനും ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. അറ്റസ്റ്റേഷന്‍ ഒഴിവാക്കും. ഗസറ്റഡ് ഓഫീസര്‍മാരും നോട്ടര്‍ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യം ഇനി ഉണ്ടാകില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. എന്നാൽ ബിസിനസ്,വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷ ഫീസ് തുടരും. കൂടാതെ കേരളത്തിൽ ജനിച്ചത്തിന്റേയോ അഞ്ച് വർഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ…

Read More

മാസപ്പിറ ദൃശ്യമായി; റബീഉല്‍അവ്വല്‍ ഒന്ന് നാളെ: നബിദിനം ഒക്ടോബര്‍ 19ന്

  കോഴിക്കോട് മാസപ്പിറ കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ റബീഉല്‍അവ്വല്‍ ഒന്ന് നാളെയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍ അറിയിച്ചു. മീലാദ്   ശരീഫ് (നബിദിനം) ഒക്ടോബര്‍ 19 (ചൊവ്വാഴ്ച) ന് ആയിരിക്കുമെന്നും ഇവര്‍ അറിയിച്ചു.

Read More

കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; രമേശ് ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി

  കാസർഗോഡ്: കോൺ​ഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ കാസർഗോഡ് ജില്ലയിൽ രമേശ് ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി. സംസ്കാര കാസർഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് സംഘർഷത്തിൽ കലാശിച്ചത്. ചെന്നിത്തല ഏത്തും മുമ്പ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രവർത്തകർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതിനിടയിൽ മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ, മുൻ ഡിസിസി പ്രസിഡന്റ്‌ ഹക്കീം തുടങ്ങിയവരെ വാഹനത്തിൽ തടഞ്ഞുവെച്ചു. ഇതോടെ ചെന്നിത്തല പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന്…

Read More