പി വി അന്‍വര്‍ എവിടെ; ജനപ്രതിനിധിയാക്കിയത് ബിസിനസ് നടത്താനല്ല: നിയമസഭയില്‍ പ്രതിപക്ഷം

 

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നിയമസഭയിലെത്താത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അഞ്ച് ദിവസമാണ് അദ്ദേഹം സഭാ സമ്മേളനത്തിലെത്തിയത്. ഇത്തവണ ഇതുവരെ എത്തിയിട്ടില്ല. ജനപ്രതിനിധിയാക്കിയത് ബിസിനസ് നടത്താനല്ല. ജനപ്രതിനിധിയായി ഇരിക്കാനാകില്ലെങ്കില്‍ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. സര്‍ക്കാര്‍ അന്‍വറിനെതിരെ നടപടി സ്വീകരിക്കണം. സഭാചട്ടം പരിശോധിച്ച് പ്രതിപക്ഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു.

അവധി അപേക്ഷ നല്‍കാതെ 60 ദിവസം ഒരു അംഗം നിയമസഭയില്‍ എത്തിയില്ലെങ്കില്‍ അയാളെ അയോഗ്യനാക്കാമെന്നാണ് ഭരണഘടനയുടെ അനുച്ഛേദത്തില്‍ പറയുന്നത്.