തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ. ശക്തമായ മഴയെ തുടര്‍ന്ന് പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.
പൊന്‍മുടി ഭാഗത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്ന് പാലോട് പൊലീസ് അറിയിപ്പ് നല്‍കി. ആളപായവും മറ്റു നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കനത്തമഴയില്‍ വാമനപുരം നദി കരകവിഞ്ഞൊഴുകി. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കല്ലാര്‍ ഗോള്‍ഡന്‍വാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്കു മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പോസ്റ്റുകള്‍ ഉള്‍പ്പെടെ നിലംപതിച്ചു വൈദ്യുതി ബന്ധം നിലച്ചു. വിതുര അഗ്നിരക്ഷാ സേനയും പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ജീവനക്കാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
അതേസമയം, കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയാണ് ഇന്നലെ പെയ്തത്. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം ഭാഗങ്ങളിലാണ് ഉച്ച മുതല്‍ കനത്ത മഴ പെയ്തത്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.